November 21, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ദശകോടി ഹരിത കിലോമീറ്ററുകള്‍ പിന്നിട്ട് ടാറ്റാ പവറിന്‍റെ ചാര്‍ജിങ് ശൃംഖല

1 min read

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ സംയോജിത വൈദ്യുത കമ്പനികളിലൊന്നും വൈദ്യുത വാഹന ചാര്‍ജിങ് സേവന ദാതാക്കളുമായ ടാറ്റാ പവര്‍ പത്തു കോടി ഹരിത കിലോമീറ്ററുകള്‍ക്ക് ചാര്‍ജിങ് ലഭ്യമാക്കിയ ആദ്യ വൈദ്യുത വാഹന ചാര്‍ജിങ് സേവന ദാതാവെന്ന നേട്ടം കൈവരിച്ചു. ഇന്ത്യയിലെ പബ്ലിക്, സെമി-പബ്ലിക്, ബസ്/ഫ്ളീറ്റ്, ഭവന ചാര്‍ജിങ് മേഖലകളിലായാണ് ഈ നേട്ടം കൈവരിച്ചത്. ഈസി ചാര്‍ജ് എന്ന പേരിലുള്ള ടാറ്റാ പവറിന്‍റെ ശൃംഖല രാജ്യത്തെ 530 നഗരങ്ങളിലും പട്ടണങ്ങളിലുമായി 86,000 ത്തില്‍ അധികം ഭവന ചാര്‍ജറുകളും 5300 -ല്‍ ഏറെ പബ്ലിക്, സെമി പബ്ലിക്, ഫ്ളീറ്റ് ചാര്‍ജിങ് പോയിന്‍റുകളും 850-ല്‍ ഏറെ ബസ് ചാര്‍ജിങ് സ്റ്റേഷനുകളുമാണ് സ്ഥാപിച്ചിട്ടുള്ളത്. ദേശീയപാതകള്‍, ഹോട്ടലുകള്‍, മാളുകള്‍, ആശുപത്രികള്‍, ഓഫിസുകള്‍, ഭവന സമുച്ഛയങ്ങള്‍ എന്നിങ്ങനെ വൈവിധ്യമാര്‍ന്നതും സൗകര്യപ്രദമായതുമായ കേന്ദ്രങ്ങളിലാണു ഈ ചാർജിംഗ് പോയന്‍റുകള്‍ സ്ഥാപിച്ചിട്ടുള്ളത്. ഇന്ത്യയിലെ വൈദ്യുത വാഹന വില്‍പന 2030-ഓടെ ഒരു കോടിയിലെത്തുമെന്നാണ് കണക്കാക്കുന്നത്. വൈദ്യത വാഹനങ്ങള്‍ക്കും വൈദ്യുത ചാര്‍ജിങ് സംവിധാനങ്ങള്‍ക്കും ആവശ്യം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ടാറ്റാ പവര്‍ ഉപഭോക്താക്കളെ കേന്ദ്രീകരിച്ചുള്ള ആര്‍എഫ്ഐഡി കാര്‍ഡ് പോലുള്ള സൗകര്യങ്ങള്‍ വഴി വയര്‍ലെസ് പെയ്മെന്‍റും ലഭ്യമാക്കുന്നുണ്ട്.

  സാത്വിക് ഗ്രീന്‍ എനര്‍ജി ഐപിഒ
Maintained By : Studio3