January 16, 2026

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

എസ്ബിഐ 2025 ലെ ‘ലോകത്തിലെ മികച്ച ഉപഭോക്തൃ ബാങ്ക്’

1 min read

കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയെ (എസ്ബിഐ) ഗ്ലോബല്‍ ഫിനാന്‍സ് മാഗസിന്‍ 2025ലെ ലോകത്തിലെ മികച്ച ഉപഭോക്തൃ ബാങ്കായി തിരഞ്ഞെടുത്തു. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കോര്‍പ്പറേറ്റ് ഫിനാന്‍സ് എക്സിക്യൂട്ടീവുകള്‍, വിശകലന വിദഗ്ധര്‍, ബാങ്കര്‍മാര്‍ തുടങ്ങിയവരുടെ വിലയിരുത്തലുകളുടെ അടിസ്ഥാനത്തില്‍ നടത്തിയ സമഗ്രമായ ഗവേഷണത്തിന്‍റെയും വിശകലനത്തിന്‍റെയും അടിസ്ഥാനത്തിലാണ് ഈ തിരഞ്ഞെടുപ്പ്. 2025 ഒക്ടോബര്‍ 18ന് വാഷിംഗ്ടണ്‍ ഡിസിയില്‍ ഐഎംഎഫ്/ലോകബാങ്ക് വാര്‍ഷിക യോഗത്തിന്‍റെ ഭാഗമായി നടക്കുന്ന പരിപാടില്‍വെച്ച് എസ്ബിഐ ചെയര്‍മാന്‍ സി. എസ്. സെട്ടിക്ക് അവാര്‍ഡ് സമ്മാനിക്കും. ഗ്ലോബല്‍ ഫിനാന്‍സ് നാല് പതിറ്റാണ്ടായി 193 രാജ്യങ്ങളിലായി 50,000 വായനക്കാരുമായി കോര്‍പ്പറേറ്റ് സാരഥികള്‍, സെന്‍ട്രല്‍ ബാങ്കര്‍മാര്‍, സി-സ്യൂട്ട് എക്സിക്യൂട്ടീവുകള്‍ എന്നിവര്‍ക്കിടയില്‍ സ്വീകാര്യതയുള്ള അംഗീകൃത സാമ്പത്തിക പ്രസിദ്ധീകരണമാണ്.

  'ഇവി'ആശയങ്ങള്‍ക്ക് കരുത്തുപകരാന്‍ 'ഇവോള്‍വ് - ഇവി ഇന്നൊവേഷന്‍ കോഹോര്‍ട്ട്'
Maintained By : Studio3