September 17, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

മഞ്ജു വാര്യരുടെ ഹൊറര്‍ ചിത്രം ‘ചതുര്‍മുഖം’  തിയറ്ററുകളിലേക്ക്

1 min read

മഞ്ജു വാര്യരും സണ്ണി വെയ്നും മുഖ്യ വേഷങ്ങളില്‍ എത്തുന്ന ആദ്യ ഹൊറര്‍ ചിത്രം ‘ചതുര്‍മുഖം’ ഫെബ്രുവരിയില്‍ റിലീസ് ചെയ്യും നവാഗതരായ സലില്‍ വി , രഞ്ജിത് കമല ശങ്കര്‍ എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്ത ചിത്രത്തില്‍  മഞ്ജു വാര്യര്‍ ഉള്‍പ്പെടുന്ന ആക്ഷന്‍ രംഗങ്ങളും ചിത്രത്തില്‍ ഉള്‍പ്പെടുന്നു.   അനില്‍കുമാര്‍, അഭയ കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് രചന നിര്‍വഹിക്കുന്നത്. ജിസ് ടോംസ് നിര്‍മാണം നിര്‍വഹിക്കുന്നു.

രണ്‍ജി പണിക്കരും അലന്‍സിയറും പ്രധാന വേഷങ്ങളിലുണ്ട്. അഭയകുമാര്‍ കെ, അനില്‍ കുര്യന്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ. അഭിനന്ദ് രാമാനുജം ഛായാഗ്രഹണവും ഡോണ്‍ വിന്‍സെന്റ് സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്നു. സന്‍ജോയ് അഗസ്റ്റിന്‍, ബിബിന്‍ ജോര്‍ജ്, ലിജോ പണിക്കര്‍, ആന്റണി കുഴിവേലില്‍ എന്നിവര്‍ കോ-പ്രൊഡ്യൂസ് ചെയ്യുന്ന ചിത്രത്തില്‍ ബിനീഷ് ചന്ദ്രനാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍.

  ആക്സിസ് ബാങ്ക് വെല്‍ത്ത് മാനേജ്മെന്‍റ് സേവനം വ്യാപിപ്പിക്കുന്നു

കല-നിമേഷ് എം താനൂര്‍, എഡിറ്റിംഗ്-മനോജ്, മേക്കപ്പ്-രാജേഷ് നെന്മാറ, കോസ്റ്റ്യൂം-സമീറ സനീഷ്, വിഎഫ്എക്സ്-പ്രോമിസ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍-സ്യമന്തക് പ്രദീപ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ഷബീര്‍ മലവട്ടത്ത്, സ്റ്റില്‍സ്-രാഹുല്‍ എം സത്യന്‍, ഡിസൈന്‍സ്-ഗിരീഷ് വി സി

Maintained By : Studio3