Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഇന്ത്യ-യുകെ എഫ്ടിഎ റോഡ് മാപ്പ് ഉടന്‍

1 min read

ന്യൂഡെല്‍ഹി: ഇന്ത്യയും യുണൈറ്റഡ് കിംഗ്ഡവും ഉഭയകക്ഷി സ്വതന്ത്ര വ്യാപാര കരാറിനായുള്ള (എഫ് ടി എ) ചര്‍ച്ചകള്‍ വേഗത്തിലാക്കുന്നു.ഇതിനായുള്ള ഒരു റോഡ്മാപ്പ് ഉടന്‍ പ്രഖ്യാപിക്കുമെന്ന് കരുതുന്നു. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണിന്റെ ഇന്ത്യാ സന്ദര്‍ശന വേളയില്‍ മെച്ചപ്പെട്ട വ്യാപാര പങ്കാളിത്ത പരിപാടി ആരംഭിക്കുമെന്നും യുകെയിലെ ഇന്റര്‍നാഷണല്‍ ട്രേഡ് സ്റ്റേറ്റ് സെക്രട്ടറി എലിസബത്ത് ട്രസ് പറയുന്നു. സാങ്കേതിക വിദ്യ, സയന്‍സ്, ഫാര്‍മസ്യൂട്ടിക്കല്‍സ് തുടങ്ങി നിരവധി മേഖലകളില്‍ ഇരു രാജ്യങ്ങളും സഹകരണം വര്‍ധിപ്പിക്കുമെന്ന് ഇന്ത്യാസന്ദര്‍ശനത്തിനെത്തിയ ട്രസ് പറഞ്ഞു.

ചില മേഖലകളില്‍ താരിഫ് കുറയ്ക്കുന്നതും ചര്‍ച്ച ചെയ്യുന്നുണ്ട്. വാണിജ്യമന്ത്രി പീയൂഷ് ഗോയല്‍, ഡെല്‍ഹിയിലെയും മുംബൈയിലെയും ഇന്ത്യന്‍ വ്യവസായ പ്രതിനിധികള്‍ എന്നിവരുമായി ട്രസ് വിശദമായ ചര്‍ച്ച നടത്തി. വാക്സിന്‍ നിര്‍മാതാക്കളായ പൂനെയിലെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും സന്ദര്‍ശിച്ചു. യുകെയിലെ ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയും ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ അസ്ട്രാസെനെക്കയുമായി സഹകരിച്ച് കോവിഡ് -19 വാക്സിന്‍ ഉത്പാദിപ്പിക്കുന്നത് ഇവിടെയാണ്.

  സുരക്ഷാ ഡയഗ്നോസ്റ്റിക് ലിമിറ്റഡ് ഐപിഒ

വ്യാപാര സഹകരണം സംബന്ധിച്ചും മെച്ചപ്പെടുത്തുന്ന പങ്കാളിത്തത്തെക്കുറിച്ചുമുള്ള ചര്‍ച്ചകളില്‍ പുരോഗതി നേടിയതായി ട്രസ് പറഞ്ഞു.ഇക്കാര്യത്തില്‍ ഇരു രാജ്യങ്ങള്‍ക്കും താല്‍പ്പര്യമുണ്ട്. ഈ വര്‍ഷം അവസാനം യുകെ പ്രധാനമന്ത്രി ഇന്ത്യ സന്ദര്‍ശിക്കുമ്പോള്‍ കരാര്‍ സാധ്യമായേക്കുമെന്ന് അവര്‍ സൂചിപ്പിച്ചു. സാങ്കേതിക വിദ്യാരംഗത്ത് ഇരു രാജ്യങ്ങളും ശക്തരാണ്. ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റം ഇന്ത്യയിലുണ്ട്, ഏറ്റവുമധികം യൂണികോണുകളുള്ള മൂന്നാമത്തെ രാജ്യം ബ്രിട്ടനാണ്. യോജിച്ച്് പ്രവര്‍ത്തിച്ചാല്‍ യുകെയിലും ഇന്ത്യയിലും തൊഴിലുകളും വളര്‍ച്ചയും വര്‍ദ്ധിപ്പിക്കുന്നതിലൂടെ രണ്ട് സമ്പദ്വ്യവസ്ഥകള്‍ക്കും പ്രയോജനം നേടാനാകും, ”അവര്‍ പറഞ്ഞു.

  കെഎസ് യുഎം-എന്‍ഐഇഎല്‍ഐടി സഹകരണം

മെച്ചപ്പെടുത്തുന്ന വ്യാപാര പങ്കാളിത്തം നിലവിലുള്ള നിരവധി വ്യാപാര തടസങ്ങളെ പരിഹരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കാര്‍ഷിക, ഭക്ഷ്യവസ്തുക്കളുടെ ഇറക്കുമതിക്കുള്ള തടസങ്ങള്‍ ഇന്ത്യ കുറയ്ക്കുന്നതായി കാണാന്‍ ബ്രിട്ടന്‍ ആഗ്രഹിക്കുന്നു. രാജ്യം യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്തുപോയതിനാല്‍ ചര്‍ച്ചകളില്‍ യുകെക്ക് കൂടുതല്‍ സ്വാതന്ത്ര്യമുണ്ടെന്നും ട്രസ് പറഞ്ഞു. എന്നിരുന്നാലും, കോവിഡ് -19 അനുബന്ധ സാങ്കേതികവിദ്യകള്‍ വേഗത്തില്‍ ലഭ്യമാക്കുന്നതിന് ബൗദ്ധിക സ്വത്തവകാശം ഒഴിവാക്കണമെന്ന ഇന്ത്യയുടെ ആവശ്യത്തോട് യുകെ യോജിക്കുന്നില്ല.”ഡബ്ല്യുടിഒയുടെ നിലവിലെ നിയമങ്ങള്‍ അനുസരിച്ച് കോവിഡ് -19 നോട് പ്രതികരിക്കാന്‍ രാജ്യങ്ങള്‍ക്ക് കഴിയും എന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു,” ട്രസ് പറഞ്ഞു.

  കൊച്ചിയില്‍ നിന്നും അഗര്‍ത്തലയിലേക്ക്‌ എയർ ഇന്ത്യ എക്‌സ്പ്രസ്

ഇന്ത്യയെ കൂടാതെ, ഓസ്ട്രേലിയ, ന്യൂസിലന്‍ഡ്, യുഎസ് എന്നിവയുമായി യുകെ ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. ഓസ്ട്രേലിയ, ബ്രൂണൈ ദാറുസ്സലാം, കാനഡ, ചിലി, ജപ്പാന്‍, മലേഷ്യ, മെക്‌സിക്കോ, പെറു, ന്യൂസിലാന്‍ഡ്, സിംഗപ്പൂര്‍, വിയറ്റ്‌നാം എന്നിവയ്ക്കിടയിലുള്ള എഫ്ടിഎ – ട്രാന്‍സ്-പസഫിക് പങ്കാളിത്തത്തിനായുള്ള സമഗ്രവും പുരോഗമനപരവുമായ കരാറിന്റെ (സിപിടിപിപി) ഭാഗമാകാനുള്ള ചര്‍ച്ചയും രാജ്യം നടത്തുന്നു. എന്നാല്‍ വലിയ വിപണന പശ്ചാത്തലത്തില്‍ ഇന്ത്യ-യുകെ വ്യാപാര പങ്കാളിത്തം കൂടുതല്‍ പ്രാധാന്യമര്‍ഹിക്കുന്നു. ‘ഇന്ത്യ യുകെയുടെ വളരെ പ്രധാനപ്പെട്ട തന്ത്രപരമായ പങ്കാളിയാണ്, ഈ വ്യാപാര, നിക്ഷേപ ബന്ധം കെട്ടിപ്പടുക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു’, ട്രസ് പറഞ്ഞു.

Maintained By : Studio3