കെഎഫ്സി വായ്പാ ആസ്തികള്‍ 5000 കോടിക്ക് മുകളിലെത്തി
വായ്പ തിരിച്ചടവ് മുന്‍ സാമ്പത്തികവര്‍ഷത്തിലെ സമാന കാലയളവിലെ 968 കോടിയില്‍ നിന്ന് 1,871 കോടി രൂപയായി ഉയര്‍ന്നു.
തിരുവനന്തപുരം:2020 ഡിസംബര്‍ 31 വരെയുള്ള കണക്ക് പ്രകാരം 5,000 കോടി രൂപയുടെ വായ്പ ആസ്തിയിലേക്ക് എത്തിയതായി കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ (കെഎഫ്സി) അറിയിച്ചു. മുന്‍വര്‍ഷം സമാന കാലയളവില്‍ ഇത് 2,838 കോടി രൂപ ആയിരുന്നു. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷനുകളില്‍ (എസ്എഫ്സി) ഏറ്റവും ഉയര്‍ന്ന വളര്‍ച്ച കെഎഫ്സി നേടിയിട്ടുണ്ട്. നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ ഇതുവരെ ഉണ്ടായ 3,385 കോടി രൂപയുടെ പുതിയ വായ്പാ അനുമതികളാണ് ഈ സുപ്രധാന നേട്ടത്തിന് സഹായകമായതെന്ന് കെഎഫ്സി സിഎംഡി ടോമിന്‍ ജെ. തച്ചങ്കരി പറഞ്ഞു.
പകര്‍ച്ചവ്യാധി മൂലം വായ്പ അനുവദിക്കാന്‍ മറ്റ് ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും വിമുഖത കാണിക്കുന്ന ഘട്ടത്തിലാണ് വലിയ വായ്പാ വളര്‍ച്ച കൈവരിക്കാന്‍ കെഎഫ്സിക്ക് സാധിച്ചത്. കൈവരിക്കാനായതെന്ന് സിഎംഡി കൂട്ടിച്ചേര്‍ത്തു. സിഎംഡി ആയി ചുമതലയേറ്റ ശേഷം എടുത്ത ആദ്യത്തെ തീരുമാനങ്ങളിലൊന്ന് വീണ്ടെടുക്കല്‍ നടപടികള്‍ കര്‍ക്കശമാക്കുക എന്നചാണ്. തിരിച്ചടവില്‍ വീഴ്ച വരുത്തിയരുടെ വിവരങ്ങള്‍ സിബിലിന് കൈമാറുന്നതിന് തീരുമാനിച്ചതിന് ഉടനടി ഫലം കണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
വായ്പ തിരിച്ചടവ് മുന്‍ സാമ്പത്തികവര്‍ഷത്തിലെ സമാന കാലയളവിലെ 968 കോടിയില്‍ നിന്ന് 1,871 കോടി രൂപയായി ഉയര്‍ന്നു. ഇതിന്‍റെ ഫലമായി നിഷ്ക്രിയ ആസ്തി 3.4 ശതമാനമായി കുറഞ്ഞു. മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതി പ്രകാരം 1,700 പേര്‍ക്ക് യാതൊരു ഈടുമില്ലാതെ വായ്പ നല്‍കുകയായിരുന്നു കെഎഫ്സി ഈ സാമ്പത്തിക വര്‍ഷം ഏറ്റെടുത്ത മറ്റൊരു ഉദ്യമം. ബസുകള്‍ സിഎന്‍ജിയിലേക്ക് പരിവര്‍ത്തനം ചെയ്യുന്നതിനും ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങുന്നതിനും ഈടില്ലാത്ത വായ്പ പദ്ധതികള്‍ കോര്‍പ്പറേഷന്‍ അവതരിപ്പിച്ചു.
ടൂറിസം മേഖലയെ പുനരുജ്ജീവിപ്പിക്കാനുള്ള പദ്ധതിയും കെഎഫ്സി മുന്നോട്ട് വച്ചിട്ടുണ്ട്.
അതുവഴി ഈടില്ലാത്തെ ഹോട്ടലുകള്‍ക്ക് 50 ലക്ഷം രൂപ വരെ പ്രത്യേക വായ്പ അനുവദനീയമാണ്. പ്രതിദിന തിരിച്ചടവ് അടിസ്ഥാനത്തില്‍ നല്‍കുന്ന ഈ വായ്പയ്ക്ക് നല്ല പ്രതികരണമാണ് ലഭിച്ചിട്ടുള്ളത്.