Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ജിയോ ഇന്ത്യയിലെ ഏറ്റവും കരുത്തുറ്റ ബ്രാന്‍ഡ്

1 min read

മൂല്യമുള്ള ബ്രാന്‍ഡ് എന്ന പദവി ടാറ്റാ ഗ്രൂപ്പ് നിലനിര്‍ത്തി

ന്യൂഡെല്‍ഹി: ടെലികോം, ഡിജിറ്റല്‍ കമ്മ്യൂണിക്കേഷന്‍ കമ്പനിയായ റിലയന്‍സ് ജിയോയാണ് ഇന്ത്യയിലെ ഏറ്റവും ശക്തമായ ബ്രാന്‍ഡ് എന്ന് ബ്രാന്‍ഡ് ഫിനാന്‍സിന്‍റെ ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ലോകത്തിലെ ഏറ്റവും ശക്തമായ ടെലികോം ബ്രാന്‍ഡ് കൂടിയാണ് ജിയോ എന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2016 ല്‍ മാത്രമാണ് സ്ഥാപിതമായതെങ്കിലും, ജിയോ അതിവേഗം ഇന്ത്യയിലെ ഏറ്റവും വലിയ മൊബൈല്‍ നെറ്റ്വര്‍ക്ക് ഓപ്പറേറ്ററായും ലോകത്തെ മൂന്നാമത്തെ വലിയ മൊബൈല്‍ നെറ്റ്വര്‍ക്ക് ഓപ്പറേറ്ററായും മാറി. 400 ദശലക്ഷം വരിക്കാര്‍ നിലവില്‍ ജിയോക്കുണ്ട്.

  ടാറ്റാ എഐഎ ശുഭ് ഫ്ളെക്സി ഇന്‍കം പ്ലാന്‍

ബ്രാന്‍ഡിന്‍റെ കരുത്ത് ബ്രാന്‍ഡ് മൂല്യത്തെ നിര്‍ണയിക്കുന്ന പ്രധാന ഘടകമാണ് എന്നതിനാല്‍, ഈ വര്‍ഷം ഇന്ത്യയിലെ ഏറ്റവും മികച്ച 10 മികച്ച ബ്രാന്‍ഡുകളില്‍ ഒന്നാകാനും ജിയോയ്ക്ക് സാധിച്ചു. ടെലികോം മേഖലയില്‍ ജിയോ ബ്രാന്‍ഡിന് വലിയ ബലഹീനതകളൊന്നുമില്ലെന്നും ആഗോളതലത്തില്‍ പല ടെലികോം ബ്രാന്‍ഡുകളില്‍ നിന്ന് വ്യത്യസ്തമായി ജിയോ അതിന്‍റെ പരിധികള്‍ തകര്‍ത്തെന്നും ബ്രാന്‍ഡ് ഫിനാന്‍സിന്‍റെ മൂല്യനിര്‍ണ്ണയ ഡയറക്ടര്‍ സാവിയോ ഡിസൂസ പറഞ്ഞു: .
താജ്, മാരുതി സുസുക്കി, എച്ച്ഡിഎഫ്സി ബാങ്ക്, ബ്രിട്ടാനിയ എന്നിവയാണ് ആദ്യ അഞ്ച് സ്ഥാനങ്ങളില്‍ എത്തിയ കരുത്തുറ്റ മറ്റ് ബ്രാന്‍ഡുകള്‍.

  സ്വകാര്യ ഉപഗ്രഹം 'നിള' വിക്ഷേപിച്ച് ടെക്നോപാര്‍ക്ക് കമ്പനി ഹെക്സ്20

21.3 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ടാറ്റാ ഗ്രൂപ്പ് ഇന്ത്യയിലെ ഏറ്റവും മൂല്യവത്തായ ബ്രാന്‍ഡ് എന്ന പദവി നിലനിര്‍ത്തി. ആറ് ഭൂഖണ്ഡങ്ങളിലായി നൂറിലധികം രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുകയും മുക്കാല്‍ ലക്ഷത്തിലധികം ആളുകള്‍ക്ക് തൊഴില്‍ നല്‍കുകയും ചെയ്യുന്ന ടാറ്റ ഗ്രൂപ്പ് ആഗോളതലത്തില്‍ കണക്കാക്കേണ്ട ഒരു ശക്തിയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ടാറ്റാ സ്റ്റീല്‍, ടാറ്റ മോട്ടോഴ്സ്, ടിസിഎസ്, ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്റ്റ്സ് എന്നിങ്ങനെ 30ഓളം കമ്പനികള്‍ ടാറ്റ ഗ്രൂപ്പിന്‍റെ കുടക്കീഴിലുണ്ട്. കോവിഡ് -19 കേടുപാടുകളില്‍ നിന്ന് സ്വയം പരിരക്ഷിക്കാന്‍ ബ്രാന്‍ഡിന് കഴിഞ്ഞു. ഈ വര്‍ഷം ബ്രാന്‍ഡ് മൂല്യത്തില്‍ 6 ശതമാനം ഉയര്‍ച്ച രേഖപ്പെടുത്താനും ഗ്രൂപ്പിനായെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

  സ്വകാര്യ ഉപഗ്രഹം 'നിള' വിക്ഷേപിച്ച് ടെക്നോപാര്‍ക്ക് കമ്പനി ഹെക്സ്20

ഇന്ത്യയിലെ മികച്ച 100 ബ്രാന്‍ഡുകളുടെ മൊത്തം മൂല്യം 2020ലെ 162.1 ബില്യണ്‍ ഡോളറില്‍ നിന്ന് 2021 ല്‍ 164.9 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. കോവിഡ് 19 വിപണിയില്‍ സൃഷ്ടിച്ച പ്രത്യാഘാതങ്ങളുടെ പശ്ചാത്തലത്തില്‍ വിലയിരുത്തുമ്പോള്‍ ഇത് മികച്ച നേട്ടമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

Maintained By : Studio3