നെഞ്ചിടിപ്പോടെ ആസാം; തമിഴകത്ത് സ്റ്റാലിന്‍റെ ചിരി
1 min readന്യൂഡെല്‍ഹി: ആസാമില്‍ ഭരണകക്ഷിയായ ബിജെപി ഭരണം നിലനിര്‍ത്തുമെന്ന് എക്സിറ്റ് പോള്‍ പ്രവചനം.126 അംഗ അസംബ്ലി അസംബ്ലിയില്‍ ഭരണകക്ഷിയായ ബിജെപിയുടെ നേതൃത്വത്തിലുള്ള നാഷണല്‍ ഡെമോക്രാറ്റിക് അലയന്‍സ് (എന്‍ഡിഎ) 65 സീറ്റുകള്‍ നേടുമെന്ന് ടൈംസ് നൗ-എബിപി ന്യൂസിനായുള്ള സിവോട്ടര്‍ എക്സിറ്റ് പോള്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ ഒരു ഫോട്ടോ ഫിനീഷിനുള്ള നിലനില്‍ക്കുകയാണ്. ഇവിടെ ഫലപ്രഖ്യാപനം അടുക്കുന്തോറും ബിജെപിയുടെ നെഞ്ചിടിപ്പേറുകയാണ്.
യുണൈറ്റഡ് പ്രോഗ്രസീവ് അലയന്‍സ് (യുപിഎ) 59 സീറ്റുകള്‍ വരെ നേടിയേക്കാം. യുപിഎയ്ക്ക് 53 മുതല്‍ 66 വരെയും എന്‍ഡിഎയ്ക്ക് 58 മുതല്‍ 71 വരെയുമാണ് പ്രതീക്ഷിക്കുന്ന സീറ്റുകള്‍. ഇന്ത്യാടുഡേ പറയുന്നതനുസരിച്ച് എന്‍ഡിഎ 80 സീറ്റുകള്‍ വരെ നേടാം.യുപിഎയ്ക്ക് അവര്‍ നല്‍കുന്ന സാധ്യതകള്‍ 45 സീറ്റുകള്‍ വരെയാണ്.റിപ്പബ്ലിക് ടിവി-സിഎന്‍എക്സ് എക്സിറ്റ് പോള്‍ അനുസരിച്ച് എന്‍ഡിഎ 79 സീറ്റുകള്‍ വരെ നേടും.ചാണക്യ ബിജെപിയ്ക്ക് 70 സീറ്റുകള്‍ പ്രവചിക്കുന്നു. എല്ലാവരുടെയും പ്രവചന സ്വഭാവം പരിശോധിച്ചാല്‍ ആസാമിലും ഭരണത്തുടര്‍ച്ച സംഭവിക്കുമെന്നാണ് വിലയിരുത്തല്‍. അതിനായി എന്‍ഡിഎയും പ്രാര്‍ത്ഥനയിലാണ്.
ലോവര്‍ ആസാമിലും ബരാക് വാലിയിലും യുപിഎ നേട്ടം കൊയ്യാന്‍ സാധ്യതയുണ്ട്. അതേസമയം ഹില്‍ ഏരിയയില്‍ അവര്‍ക്ക് സ്വാധീനം കുറയും. എക്സിറ്റ് പോള്‍ പ്രകാരം കോണ്‍ഗ്രസിന്‍റെ നേതൃത്വത്തിലുള്ള 10 പാര്‍ട്ടികളായ മഹാജോട്ടിന് (ഗ്രാന്‍ഡ് അലയന്‍സ്) 48.8 ശതമാനം വോട്ടും എന്‍ഡിഎയ്ക്ക് 42.9 ശതമാനവും മറ്റുള്ളവര്‍ക്ക് 8.3 ശതമാനവും വോട്ടുകള്‍ ലഭിക്കും. യുപിഎയുടെ വോട്ടുവിഹിതം 17.8 ശതമാനവും എന്‍ഡിഎയ്ക്കനുകൂലമായി 1.4 ശതമാനം വോട്ടകളും വര്‍ധിക്കും. ബോഡോലാന്‍റില്‍ എന്‍ഡിഎ 10 സീറ്റുകളും ടീ എസ്റ്റേറ്റ് ഏരിയകളില്‍ 29 സീറ്റുകളും എന്‍ഡിഎ നേടും. അവര്‍ 2016 ലെ പ്രകടനം ആവര്‍ത്തിക്കും എന്നാണ് കരുതുന്നത്. ആര്‍ക്കും ഭൂരിപക്ഷമില്ലാത വന്നാല്‍ വിജയിക്കുന്ന സ്വതന്ത്രര്‍ കഥയിലെ നിര്‍ണായക കളിക്കാരായി മാറും.
അതേസമയം തമിഴ്നാട്ടില്‍ വ്യക്തമായ ഭൂരിപക്ഷത്തോടെ ഡിഎംകെ-കോണ്‍ഗ്രസ് സഖ്യം അധികാരത്തില്‍ എത്തുമെന്ന് വോട്ടെടുപ്പിന് ശേഷമുള്ള ഒരു സര്‍വേ വ്യക്തമാക്കുന്നു.234 അംഗ തമിഴ്നാട് നിയമസഭയില്‍ 160 മുതല്‍ 172 വരെ സീറ്റുകള്‍ ഡിഎംകെയുടെ നേതൃത്വത്തിലുള്ള സഖ്യം പ്രതീക്ഷിക്കുന്നതായി ടൈംസ് നൗ -എബിപി ന്യൂസിനായുള്ള സിവോട്ടര്‍ എക്സിറ്റ് പോള്‍ വ്യക്തമാക്കുന്നു. ബിജെപിയുടെ ഭാഗമായ ഭരണകക്ഷിയായ എഐഎഡിഎംകെ നേതൃത്വത്തിലുള്ള സഖ്യം തമിഴ്നാട്ടില്‍ 58 മുതല്‍ 70 വരെ സീറ്റുകള്‍ നേടുമെന്ന് പ്രതീക്ഷിക്കുന്നു. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 134 സീറ്റുകളില്‍ എഐഎഡിഎംകെ നേതൃത്വത്തിലുള്ള സഖ്യം വിജയിച്ചപ്പോള്‍ ഡിഎംകെ നേതൃത്വത്തിലുള്ള സഖ്യത്തിന് 98 സീറ്റുകളാണ് നേടാനായത്. ചെറിയ പാര്‍ട്ടികള്‍ തമിഴ്നാട് രാഷ്ട്രീയത്തില്‍ അപ്രസക്തമാണ്.
എക്സിറ്റ് പോള്‍ കാണിക്കുന്നത് പത്തുവര്‍ഷത്തെ ഭരണ വിരുദ്ധ ഘടകവും ജയലളിത പോലുള്ള കരിസ്മാറ്റിക് പിന്‍ഗാമിയുടെ അഭാവവും ഭരണകക്ഷിയായ എഐഎഡിഎംകെ നേതൃത്വത്തിലുള്ള സഖ്യത്തിന് തിരിച്ചടിക്ക് കാരണമാകുമെന്നാണ്. തമിഴ്നാട്ടിലെ രാഷ്ട്രീയ നേതാക്കളായ ജയലളിതയുടെയും എം കരുണാനിധിയുടെയും മരണശേഷം നടക്കുന്ന ആദ്യ വോട്ടെടുപ്പില്‍ ദക്ഷിണേന്ത്യന്‍സംസ്ഥാനം ഡിഎംകെ-കോണ്‍ഗ്രസ് സഖ്യത്തിന്‍റെ തിരിച്ചുവരവിന് സാക്ഷ്യം വഹിക്കും.എക്സിറ്റ് പോള്‍ ഡാറ്റ കാണിക്കുന്നത് ഡിഎംകെയും സഖ്യ പങ്കാളികളും 7.9 ശതമാനം വോട്ട് കൂടുതല്‍ നേടും എന്നാണ് .2016 ല്‍ 38.8 ശതമാനം നേടിയതില്‍നിന്ന് 2021 ല്‍ 46.7 ശതമാനമായി ഉയരും. അതേസമയം എഐഎഡിഎംകെ നേതൃത്വത്തിലുള്ള സഖ്യത്തിന്‍റെ വോട്ട് വിഹിതം 8.7 ശതമാനം കുറയും.
2016 ലെ 43.7 ശതമാനത്തില്‍ നിന്ന് 2021 ല്‍ 35 ശതമാനമായാണ് കുറയുക.
മേഖല തിരിച്ചുള്ള, എഎഐഎഡിഎംകെ യുടെ നേതൃത്വത്തിലുള്ള സഖ്യത്തിന് ചോളനാട്ടില്‍ 7-9 സീറ്റുകള്‍ ലഭിക്കാന്‍മാത്രമാണ് സാധ്യത. ഡിഎംകെയും സഖ്യ പങ്കാളികളും 32 മുതല്‍ 34 വരെ സീറ്റുകള്‍ ഇവിടെ നേടുമെന്ന് പ്രതീക്ഷിക്കുന്നതായി എക്സിറ്റ് പോള്‍ ഫലം സൂചിപ്പിക്കുന്നു.ഗ്രേറ്റര്‍ ചെന്നൈ മേഖലയില്‍ ഡിഎംകെയുടെ നേതൃത്വത്തിലുള്ള സഖ്യം 11 മുതല്‍ 13 വരെ സീറ്റുകള്‍ നേടും.എഎഐഎഡിഎംകെ ഇവിടെ 3-5 സീറ്റുകളിലേക്ക് ചുരുങ്ങും. പടിഞ്ഞാറ് കോങ്കുനാട് മേഖലയില്‍ ഡിഎംകെയും സഖ്യ പങ്കാളികളും 33 മുതല്‍ 35 വരെ സീറ്റുകള്‍ നേടാനാണ് സാധ്യത.എഎഐഎഡിഎംകെ സഖ്യത്തിന ്ഇവിടെ 17 മുതല്‍ 19വരെ വിജയം കണ്ടെത്താന്‍ കഴിഞ്ഞേക്കും. വടക്ക് പല്ലവ നാട് മേഖലയിലും ഡിഎംകെയും സഖ്യ പങ്കാളികള്‍ക്കും 36 മുതല്‍ 38 വരെ സീറ്റുകള്‍ പിടിച്ചടക്കും.പാണ്ഡ്യനാട് മേഖലയില്‍ അവര്‍ 33 മുതല്‍ 35 വരെ സീറ്റുകള്‍ നേടുമെന്ന് പ്രതീക്ഷിക്കുന്നു. ഇവിടെ ഭരണകക്ഷി 23സീറ്റുകളില്‍വരെ വിജയം കണ്ടെത്താന്‍ സാധ്യതയുണ്ട്.