October 9, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

തമിഴ്നാടിന് ആംസ്റ്റര്‍ഡാമില്‍നിന്ന് ഓക്സിജന്‍

ചെന്നൈ: ആംസ്റ്റര്‍ഡാമില്‍നിന്ന് സംസ്ഥാനത്തിന് ദ്രാവക ഓക്സിജന്‍ ലഭിച്ചതായി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ അറിയിച്ചു. മാധ്യമപ്രവര്‍ത്തകരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. എന്നിരുന്നാലും സംസ്ഥാനത്തിന് ലഭിച്ച ദ്രാവക ഓക്സിജന്‍റെ അളവ് സ്റ്റാലിന്‍ വ്യക്തമാക്കിയില്ല.എന്നാല്‍ ഇന്ത്യന്‍ വ്യോമസേന (ഐഎഎഫ്) വിമാനങ്ങളിലാണ് ഓക്സിജന്‍ വന്നതെന്ന് അദ്ദേഹം പറഞ്ഞു.അതേസമയം, ആംസ്റ്റര്‍ഡാമില്‍ നിന്ന് 20 ടണ്‍ വീതം ശേഷിയുള്ള നാല് ക്രയോജനിക് കണ്ടൈയ്നര്‍ ഓക്സിജനാണ് സംസ്ഥാനത്ത് സംസ്ഥാനത്തിന് ലഭിച്ചിട്ടുണ്ടെന്ന് വ്യവസായ മന്ത്രി തങ്കം തെനരാസു ട്വീറ്റ് ചെയ്തിരുന്നു.

  ടിയുവി എസ് യുഡി സൗത്ത് ഏഷ്യയുടെ ഐഎസ്ഒ സര്‍ട്ടിഫിക്കേഷന്‍ ടെക്നോപാര്‍ക്കിന്

സംസ്ഥാനത്ത് ഓക്സിജന്‍റെ ഇപ്പോഴത്തെ മെഡിക്കല്‍ ആവശ്യം 480 ടണ്‍ മുതല്‍ 500 ടണ്‍ വരെയാണെങ്കിലും ലഭ്യത 440 മുതല്‍ 470 ടണ്‍ വരെ മാത്രമാണ്. കഴിഞ്ഞയാഴ്ച കേന്ദ്രസര്‍ക്കാര്‍ തമിഴ്നാട്ടിലേക്ക് അനുവദിച്ച ഓക്സിജന്‍റെ അളവ് 220 ടണ്ണില്‍ നിന്ന് 419 ടണ്ണായി ഉയര്‍ത്തിയിരുന്നു. സംസ്ഥാനത്തിന് കുറഞ്ഞത് 500 ടണ്‍ വേണമെന്ന് ആവശ്യപ്പെട്ട് സ്റ്റാലിന്‍ പ്രധാനമന്ത്രിക്ക് കത്ത് അയച്ചതിന് ശേഷമായിരുന്നു ഇത്. വരും ദിവസങ്ങളില്‍ സംസ്ഥാനത്തിന് 840 ടണ്‍ ഓക്സിജന്‍ ആവശ്യമായിരിക്കുമെന്നും മുഖ്യമന്ത്രി കത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്.സിംഗപ്പൂരില്‍ നിന്ന് 500 സിലിണ്ടര്‍ ഓക്സിജന്‍ സംസ്ഥാനത്തിന് ലഭിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

  ആദിത്യ ഇന്‍ഫോടെക് ലിമിറ്റഡ് ഐപിഒയ്ക്ക്
Maintained By : Studio3