Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

വാങ്ങാന്‍ ആളുണ്ടോ ?  സാംഗ്‌യോംഗ് മോട്ടോര്‍ കോടതിയുടെ കൈകളില്‍

സാംഗ്‌യോംഗ് മോട്ടോര്‍ തങ്ങളുടെ കീഴില്‍ റിസീവര്‍ ഭരണത്തിലേക്ക് മാറ്റുകയാണെന്ന് സോളിലെ പാപ്പരത്ത കോടതി ഉത്തരവിട്ടു

ദക്ഷിണ കൊറിയന്‍ ഉപകമ്പനിയായ സാംഗ്‌യോംഗ് മോട്ടോറിലെ തങ്ങളുടെ ഓഹരി വില്‍ക്കുന്നതിന് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയ്ക്കു കഴിഞ്ഞില്ല. മാസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കും പര്യാലോചനകള്‍ക്കും ഒടുവില്‍ ഓഹരി വാങ്ങുന്നതിന് ആരെയെങ്കിലും കണ്ടെത്തുന്നതിലും കരാര്‍ ഉറപ്പിക്കുന്നതിലും മഹീന്ദ്ര പരാജയപ്പെട്ടു. ഇതോടെ സാംഗ്‌യോംഗ് മോട്ടോര്‍ ഇനി തങ്ങളുടെ കീഴില്‍ റിസീവര്‍ ഭരണത്തിലേക്ക് മാറ്റുകയാണെന്ന് സോളിലെ പാപ്പരത്ത കോടതി ഉത്തരവിട്ടു. ഓഹരികള്‍ വാങ്ങാന്‍ ആരെയെങ്കിലും കണ്ടെത്തുന്നതുവരെ ആയിരിക്കും കോടതിയുടെ റിസീവര്‍ ഭരണം.

നഷ്ടത്തില്‍ ഓടിയിരുന്ന സാംഗ്‌യോംഗ് മോട്ടോറിനെ 2010 ലാണ് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഏറ്റെടുത്തത്. എന്നാല്‍ ഈ ഏറ്റെടുക്കല്‍ പിന്നീട് ഇന്ത്യന്‍ കാര്‍ നിര്‍മാതാക്കള്‍ക്ക് ബാധ്യതയായി മാറി. മതിയായ വരുമാനം ലഭിച്ചില്ലെങ്കിലും സാംഗ്‌യോംഗ് മോട്ടോറില്‍ പുതിയ നിക്ഷേപങ്ങള്‍ നടത്തുന്നത് മഹീന്ദ്ര തുടര്‍ന്നു. ഏറ്റെടുക്കല്‍ പരാജയമായി മാറിയതോടെ, സാംഗ്‌യോംഗ് മോട്ടോറില്‍ കൂടുതല്‍ പണം നിക്ഷേപിക്കാനുള്ള നിര്‍ദേശം കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ബോര്‍ഡിന് നിരസിക്കേണ്ടിവന്നു. വായ്പാ കുടിശ്ശിക 100 ബില്യണ്‍ കൊറിയന്‍ വണ്‍ വരെ (ഏകദേശം 680 കോടി ഇന്ത്യന്‍ രൂപ) ആയതോടെ 2020 അവസാനത്തോടെ പാപ്പരത്വത്തിന് സാംഗ്‌യോംഗ് മോട്ടോര്‍ അപേക്ഷ നല്‍കി. വായ്പകളില്‍ വീഴ്ച്ച വരുത്തിയതോടെ 2020 ഡിസംബറിലാണ് റിസീവര്‍ഷിപ്പിന് സാംഗ്‌യോംഗ് മോട്ടോര്‍ അപേക്ഷിച്ചത്. രണ്ട് മാസത്തിനുള്ളില്‍ പുനരധിവാസ പദ്ധതി തയ്യാറാക്കി കോടതി മുമ്പാകെ സമര്‍പ്പിക്കാന്‍ കഴിയുമെന്നാണ് സാംഗ്‌യോംഗ് ഇപ്പോള്‍ പ്രതീക്ഷിക്കുന്നത്. കമ്പനി മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയുമെന്ന് കോടതിയെ ബോധ്യപ്പെടുത്താന്‍ കഴിയുമെന്നും വിശ്വസിക്കുന്നു.

  ജാവ യെസ്ഡി മെഗാ സര്‍വീസ് ക്യാമ്പ്

2008 ലെ ആഗോള മാന്ദ്യത്തിനുശേഷമാണ് ദക്ഷിണ കൊറിയന്‍ എസ്‌യുവി നിര്‍മാതാക്കളെ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഏറ്റെടുത്തത്. ആഗോളതലത്തില്‍ സാന്നിധ്യമറിയിക്കുന്നതിനും പുതിയ സാങ്കേതികവിദ്യകള്‍ സ്വായത്തമാക്കുന്നതിനും നിരവധി വിദേശ കമ്പനികളെയാണ് ഈ കാലയളവില്‍ ഇന്ത്യയിലെയും ചൈനയിലെയും പല കമ്പനികളും ഏറ്റെടുത്തത്.

2017 മുതലാണ് സാംഗ്‌യോംഗ് മോട്ടോറിന്റെ വരുമാനത്തില്‍ ഇടിവ് നേരിട്ടുതുടങ്ങിയത്. 2016 ല്‍ 58 ബില്യണ്‍ കൊറിയന്‍ വണ്‍ അറ്റാദായം നേടിയ സ്ഥാനത്ത് 2017 ല്‍ 66 ബില്യണ്‍ വണ്‍ അറ്റ നഷ്ടം നേരിടേണ്ടിവന്നു. 2018 ല്‍ 62 ബില്യണ്‍ വണ്‍ ആയിരുന്നു അറ്റ നഷ്ടമെങ്കില്‍ 2019 ല്‍ 341 ബില്യണായി വര്‍ധിച്ചു.

  നിഫ്റ്റി നെക്സ്റ്റ് 50 ഇന്‍ഡക്സിലെ ഡെറിവേറ്റീവിന് ഏപ്രില്‍ 24 മുതല്‍ തുടക്കം

ദക്ഷിണ കൊറിയന്‍ കാര്‍ നിര്‍മാതാക്കളെ സംബന്ധിച്ചിടത്തോളം മുറിവില്‍ മുളക് പുരട്ടുന്നതുപോലെയായിരുന്നു കൊവിഡ് മഹാമാരി. കഴിഞ്ഞ വര്‍ഷത്തെ മാര്‍ച്ച്, ജൂണ്‍, സെപ്റ്റംബര്‍ പാദങ്ങളില്‍ നഷ്ടം രേഖപ്പെടുത്തുന്നത് തുടര്‍ന്നു. സെപ്റ്റംബര്‍ വരെയുള്ള ഒമ്പത് മാസങ്ങളില്‍ പ്രവര്‍ത്തന നഷ്ടം 309 ബില്യണ്‍ കൊറിയന്‍ വണ്‍ (ഏകദേശം 2,100 കോടി ഇന്ത്യന്‍ രൂപ) ആയി വര്‍ധിച്ചു.

സാംഗ്‌യോംഗ് മോട്ടോര്‍ കയ്യൊഴിയുന്നതോടെ അന്താരാഷ്ട്ര ഉപകമ്പനികളില്‍നിന്നുള്ള നഷ്ടം 90 ശതമാനം കുറയ്ക്കാന്‍ കഴിയുമെന്നാണ് മഹീന്ദ്ര പ്രതീക്ഷിക്കുന്നത്. ഫോഡ് മോട്ടോറുമായുള്ള സംയുക്ത സംരംഭം മഹീന്ദ്ര ഇതിനകം ഉപേക്ഷിച്ചിരുന്നു. മാത്രമല്ല, വടക്കേ അമേരിക്കന്‍ വിപണിയിലെ ജീവനക്കാരുടെ എണ്ണം പകുതിയില്‍ കൂടുതല്‍ വെട്ടിക്കുറച്ചിരുന്നു.

  ചെറുകിട വ്യവസായ സംരംഭങ്ങളുടെ ഓഹരിവിപണി പ്രവേശനം കേരളത്തിൽ മികച്ച സാധ്യതകള്‍
Maintained By : Studio3