Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ടാറ്റാ എഐജി ഷുവര്‍റ്റി ഇന്‍ഷൂറന്‍സ് ബോണ്ടുകള്‍

1 min read

കൊച്ചി: മുന്‍നിര ജനറല്‍ ഇന്‍ഷൂറന്‍സ് കമ്പനികളിലൊന്നായ ടാറ്റാ എഐജി ജനറല്‍ ഇന്‍ഷൂറന്‍സ് സര്‍ക്കാരിന്‍റെ അടിസ്ഥാന സൗകര്യ വികസന പദ്ധതിയെ പിന്തുണക്കുക എന്ന ലക്ഷ്യവുമായി ഷുവര്‍റ്റി ഇന്‍ഷൂറന്‍സ് ബോണ്ടുകള്‍ അവതരിപ്പിച്ചു. അഞ്ചു ട്രില്യണ്‍ ഡോളര്‍ സമ്പദ്ഘടനയായി മാറാനുള്ള ഇന്ത്യയുടെ പാതയിലെ വികസന എഞ്ചിനാണ് അടിസ്ഥാന സൗകര്യ വികസനം. കരാറുകാര്‍ക്കുള്ള പരമ്പരാഗത ബാങ്ക് ഗാരണ്ടികളുടെ പകരമായാണ് പുതിയ ഷുവര്‍റ്റി ഇന്‍ഷൂറന്‍സ് ബോണ്ടുകള്‍ വരുന്നത്. ഷുവര്‍റ്റി ഇന്‍ഷൂറന്‍സ് ബോണ്ടുകള്‍ തെരഞ്ഞെടുക്കുക വഴി കരാറുകാര്‍ക്ക് മൂലധന സാധ്യതകള്‍ തുറന്നു കിട്ടുകയും അതിലൂടെ തങ്ങളുടെ ബിഡിങ് ശേഷി വര്‍ധിപ്പിക്കാനും കഴിയും. അതുവഴി ലിക്വിഡിറ്റി, മൂലധന പരിമിതികള്‍ മറികടക്കാനുമാവും. വ്യവസ്ഥകളോടു കൂടിയതും അല്ലാത്തതുമായ രീതികളിലുള്ള ടാറ്റാ എഐജിയുടെ ഷുവര്‍റ്റി ഇന്‍ഷൂറന്‍സ് ബോണ്ടുകള്‍ സര്‍ക്കാര്‍-സ്വകാര്യ മേഖലകളിലുള്ള അടിസ്ഥാന സൗകര്യ പദ്ധതികളും വാണിജ്യ കരാറുകളും സുഗമമായി നടപ്പാക്കാന്‍ സഹായിക്കുന്ന രീതിയിലാണു രൂപകല്‍പന ചെയ്തിട്ടുള്ളത്.

  ഈ സാമ്പത്തിക വര്‍ഷം 25 കാമ്പസ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കുകള്‍

കരാറുകാരന്‍റെ പ്രകടനത്തിലെ വീഴ്ച, പൂര്‍ത്തിയാക്കാതിരിക്കല്‍, ധാരണയിലോ ബിഡിങ് രേഖകളിലോ നിഷ്കര്‍ഷിച്ച പ്രകാരം ചുമതലകള്‍ നിറവേറ്റുന്നതില്‍ വീഴ്ച വരുത്തല്‍ തുടങ്ങിയവയ്ക്ക് എതിരെ പദ്ധതി ഉടമയ്ക്കോ ഗുണഭോക്താവിനോ പരിരക്ഷ നല്‍കുന്നതാണ് ഷുവര്‍റ്റി ഇന്‍ഷൂറന്‍സ് ബോണ്ട്. ബിഡ് ബോണ്ട്, പെര്‍ഫോര്‍മന്‍സ് ബോണ്ട്, അഡ്വാന്‍സ് പെയ്മെന്‍റ് ബോണ്ട്, റെന്‍റന്‍ഷന്‍ മണി ബോണ്ട് തുടങ്ങി ഐആര്‍ഡിഎ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്ക് അനുസരിച്ചുള്ള കോണ്‍ട്രാക്ട് ബോണ്ടുകളാണ് ടാറ്റ എഐജി നിലവില്‍ ലഭ്യമാക്കുന്നത്.

അടിസ്ഥാന സൗകര്യ മേഖലയിലുള്ള കരാറുകാര്‍ നേരിടുന്ന ലിക്വിഡിറ്റി, മൂലധന പ്രതിസന്ധികള്‍ നേരിടാന്‍ ടാറ്റാ എഐജിക്കുള്ള പ്രതിബദ്ധതയാണ് ഷുവര്‍റ്റി ഇന്‍ഷൂറന്‍സ് ബോണ്ടുകള്‍ അവതരിപ്പിക്കുന്നതിലൂടെ ദൃശ്യമാകുന്നതെന്ന് ടാറ്റാ എഐജി ജനറല്‍ ഇന്‍ഷൂറന്‍സ് സീനിയര്‍ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്‍റും റീ ഇന്‍ഷൂറന്‍സ്, ക്രെഡിറ്റ്, ഏവിയേഷന്‍ ഇന്‍ഷൂറന്‍സ് വിഭാഗം മേധാവിയുമായ ദീപക് കുമാര്‍ പറഞ്ഞു. പദ്ധതികളുടെ സുഗമമായ നടപ്പാക്കലിനുള്ള പിന്തുണ മാത്രമല്ല, അഞ്ചു ട്രില്യണ്‍ ഡോളര്‍ സമ്പദ് ഘടനയായി മാറാനുള്ള ഇന്ത്യയുടെ ലക്ഷ്യത്തിലേക്കുള്ള പാതയായ അടിസ്ഥാന സൗകര്യ വികസനത്തിനുള്ള തങ്ങളുടെ സംഭാവന കൂടിയാണ് ഈ പദ്ധതിയിലൂടെ പ്രദാനം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

  ടൊയോട്ട ഹൈലൈക്സ് എക്സ്പ്ലോറർ
Maintained By : Studio3