August 30, 2025

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

കേരളം ആസ്ഥാനമായുള്ള മെഡിക്കല്‍ ടെക്നോളജി സ്റ്റാര്‍ട്ടപ്പ് സസ്‌കാന്‍ മെഡിടെക്ക് ‘സ്റ്റാര്‍ട്ടപ്പ് ഇന്ത്യ ഗ്രാന്‍ഡ് ചലഞ്ച് 2021’-ൽ വിജയിയായി

1 min read

ന്യൂ ഡല്‍ഹി: ഇന്ത്യാ ഗവണ്‍മെന്റിന്റെ സ്റ്റാര്‍ട്ടപ്പ് ഇന്ത്യ ഗ്രാന്‍ഡ് ചലഞ്ച് 2021-ന്റെ മെഡിക്കല്‍ ഉപകരണ വിഭാഗത്തില്‍ കേരളം ആസ്ഥാനമായുള്ള മെഡിക്കല്‍ ടെക്നോളജി സ്റ്റാര്‍ട്ടപ്പ് സസ്‌കാന്‍ മെഡിടെക്ക് വിജയിയായി തിരഞ്ഞെടുക്കപ്പെട്ടു.

കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ സ്വയംഭരണ സ്ഥാപനമായ തിരുവനന്തപുരത്തെ ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്‌നോളജിയുടെ ടെക്‌നോളജി ബിസിനസ് ഇന്‍കുബേറ്ററിൽ ആരംഭിച്ച സ്റ്റാര്‍ട്ടപ്പായ സസ്‌കാന്‍ മെഡിടെക്കിന് 15 00,000 രൂപ ഗ്രാന്റായി ലഭിച്ചു. Startup India, Investindia.org യൂണിയന്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍സ് എന്നിവ ചേര്‍ന്നാണ് ഗ്രാന്‍ഡ് ചലഞ്ച് സംഘടിപ്പിച്ചത്.

  സോഫ്റ്റ് വെയര്‍ കയറ്റുമതിയില്‍ 14,575 കോടി രൂപ വരുമാനവുമായി ടെക്നോപാര്‍ക്ക്

നിതി ആയോഗ് സി ഇ ഒ അമിതാഭ് കാന്താണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. 310 സ്റ്റാര്‍ട്ടപ്പുകളില്‍ നിന്നാണ് ‘സസ്‌കാന്‍’ തിരഞ്ഞെടുക്കപ്പെട്ടത്. വായിലെ ക്യാന്‍സറിന് കരണകമാകാവുന്ന മുറിവുകള്‍ നേരത്തേയും കൃത്യതയോടെയും കണ്ടെത്തുന്നതിനുള്ള ചെലവ് കുറഞ്ഞതും കൈയില്‍ കൊണ്ടുനടക്കാവുന്നതുമായ ഒരു ഉപകരണമായ ഛൃമഹടരമി സസ്‌കാന്‍ മെഡിടെക് വികസിപ്പിച്ചെടുത്തു. ബയോ-ഫോട്ടോണിക്‌സ് സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള ഒരു ഉപകരണമാണിത്. ക്ലിനിക്കല്‍ പരീക്ഷണങ്ങളുടെ ഫലങ്ങള്‍ ശാസ്ത്ര ജേണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2020 ഒക്ടോബറില്‍ പുറത്തിറക്കിയ ഓറല്‍ സ്‌കാന്‍, ഇന്ത്യയിലെ എട്ട് സംസ്ഥാനങ്ങളില്‍ ലഭ്യമാണ്.

  വിന്‍മാക്സ് ബയോടെക് കിന്‍ഫ്ര കാമ്പസില്‍

സെര്‍വിക്കല്‍ ക്യാന്‍സറും ഗര്‍ഭാശയ അര്‍ബുദവും നേരത്തെ കണ്ടെത്തുന്നതിനുള്ള, കൈയില്‍ കൊണ്ടുനടക്കാവുന്നതും ശരീരത്തിനുള്ളില്‍ പ്രവേശിപ്പിക്കേണ്ട ആവശ്യമില്ലാത്തതുമായ (നോണ്‍-ഇന്‍വേസിവ്) ഉപകരണമായ സസ്‌കാന്റെ രണ്ടാമത്തെ ഉത്പന്നമായ സെര്‍വിസ്‌കാന്‍ ഉടന്‍ പുറത്തിറക്കും. അഞ്ജനി മഷേല്‍ക്കര്‍ ഫൗണ്ടേഷന്റെ ‘അഞ്ജനി മഷേല്‍ക്കര്‍ ഇന്‍ക്ലൂസീവ് ഇന്നൊവേഷന്‍ അവാര്‍ഡ് 2021’ വിജയിയായി ഈ സ്റ്റാര്‍ട്ടപ്പിനെ അടുത്തിടെ തിരഞ്ഞെടുത്തിരുന്നു.

ബയോമെഡിക്കല്‍ സംരംഭകനായി മാറിയ ശാസ്ത്രജ്ഞനായ ഡോ. സുഭാഷ് നാരായണന്‍ സ്ഥാപിച്ച സസ്‌കാന്‍, ബയോഫോട്ടോണിക്സും അനുബന്ധ സാങ്കേതികവിദ്യകളും അടിസ്ഥാനമാക്കി കാന്‍സര്‍ പരിചരണത്തിനും സ്‌ക്രീനിംഗിനുമുള്ള ചെലവ് കുറഞ്ഞ ആരോഗ്യ സംരക്ഷണ ഉത്പന്നങ്ങളും പരിഹാരങ്ങളും വികസിപ്പിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

  വിന്‍മാക്സ് ബയോടെക് കിന്‍ഫ്ര കാമ്പസില്‍
Maintained By : Studio3