September 15, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ആരോഗ്യ പാലനത്തിനായി ആളോഹരി കണക്കില്‍ ഭരണകൂടം ചെലവിടുന്ന തുകയിൽ വൻവര്‍ദ്ധനവ്

1 min read
  • 2013-14 മുതല്‍ 2017-18 കാലയളവില്‍, 1,042 രൂപയായിരുന്നത് 1,753 രൂപയായി വര്‍ദ്ധിച്ചു.

ന്യൂ ഡല്‍ഹി: 2017-18 ലെ ദേശീയ ആരോഗ്യ അക്കൗണ്ട്‌സ് എസ്റ്റിമേറ്റ്‌സ് റിപ്പോർട്ടുകൾ പ്രകാരം 2013-14 കാലയളവില്‍ ആരോഗ്യ മേഖലയിലെ ഗവണ്‍മെന്റ് ചിലവ്, മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ 1.15 ശതമാനമായിരുന്നത്, 2017-18 കാലയളവില്‍ 1.35 ശതമാനമായി ഉയര്‍ന്നു. മൊത്ത ആരോഗ്യ ചെലവിലെ സര്‍ക്കാര്‍ വിഹിതവും ഇക്കാലയളവില്‍ ഉയര്‍ന്നിട്ടുണ്ട്. 2017-18 കാലയളവിലെ ഗവണ്‍മെന്റ് ചിലവ് 40.8 ശതമാനമായിരുന്നു. എന്നാല്‍ 2013-14 കാലയളവില്‍ ഇത് കേവലം 28.6 ശതമാനം മാത്രമായിരുന്നു.

  വെന്‍റീവ് ഹോസ്പിറ്റാലിറ്റി ഐപിഒയ്ക്ക്

മൊത്തം പൊതു ചിലവില്‍ ആരോഗ്യ മേഖലയ്ക്കായി ഭരണകൂടം ചിലവിടുന്നതിലും വര്‍ദ്ധന ഉണ്ടായിട്ടുള്ളതായി തെളിഞ്ഞിട്ടുണ്ട്. 2013-14 മുതല്‍ 2017-18 കാലയളവില്‍, ഇത് 3.78 ശതമാനത്തില്‍ നിന്ന് 5.12 ശതമാനമായി വര്‍ദ്ധിച്ചു. ആരോഗ്യ പാലനത്തിനായി ആളോഹരി കണക്കില്‍ ഭരണകൂടം ചെലവിടുന്ന തുകയിലും വര്‍ദ്ധന ഉണ്ടായിട്ടുണ്ട്. 2013-14 മുതല്‍ 2017-18 കാലയളവില്‍, 1,042 രൂപയായിരുന്നത് 1,753 രൂപയായി വര്‍ദ്ധിച്ചു.

ആരോഗ്യ പാലനത്തിനായി സര്‍ക്കാര്‍ ചെലവിടുന്ന തുകയില്‍ പ്രാഥമിക ആരോഗ്യ മേഖലയ്ക്ക് ഉള്ള വിഹിതത്തിലും വര്‍ധനയുണ്ട്. 2013-14 കാലത്ത് 51.1 ശതമാനമാണ് പ്രാഥമിക ആരോഗ്യ മേഖലയ്ക്കായി ചെലവിട്ടത് എങ്കില്‍, 2017-18 കാലത്ത് ഇത് 54.7 ശതമാനമായി വര്‍ദ്ധിച്ചു.

  ജര്‍മ്മന്‍ ഐടി സേവന ദാതാവുമായി ധാരണാപത്രം ഒപ്പിട്ട് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍

ആരോഗ്യ മേഖലയ്ക്കായി നിലവില്‍ ഭരണകൂടം ചെലവിടുന്ന തുകയുടെ 80 ശതമാനവും പ്രാഥമിക, ദ്വിതീയ പാലന മേഖലകളിലാണ്. സ്വകാര്യ മേഖലയില്‍ ആകട്ടെ തൃതീയ പാലന മേഖലയിലെ അളവ് ഉയര്‍ന്നിട്ടുണ്ട്. പ്രാഥമിക, ദ്വിതീയ പാലന മേഖലയുടെ പങ്കാളിത്തം 84 ശതമാനത്തില്‍ നിന്നും 74 ശതമാനമായും കുറഞ്ഞു.

ആരോഗ്യ മേഖലയിലെ സാമൂഹികസുരക്ഷാ ചിലവുകളിലും വര്‍ധനയുണ്ടായിട്ടുണ്ട്. നിലവിലെ മൊത്ത ആരോഗ്യ ചിലവിനെ അടിസ്ഥാനമാക്കിയാല്‍, 2013-14 കാലത്ത് 6 ശതമാനമായിരുന്നത്, 2017-18 ല്‍ 9 ശതമാനത്തോളമായി മെച്ചപ്പെട്ടു.

 

Maintained By : Studio3