October 12, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

റെനോ ട്രൈബര്‍ വില്‍പ്പന 75,000 യൂണിറ്റ് പിന്നിട്ടു

2019 ഓഗസ്റ്റ് 28 നാണ് റെനോ ട്രൈബര്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്

ന്യൂഡെല്‍ഹി: റെനോ ട്രൈബര്‍ പുതിയ നാഴികക്കല്ല് താണ്ടി. ഇതുവരെയായി ഇന്ത്യയില്‍ വിറ്റത് 75,000 യൂണിറ്റ് റെനോ ട്രൈബറാണ്. 2019 ഓഗസ്റ്റ് 28 നാണ് റെനോ ട്രൈബര്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. ഇന്ത്യന്‍ വിപണിയില്‍ ഫ്രഞ്ച് കാര്‍ നിര്‍മാതാക്കള്‍ക്ക് ആശ്വാസം നല്‍കിയ മോഡലാണ് ട്രൈബര്‍.

2020 സാമ്പത്തിക വര്‍ഷത്തില്‍ യൂട്ടിലിറ്റി വാഹന വിപണിയിലെ വിപണി വിഹിതം 1.57 ശതമാനം മാത്രമായിരുന്നു. എന്നാല്‍ 2021 സാമ്പത്തിക വര്‍ഷത്തില്‍ 4.79 ശതമാനമായി വര്‍ധിപ്പിക്കാന്‍ റെനോ ഇന്ത്യയ്ക്കു കഴിഞ്ഞു. ട്രൈബര്‍ എന്ന 7 സീറ്ററിനാണ് ഈ നേട്ടത്തില്‍ റെനോ നന്ദി പറയുന്നത്.

  വെര്‍ടസ് ജിടി പ്ലസ് സ്പോര്‍ട്ടും, ജിടി ലൈനും പുറത്തിറക്കി ഫോക്സ്വാഗണ്‍ ഇന്ത്യ

നാല് വേരിയന്റുകളിലാണ് റെനോ ട്രൈബര്‍ ലഭിക്കുന്നത്. 4.95 ലക്ഷം മുതല്‍ 6.49 ലക്ഷം രൂപ വരെ വില നിശ്ചയിച്ചാണ് വിപണിയില്‍ അവതരിപ്പിച്ചത്. ഏക പെട്രോള്‍ എന്‍ജിന്‍, ഗിയര്‍ബോക്‌സ് ഓപ്ഷനിലാണ് റെനോ ട്രൈബര്‍ ലഭിക്കുന്നത്.

Maintained By : Studio3