December 7, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

കഴിഞ്ഞ 3 വർഷങ്ങളിൽ റിലയൻസ് നികുതിയായി നൽകിയത് 5 ലക്ഷം കോടി രൂപ

1 min read

മുംബൈ : രാജ്യത്തെ ഏറ്റവും വലിയ നികുതി ദായകരായ റിലയൻസിന്റെ വാർഷിക പൊതുയോഗം ഓഗസ്റ്റ് 28 നു നടക്കും. ആഗസ്റ്റ് 5 നു പ്രസിദ്ധീകരിച്ച വാർഷിക റിപ്പോർട്ട് പ്രകാരം കഴിഞ്ഞ 3 വർഷങ്ങളിൽ റിലയൻസ് രാജ്യത്തിനു നികുതി നൽകിയത് 5 ലക്ഷം കോടി രൂപയാണ്. 2023 സാമ്പത്തിക വർഷത്തിൽ 171 പേറ്റന്റ്‌കൾക്കാണ് റിലയൻസ് അപേക്ഷിച്ചത് . അതിൽ 141 എണ്ണം നേടാനായി. 3001 കോടി രൂപ റിസർച്ച് ആൻഡ് ഡെവലപ്മെന്റ് പദ്ധതികൾക്ക് വേണ്ടി ചെലവഴിച്ചു . 1000 ലധികം ഗവേഷകരും സയന്റിസ്റ്റുകളുമാണ് റിലയൻസിന്റെ ആർ & ഡി ടീമിൽ ഉള്ളത്.

  കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ജര്‍മ്മനിയില്‍ വര്‍ക് സ്പേസ്

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 33 .4 % ന്റെ വളർച്ചയാണ് കയറ്റുമതിയിൽ രേഖപ്പെടുത്തിയത്. 3, 40,048 കോടിയുടെ കയറ്റുമതി രാജ്യത്തിൻറെ സാമ്പത്തിക വളർച്ച സഹായിച്ചു . രാജ്യത്തെ ചരക്കു കയറ്റുമതിയിൽ 9.2 ശതമാനവും റിലയൻസിന്റേതാണ്. 2022 – 2023 സാമ്പത്തിക വർഷത്തിൽ 2 .6 ലക്ഷം പുതിയ നിയമനങ്ങൾ നടത്തി. ഇതിൽ 1 .8 ലക്ഷം റീറ്റെയിലിലും 70000 റിലയൻസ് ജിയോയിലുമാണ്. 2022 – 2023 സാമ്പത്തിക വർഷത്തിൽ 2 .6 ലക്ഷം പുതിയ നിയമനങ്ങൾ നടത്തി. ഇതിൽ 1 .8 ലക്ഷം റീറ്റെയിലിലും 70000 റിലയൻസ് ജിയോയിലുമാണ്. വാർഷിക റിപ്പോർട്ട് പ്രകാരം കഴിഞ്ഞ 3 വര്ഷങ്ങളിലും ചെയർമാനും എം ഡിയുമായ മുകേഷ് അംബാനി ശമ്പളമില്ലാതെയാണ് ആ സ്ഥാനത്ത് തുടർന്നത് . കോവിഡിനെ തുറന്നാണ് 2020 മുതലാണ് അംബാനി സാലറി എടുക്കുന്നില്ല എന്ന നിലപാടെടുത്തത്.

  വസന്തോത്സവം -2024': ഡിസംബര്‍ 24 മുതല്‍
Maintained By : Studio3