November 7, 2026

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഡിജിറ്റൽ പേയ്‌മെന്റുകൾ സുരക്ഷിതമാക്കാൻ എഅഞ്ച് നിർദേശങ്ങൾ

1 min read

ഓൺലൈൻ, ഓഫ്‌ലൈൻ ഷോപ്പിംഗും ഡിജിറ്റൽ ഇടപാടുകളും വർധിക്കുന്ന സാഹചര്യത്തിൽ ഉപയോക്താക്കൾക്ക് സുരക്ഷിതമായ പേയ്‌മെന്റ് അനുഭവം ഉറപ്പാക്കാൻ അഞ്ച് പ്രധാന നിർദേശങ്ങളുമായി നാഷണൽ പേയ്‌മെന്റ്‌സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ). ആകർഷകമായ കിഴിവുകളും ക്യാഷ്ബാക്ക് വാഗ്ദാനങ്ങളും പരിമിതകാല ഓഫറുകളും പ്രയോജനപ്പെടുത്താനുള്ള തിരക്കിനിടെ തട്ടിപ്പുകളിൽ അകപ്പെടാനുള്ള സാധ്യതയും വർധിക്കുന്നുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ ജാഗ്രതയും ശരിയായ പരിശോധനയും അനിവാര്യമാണെന്ന് എൻപിസിഐ ചൂണ്ടിക്കാട്ടുന്നു.

സുരക്ഷിത ഡിജിറ്റൽ ഇടപാടുകൾക്കായി അഞ്ച് നിർദേശങ്ങൾ:

1. ഔദ്യോഗിക ആപ്പുകളും വെബ്‌സൈറ്റുകളും മാത്രം ഉപയോഗിക്കുക: വ്യാജ വെബ്‌സൈറ്റുകളും ലിങ്കുകളും വഴി വ്യക്തിഗത വിവരങ്ങളും പേയ്‌മെന്റ് വിവരങ്ങളും തട്ടിയെടുക്കാൻ തട്ടിപ്പുകാർ ശ്രമിക്കാറുണ്ട്. അതിനാൽ ഔദ്യോഗിക ആപ്പുകളിലൂടെയോ വെബ്‌സൈറ്റുകളിലൂടെയോ മാത്രം ഷോപ്പിംഗ് നടത്തുക. അജ്ഞാത ഉറവിടങ്ങളിൽനിന്നുള്ള ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയോ ഫയലുകൾ ഡൗൺലോഡ് ചെയ്യുകയോ ചെയ്യരുത്.

  ഐസിഐസിഐ ലൈഫ് ബിഎസ്ഇ 500 മോമെന്റം ക്വാളിറ്റി 50 ഇൻഡക്സ് ഫണ്ട്

2. ഔദ്യോഗിക പ്ലാറ്റ്‌ഫോമിലൂടെ മാത്രം പണമടയ്ക്കുക: ഷോപ്പിംഗ് ആപ്പുകൾക്ക് പുറത്തുള്ള യുപിഐ ഐഡികളിലേക്കോ ലിങ്കുകളിലേക്കോ പണം അയയ്ക്കാൻ ആവശ്യപ്പെടുന്നവരെ സൂക്ഷിക്കുക. ഔദ്യോഗിക പേയ്‌മെന്റ് സംവിധാനത്തിലൂടെ മാത്രം ഇടപാടുകൾ പൂർത്തിയാക്കുകയും വിൽപ്പനക്കാരന്റെ വിവരങ്ങൾ പരിശോധിക്കുകയും ചെയ്യുക.

3. സൗജന്യ വൗച്ചറുകളും ക്യാഷ്ബാക്ക് വാഗ്ദാനങ്ങളും വിശ്വസിച്ച് വഞ്ചിതരാകരുത്: സമ്മാനങ്ങളുടെയും ക്യാഷ്ബാക്കിന്റെയും പേരിൽ ഒടിപി, ബാങ്ക് വിവരങ്ങൾ, മുൻകൂർ പണം എന്നിവ ആവശ്യപ്പെടുന്ന സന്ദേശങ്ങൾ തട്ടിപ്പാകാം. ഇത്തരം സന്ദേശങ്ങളോട് പ്രതികരിക്കാതെ ഔദ്യോഗിക ആപ്പുകളിലൂടെയോ വെബ്‌സൈറ്റുകളിലൂടെയോ ഓഫറുകൾ സ്ഥിരീകരിക്കുക.

  ലണ്ടന്‍ 'വേള്‍ഡ് ട്രാവല്‍ മാര്‍ക്കറ്റ് 2026'ല്‍ ശ്രദ്ധേയമായി കേരള ടൂറിസം പവലിയന്‍

4. അപ്രതീക്ഷിത ഒടിപി അഭ്യർഥനകൾ നിരസിക്കുക: പേയ്‌മെന്റ് പരാജയപ്പെട്ടെന്നോ അക്കൗണ്ട് തടഞ്ഞെന്നോ അറിയിച്ച് ഒടിപി ആവശ്യപ്പെടുന്ന സന്ദേശങ്ങളിൽ ജാഗ്രത പാലിക്കുക. ഉപയോക്താവ് ആരംഭിച്ച ഇടപാടുകൾ സ്ഥിരീകരിക്കാൻ മാത്രമാണ് ഒടിപി ഉപയോഗിക്കേണ്ടത്. ബാങ്കുകളോ പേയ്‌മെന്റ് ആപ്പുകളോ ഫോണിലൂടെയോ സന്ദേശങ്ങളിലൂടെയോ ഒടിപി ആവശ്യപ്പെടില്ല. ആരുമായും ഒടിപി പങ്കുവയ്ക്കരുത്.

5. തിടുക്കപ്പെട്ട തീരുമാനങ്ങൾ ഒഴിവാക്കുക: ഓഫർ ഉടൻ അവസാനിക്കുമെന്നോ അക്കൗണ്ട് തടയപ്പെടുമെന്നോ പറഞ്ഞ് സമ്മർദം ചെലുത്തുന്നത് തട്ടിപ്പുകാരുടെ തന്ത്രമാണ്. ഇത്തരം സന്ദേശങ്ങളോട് ഉടൻ പ്രതികരിക്കാതെ ഔദ്യോഗിക ആപ്പുകൾ, വെബ്‌സൈറ്റുകൾ, ഉപഭോക്തൃസേവന സംവിധാനങ്ങൾ എന്നിവയിലൂടെ വിവരങ്ങൾ പരിശോധിക്കുക.

  മെര്‍ജ് ഫ്യൂച്ചര്‍ ബിസിനസ്-ടെക് സമ്മേളനം ജനുവരിയില്‍

സുരക്ഷിതമായ ഡിജിറ്റൽ ഇടപാടുകൾക്കായി ‘സ്റ്റോപ്പ്, തിങ്ക്, ആക്‌ട്’ എന്ന തത്വം പിന്തുടരണമെന്നും എൻപിസിഐ നിർദേശിക്കുന്നു. അപ്രതീക്ഷിതമായ അഭ്യർഥനകൾ ലഭിക്കുമ്പോൾ ശ്രദ്ധിച്ചു, വിവരങ്ങളുടെ വിശ്വാസ്യത പരിശോധിച്ചശേഷം മാത്രം പ്രതികരിക്കുക. ഈ ജാഗ്രതയിലൂടെ പണവും വ്യക്തിഗത വിവരങ്ങളും സുരക്ഷിതമാക്കാൻ സാധിക്കും.

Maintained By : Studio3