Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

വൈറലായി മമ്മൂട്ടിയുടെ  ‘ ദി പ്രീസ്റ്റ്’ ന്‍റെ ടീസര്‍

മമ്മൂട്ടി ചിത്രം ‘ ദി പ്രീസ്റ്റി’ ന്‍റെ ടീസര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ഇന്നലെ വൈകിട്ട് 7.00ന് പുറത്തിറങ്ങിയ ടീസര്‍ ഇതിനകം 10 ലക്ഷത്തിലധികം പേര്‍ കണ്ട് കഴിഞ്ഞു. ആദ്യ 24 മണിക്കൂറില്‍ ഏറ്റവുമധികം പേര്‍ കണ്ട ടീസറുകളുടെ കൂട്ടത്തിലേക്ക് പ്രീസ്റ്റ് എത്തിയേക്കും.  മമ്മൂട്ടി പുരോഹിത വേഷത്തില്‍ എത്തുന്ന ചിത്രം ഡാര്‍ക്ക് ത്രില്ലര്‍ ആണെന്ന് വ്യക്തമാക്കുന്നതാണ് ടീസര്‍.  നവാഗതനായ ജോഫിന്‍ ചാക്കോയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രത്തിന്  മഞ്ജു വാര്യര്‍ ആദ്യമായി മമ്മൂട്ടിക്കൊപ്പം അഭിനയിക്കുന്നു എന്ന സവിശേഷത കൂടിയുണ്ട്. പ്രധാന ലൊക്കേഷന്‍ കുട്ടിക്കാനം ആയിരുന്നു.

ജോഫിന്‍റെ തന്നെ കഥയ്ക്ക് തിരക്കഥയും സംഭാഷണങ്ങളും ഒരുക്കിയത് ദീപു പ്രദീപും ശ്യാം മോഹനും ചേര്‍ന്നാണ്. നിഖില വിമല്‍, സാനിയ ഇയപ്പന്‍, ബേബി മോണിക്ക, ജഗദീഷ്, രമേശ് പിഷാരടി,അമേയ മാത്യു, വെങ്കിടേഷ്, ടോണി ലൂക്ക് എന്നിവരടങ്ങുന്ന വന്‍ താരനിര ചിത്രത്തിലുണ്ട്. അഖില്‍ ജോര്‍ജ് ക്യാമറയും ഷമീര്‍ മുഹമ്മദ് എഡിറ്റിംഗും നിര്‍വഹിക്കുന്നു. രാഹുല്‍ രാജാണ് ചിത്രത്തിന്‍റെ സംഗീത സംവിധായകന്‍. ആന്‍റോ ജോസഫ്, ബി ഉണ്ണികൃഷ്ണന്‍, വി എന്‍ ബാബു എന്നിവര്‍ സംയുക്തമായാണ് ചിത്രം നിര്‍മ്മിക്കുന്നത്.

  സോണി ഇന്ത്യ ബ്രാവിയ തിയേറ്റര്‍ ക്വാഡ്
Maintained By : Studio3