Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

സമുദ്രോല്‍പ്പന്ന കയറ്റുമതി സാധ്യതകള്‍ക്ക് എംപിഇഡിഎ, എന്‍സിഡിസി ധാരണാപത്രം

സഹകരണസംഘങ്ങള്‍ക്ക് സാങ്കേതിക അറിവ് നല്‍കുന്നതിന് ഇരു സ്ഥാപനങ്ങളും ധാരണാപത്രത്തിന്‍റെ അടിസ്ഥാനത്തില്‍ സംയുക്തമായി പദ്ധതികള്‍ ആവിഷ്കരിക്കും

കൊച്ചി: സമുദ്രോല്‍പ്പന്ന കയറ്റുമതിയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിനും മത്സ്യബന്ധന സംസ്കാരത്തിലും അനുബന്ധ മേഖലകളിലും കൂടുതല്‍ നേട്ടങ്ങള്‍ സൃഷ്ടിക്കുന്നതിനുമായി മറൈന്‍ പ്രൊഡക്റ്റ്സ് എക്സ്പോര്‍ട്ട് ഡെവലപ്മെന്‍റ് അതോറിറ്റിയും (എംപിഡിഎ) ദേശീയ സഹകരണ വികസന കോര്‍പ്പറേഷനും (എന്‍സിഡിസി) തമ്മില്‍ ധാരണാപത്രം ഒപ്പിട്ടു. എംപിഡിഎ ചെയര്‍മാന്‍ കെ.എസ്. ശ്രീനിവാസ്, എന്‍സിഡിസി മാനേജിംഗ് ഡയറക്ടര്‍ സുന്ദീപ് കുമാര്‍ നായക് എന്നിവരാണ് ധാരണാ പത്രത്തില്‍ ഒപ്പുവെച്ചത്.

  ആക്സിസ് ബാങ്കിന് 2024 സാമ്പത്തിക വര്‍ഷത്തില്‍ 24,861 കോടി രൂപ അറ്റാദായം

‘സര്‍ക്കാരിന്‍റെ നയങ്ങള്‍ക്ക് അനുസൃതമായി, കയറ്റുമതിയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് വിവിധ പ്രവര്‍ത്തനങ്ങളിലൂടെ ഇതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്ക് മികച്ച നേട്ടങ്ങള്‍ നല്‍കാനാണ് ശ്രമം. സമുദ്രോല്‍പ്പന്നങ്ങളുടെ കയറ്റുമതി പ്രോത്സാഹനത്തിന് സംയുക്തമായി പ്രവര്‍ത്തിക്കാന്‍ ഞങ്ങള്‍ ധാരാളം സാധ്യതകള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്, “ശ്രീനിവാസ് പറഞ്ഞു.

സമുദ്രോല്‍പ്പന്ന കയറ്റുമതി മേഖലയിലെ പ്രാഥമിക ഉല്‍പ്പാദനത്തിനും വിളവെടുപ്പിനു ശേഷമുള്ള പരിപാലനത്തിനുമായി സൃഷ്ടിച്ച അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതില്‍, സഹകരണസംഘങ്ങള്‍ക്ക് സാങ്കേതിക അറിവ് നല്‍കുന്നതിന് ഇരു സ്ഥാപനങ്ങളും ധാരണാപത്രത്തിന്‍റെ അടിസ്ഥാനത്തില്‍ സംയുക്തമായി പദ്ധതികള്‍ ആവിഷ്കരിക്കും. സമുദ്രോല്‍പ്പന്ന മേഖലയുമായി ബന്ധപ്പെട്ട ഇന്ത്യന്‍ വിപണി, ആഗോള വിപണി, ഉല്‍പ്പന്നങ്ങള്‍, സാങ്കേതിക വിദ്യകള്‍, പ്രക്രിയകള്‍, പുതിയ അറിവുകളും സേവനങ്ങളും എന്നിവയെല്ലാം അതാതു കാലത്തിന് അനുസരിച്ച് പ്രദര്‍ശിപ്പിക്കുന്നതിനും ധാരണാപത്രം വ്യവസ്ഥ ചെയ്യുന്നു.

  റിലയൻസിന്റെ വാർഷിക വരുമാനം, ₹1,000,122 കോടി

എംപിഡിഎ, എന്‍സിഡിസി എന്നിവയുടെ പ്രതിനിധികള്‍ അടങ്ങിയ സംയുക്ത ഏകോപന സമിതി (ജെസിസി) രൂപീകരിക്കുന്നതിനും ധാരണയിലെത്തിയിട്ടുണ്ട്. കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയത്തിന് കീഴിലുള്ള എംപിഡിഎ, സമുദ്രോല്‍പ്പന്നങ്ങളുടെ കയറ്റുമതി മേഖലയെ വിവിധ പ്രവര്‍ത്തനങ്ങളിലൂടെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള നോഡല്‍ ഏജന്‍സിയാണ്.

കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍, ഭക്ഷ്യവസ്തുക്കള്‍, വ്യാവസായിക വസ്തുക്കള്‍, കന്നുകാലികള്‍ എന്നിവയുടെ ഉല്‍പ്പാദനം, പ്രോസസിംഗ്, വിപണനം, സംഭരണം, കയറ്റുമതി, ഇറക്കുമതി എന്നിവയ്ക്കായി പദ്ധതികള്‍ ആസൂത്രണം ചെയ്യുന്ന എന്‍സിഡിസി കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള ഒരു വികസന ധനകാര്യ സ്ഥാപനമാണ്.

  ഇന്‍ഡസ്ഇന്‍ഡ് ബാങ്കിന് ബഹുമതി
Maintained By : Studio3