November 22, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

സബ്‌കോംപാക്റ്റ് എസ്‌യുവി റെനോ കൈഗര്‍ ഉല്‍പ്പാദനം ആരംഭിച്ചു

1 min read

ഫെബ്രുവരി 15 ന് റെനോ കൈഗര്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും

ചെന്നൈ: റെനോ കൈഗര്‍ സബ്‌കോംപാക്റ്റ് എസ്‌യുവിയുടെ വാണിജ്യാടിസ്ഥാനത്തിലുള്ള ഉല്‍പ്പാദനം ആരംഭിച്ചു. ചെന്നൈയിലെ പ്ലാന്റില്‍നിന്ന് ആദ്യ യൂണിറ്റ് പുറത്തെത്തിച്ചു. രാജ്യത്തെ വിവിധ ഡീലര്‍ഷിപ്പുകളിലേക്ക് എസ്‌യുവി അയച്ചുതുടങ്ങിയതായി കമ്പനി അറിയിച്ചു. ബുക്കിംഗ് വൈകാതെ ആരംഭിക്കും. ഫെബ്രുവരി 15 ന് റെനോ കൈഗര്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. രാജ്യത്തെ ചില ഡീലര്‍ഷിപ്പുകള്‍ അനൗദ്യോഗികമായി ബുക്കിംഗ് സ്വീകരിച്ചുതുടങ്ങി.

നാല് മീറ്ററില്‍ താഴെ നീളം വരുന്ന എസ്‌യുവിയുടെ ഉല്‍പ്പാദനത്തിന് തയ്യാറായ (പ്രൊഡക്ഷന്‍ റെഡി) മോഡല്‍ കഴിഞ്ഞ മാസം അനാവരണം ചെയ്തിരുന്നു. നിസാന്‍ മാഗ്‌നൈറ്റ് അടിസ്ഥാനമാക്കിയ സിഎംഎഫ് എ പ്ലസ് പ്ലാറ്റ്‌ഫോമിലാണ് റെനോ കൈഗര്‍ നിര്‍മിക്കുന്നത്. എന്നാല്‍ ഡിസൈന്‍, സ്‌റ്റൈലിംഗ് എന്നിവ വ്യത്യാസപ്പെട്ടിരിക്കും. ആറ് പെയിന്റ് ഓപ്ഷനുകളില്‍ റെനോ കൈഗര്‍ ലഭിക്കും. ആറ് ലക്ഷത്തിനും എട്ട് ലക്ഷം രൂപയ്ക്കുമിടയില്‍ വില പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കാം.

  ടൈക്കോൺ കേരള സംരംഭക സമ്മേളനം ഡിസംബർ 4,5 തീയതികളിൽ

രണ്ട് പെട്രോള്‍ എന്‍ജിനുകളായിരിക്കും ഓപ്ഷനുകള്‍. 1.0 ലിറ്റര്‍, 3 സിലിണ്ടര്‍, നാച്ചുറലി ആസ്പിറേറ്റഡ് എന്‍ജിന്‍ 71 ബിഎച്ച്പി കരുത്തും 96 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 1.0 ലിറ്റര്‍, 3 സിലിണ്ടര്‍, ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിന്‍ പുറപ്പെടുവിക്കുന്നത് 98 ബിഎച്ച്പി കരുത്തും 160 എന്‍എം ടോര്‍ക്കുമാണ്. 5 സ്പീഡ് മാന്വല്‍, 5 സ്പീഡ് എഎംടി, സിവിടി എന്നിവയാണ് മൂന്ന് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍. നോര്‍മല്‍, ഇക്കോ, സ്‌പോര്‍ട്‌സ് എന്നിവ ഡ്രൈവിംഗ് മോഡുകളായിരിക്കും.

ഇന്ത്യയിലെ സബ്‌കോംപാക്റ്റ് എസ്‌യുവി സെഗ്‌മെന്റില്‍ നിസാന്‍ മാഗ്‌നൈറ്റ്, മാരുതി സുസുകി വിറ്റാര ബ്രെസ, ഹ്യുണ്ടായ് വെന്യൂ, കിയ സോണറ്റ്, ടാറ്റ നെക്‌സോണ്‍, മഹീന്ദ്ര എക്‌സ്‌യുവി 300, ടൊയോട്ട അര്‍ബന്‍ ക്രൂസര്‍, ഫോഡ് ഇക്കോസ്‌പോര്‍ട്ട് തുടങ്ങി എതിരാളികള്‍ നിരവധിയാണ്.

  ബിനാലെ ആറാം പതിപ്പ് 2025 ഡിസംബര്‍ 12 മുതല്‍

 

Maintained By : Studio3