Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

സെയിന്‍റ്-ഗോബെയ്നിന്‍റെ ആദ്യ എക്സ്ക്ലൂസീവ് ‘മൈഹോം’ ബ്രാന്‍ഡ് സ്റ്റോര്‍ കൊച്ചിയില്‍ തുടങ്ങി

1 min read

ഒരു ഡിസൈന്‍, കണ്‍സള്‍ട്ടേഷന്‍ സെന്‍റര്‍ ഈ സ്റ്റോറില്‍ സജ്ജീകരിച്ചിരിക്കുന്നു

കൊച്ചി: ലോകോത്തര നിലവാരത്തില്‍ സുസ്ഥിര നിര്‍മാണ സാമഗ്രികള്‍ നല്‍കുന്നതില്‍ മുന്‍ നിരയിലുള്ള സെയിന്‍റ്-ഗോബെയ്ന്‍ ഇന്ത്യയുടെ ‘മൈഹോം’ ബ്രാന്‍ഡിലുള്ള ആദ്യ ഷോറും കൊച്ചിയില്‍ തുറന്നു. ഷവര്‍ ക്യൂബിക്കിള്‍സ്, വിന്‍ഡോസ്, കിച്ചണ്‍ ഷട്ടറുകള്‍, വാര്‍ഡ്രോബ് ഷട്ടറുകള്‍, എല്‍ഇഡി മിററുകള്‍, ഗ്ലാസ് റൈറ്റിംഗ് ബോര്‍ഡുകള്‍, ജിപ്രോക്ക് സീലിംഗ്, ഡ്രൈവാളുകള്‍, ടൈലിംഗ്, ഗ്രൗട്ടിങ് സൊല്യൂഷനുകള്‍, ജിപ്സം പ്ലാസ്റ്റര്‍, ചില ടീഡ് റൂഫിംഗ് ഷിംഗിള്‍സ്, നോവേലിയോ വാള്‍ കവറുകള്‍ തുടങ്ങി വൈവിധായമാര്‍ന്ന ഉല്‍പ്പന്നങ്ങള്‍ ഇവിടെ ലഭ്യമാകും. ഡിസൈന്‍ മുതല്‍ ഇന്‍സ്റ്റാലേഷന്‍ വരെയുള്ള സേവനങ്ങളില്‍ സെന്‍റ്-ഗോബെയ്ന്‍ ഉപയോക്താക്കള്‍ക്ക് പിന്തുണ വാഗ്ദാനം ചെയ്യുന്നു.

  പ്രീമിയം സമാഹരണത്തിൽ വര്‍ധനവുമായി എസ്ബിഐ ലൈഫ് ഇന്‍ഷൂറന്‍സ്

ഭാവിയില്‍ വീടുകള്‍ സ്വന്തമാക്കാന്‍ പോകുന്നവര്‍ക്ക് അവരുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് ഏറ്റവും അനുയോജ്യമായ പരിഹാരങ്ങള്‍ തിരഞ്ഞെടുക്കാനുള്ള അവസരം നല്‍കുന്നതിനായി ഒരു ഡിസൈന്‍, കണ്‍സള്‍ട്ടേഷന്‍ സെന്‍റര്‍ ഈ സ്റ്റോറില്‍ സജ്ജീകരിച്ചിരിക്കുന്നു. എം / എസ് വര്‍ണ്ണ ഗ്ലാസ്& പ്ലൈവുഡ് ആണ് ഈ സ്റ്റോറിന്‍റെ പങ്കാളികള്‍.

“കൊച്ചിയില്‍ സെന്‍റ്-ഗോബെയ്ന്‍ മൈ ഹോം സ്റ്റോര്‍ ആരംഭിക്കുന്നതില്‍ എനിക്ക് വളരെയധികം സന്തോഷമുണ്ട്. കേരളം പോലുള്ള ഒരു പ്രധാന കമ്പോളത്തോടുള്ള ഞങ്ങളുടെ പ്രതിബദ്ധത ഈ സ്റ്റോര്‍ വെളിപ്പെടുത്തുന്നു. മൈഹോം സ്റ്റോറും ജനപ്രിയ മൈഹോം വെബ്സൈറ്റും സംയോജിപ്പിച്ച് ഞങ്ങളുടെ ഉപയോക്താക്കള്‍ക്ക് ഒരു ഫിജിറ്റല്‍ (ഫിസിക്കല്‍+ ഡിജിറ്റല്‍) അനുഭവം നല്‍കാന്‍ ഞങ്ങള്‍ വളരെയേറെ ആഗ്രഹിക്കുന്നു. ‘ സെന്‍റ് ഗോബെയ്ന്‍ ഇന്ത്യയുടെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഹേമന്ത് ഖുറാന പറഞ്ഞു.

  കൈകോര്‍ത്ത് ജിയോഹോട്ട്സ്റ്റാറും ഓപ്പണ്‍ എഐയും
Maintained By : Studio3