November 24, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

കുടലിലെ സൂക്ഷ്മാണുക്കളും ആരോഗ്യവും മരണവും തമ്മില്‍ ബന്ധമുണ്ടോ ? പഠനം പറയുന്നു ‘ഉണ്ട്’

1 min read

ഒരോ വ്യക്തിയുടെയും കുടലിനുള്ളിലെ സൂക്ഷ്മാണുക്കളുടോ തോത് വ്യത്യസ്തര തരത്തിലായിരിക്കും

ഒരു വ്യക്തിയുടെ കുടലിനുള്ളില്‍ കാണപ്പെടുന്ന സൂക്ഷ്മാണുക്കളും അയാളുടെ ആരോഗ്യവും മരണവും തമ്മില്‍ ബന്ധമുണ്ടെന്ന് പഠന റിപ്പോര്‍ട്ട്. തുര്‍കു സര്‍വ്വകലാശാലയും ഫിന്നിഷ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹെല്‍ത്ത് ആന്‍ഡ് വെല്‍ഫെയറും അന്തരാഷ്ട്ര തലത്തിലുള്ള ഗവേഷക സംഘവുമായി ചേര്‍ന്ന് നടത്തിയ പഠനമാണ് ഈ വിഷയത്തില്‍ കൂടുതല്‍ വെളിച്ചം വീശുന്ന കണ്ടെത്തലുകള്‍ നടത്തിയത്.

2002നും 2017നും ഇടയില്‍ നടന്ന പഠനത്തില്‍ വ്യക്തികളുടെ കുടലിനുള്ളിലെ സൂക്ഷ്മാണുക്കളും അവരുടെ ആരോഗ്യവും മരണവും തമ്മില്‍ ഏതെങ്കിലും തരത്തിലുള്ള ബന്ധമുണ്ടോ എന്ന കാര്യമാണ് പരിശോധിച്ചത്. ഒരു  വ്യക്തിയുടെ മരണം പ്രവചിക്കുന്ന എന്റെറിയോാബാക്ടീയകളില്‍ ശരീരത്തിന് ഹാനികരമായ ബാക്ടീരിയകള്‍ ഉണ്ടെന്നും ജീവിതശൈലി കുടലിലെ അവയുടെ എണ്ണത്തെ സ്വാധീനിക്കുന്നുണ്ടെന്നും ഗവേഷകര്‍ കണ്ടെത്തി. കുടലിനുള്ളിലെ സൂക്ഷ്മാണുക്കളുടെ പഠനവിധേയമാക്കിയാല്‍ പുകവലി, പൊണ്ണത്തടി പോലുള്ള മറ്റ് പ്രസക്തമായ ഘടകങ്ങള്‍ കൂടി കണക്കിലെടുത്ത് ഒരു വ്യക്തിയുടെ മരണം പ്രവചിക്കാന്‍ കഴിഞ്ഞേക്കുമെന്നും ഗവേഷകര്‍ അഭിപ്രായപ്പെട്ടു. കുടലിനുള്ളിലെ സൂക്ഷ്മാണുക്കള്‍ ആരോഗ്യത്തിലുണ്ടാക്കുന്ന ദീര്‍ഘകാല പ്രത്യാഘാതങ്ങളെ കുറിച്ചും പഠനം ചര്‍ച്ച ചെയ്യുന്നുണ്ട്.

  ആര്‍ജിസിബി, കൊച്ചിന്‍ കാന്‍സര്‍ റിസര്‍ച്ച് സെന്‍റർ സഹകരണം

ഒരോ വ്യക്തിയുടെയും കുടലിനുള്ളിലെ സൂക്ഷ്മാണുക്കളുടോ തോത് വ്യത്യസ്തര തരത്തിലായിരിക്കും. കോടിക്കണക്കിന് പല തരത്തിലുള്ള ബാക്ടീരിയകളും മറ്റ് സൂക്ഷ്മാണുക്കളുമാണ് മനുഷ്യരുടെ കുടലിനുള്ളിലുള്ളത്. പഠനത്തില്‍ പങ്കെടുത്തവരുടെ കുടലിനുള്ളിലെ സൂക്ഷ്മാണുക്കളില്‍ നിന്നും ലഭിച്ച കോടിക്കണക്കിന് ഡിഎന്‍എകളും അവരുടെ ആരോഗ്യവും തമ്മില്‍ താരതമ്യം പഠനം നടത്തിയപ്പോഴാണ് ഗവേഷകര്‍ക്ക് ആയുസ്സിലുള്ള കുറവ് പ്രവചിക്കുന്ന ബാക്ടീരിയകളെ കണ്ടെത്താന്‍ കഴിഞ്ഞത്. സൂക്ഷ്മാണുക്കളുടെ സാമ്പിളുകള്‍ ശേഖരിച്ച് രണ്ട് ദശാബ്ദത്തിന് ശേഷമാണ് മരണവുമായി ഈ സൂക്ഷ്മാണുക്കള്‍ക്ക് വളരെ അടുത്ത ബന്ധമുണ്ടെന്ന് ഗവേഷകര്‍ മനസിലാക്കിയത്. മെഷീന്‍ ലേണിംഗ് അല്‍ഗോരിതം ഉപയോഗിച്ചാണ് ഗവേഷകര്‍ ഈ സൂക്ഷ്മാണുക്കളുടെ വിവരങ്ങള്‍ പരിശോധിച്ചത്. പുതിയ ഡാറ്റ സയന്‍സ് രീതികളിലൂടെ സൂക്ഷ്മാണുക്കളും വ്യക്തികളില്‍ നടക്കുന്ന പ്രായമാകലും സാധാരണ രോഗങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ അടുത്തറിയാന്‍ ഇപ്പോള്‍ ഗവേഷകര്‍ക്ക് സാധിക്കുമെന്ന് പഠനം നടത്തിയ ഗവേഷകരില്‍ ഒരാളായ തുര്‍കു സര്‍വ്വകലാശാലയിലെ അസോസിയേറ്റ് പ്രഫസറായ ലിയോ ലാഹിത് പറഞ്ഞു.

  ടൈക്കോൺ കേരള സംരംഭക സമ്മേളനം ഡിസംബർ 4,5 തീയതികളിൽ

കുടലിനുള്ളിലെ സൂക്ഷ്മാണുക്കളും ജീവിതശൈലിയും തമ്മിലുള്ള ബന്ധം നേരത്തെ പഠനവിധേയമാക്കിയിട്ടുണ്ടെങ്കിലും, ഈ വിഷയക്കില്‍ തുടര്‍ പഠനങ്ങള്‍ നടത്തിയവര്‍ ചുരുക്കമാണ്. അതിനാല്‍ത്തന്നെ സൂക്ഷ്മാണുക്കളും ആരോഗ്യവും തമ്മിലുള്ള ദീര്‍ഘകാല ബന്ധത്തെ കുറിച്ചുള്ള അറിവുകള്‍ പരിമിതമാണ്. ഏഴായിരത്തോളം ഫിന്നിഷ് പൗരന്മാരുടെ കുടലിലെ സൂക്ഷ്മാണുക്കളുടെ സാമ്പിളുകളുടെ അടിസ്ഥാനത്തിലാണ് പഠനം നടന്നത്. ഫിന്നിഷ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹെല്‍ത്ത് ആന്‍ഡ് വെല്‍ഫെയര്‍ 2002ല്‍ നടത്തിയ പഠനത്തിന്റെ ഭാഗമായി ശേഖരിച്ച വിവരങ്ങളാണ് ഗവേഷകര്‍ ഉപയോഗപ്പെടുത്തിയത്. നേച്ചര്‍ കമ്മ്യൂണിക്കേഷന്‍സില്‍ പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

  യൂറാക്സസ് സയന്‍സ് സ്ലാം ഇന്ത്യയുടെ ഫൈനൽ: ഗോയ്ഥെ-സെന്‍ട്രം ആതിഥേയത്വം വഹിക്കും
Maintained By : Studio3