Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

തോട്ട് ലീഡര്‍ഷിപ്പ് ആന്‍റ് ഇന്നൊവേഷന്‍ ഫൗണ്ടേഷന്‍ ബോര്‍ഡില്‍ അലിഷാ മൂപ്പന്‍

കൊച്ചി: ശാസ്ത്രം, സാങ്കേതികവിദ്യ, പൊതുജനാരോഗ്യം എന്നീ മേഖലകളില്‍ ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സംഘടനയായ തോട്ട് ലീഡര്‍ഷിപ്പ് ആന്‍റ് ഇന്നൊവേഷന്‍ ഫൗണ്ടേഷന്‍റെ (ടിഎല്‍ഐ), ഡയറക്ടര്‍ ബോര്‍ഡ് അംഗമായി ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്റ്റര്‍ അലിഷാ മൂപ്പന്‍ തിരഞ്ഞെടുക്കപ്പെട്ടു.

റീജനറേറ്റീവ് മെഡിസിനും വിട്ടുമാറാത്ത രോഗങ്ങളും , അവയവങ്ങളുടെ നഷ്ടം, റിഹാബിലിറ്റേറ്റീവ് മെഡിസിന്‍, മാനസികാരോഗ്യത്തില്‍ കോവിഡ് 19 മഹാമാരിയുടെ പ്രഭാവം എന്നിങ്ങനെ ആഗോള ആരോഗ്യരംഗം കേന്ദ്രീകരിച്ച് നടപ്പാക്കുന്ന ടിഎല്‍ഐ പ്രോഗ്രാമുകളുടെയും പദ്ധതികളുടെയും വ്യാപ്തിയും സാധ്യതകളും വിപുലീകരിക്കാന്‍ അലീഷാ മൂപ്പന്‍റെ ആരോഗ്യ പരിചരണ രംഗത്തെ അനുഭവ സമ്പത്ത് സഹായകമാകും. അലീഷയെ പോലെ പരിചയസമ്പന്നതയും വൈദഗ്ദ്ധ്യവുമുള്ള ഒരു വനിത ടിഎല്‍ഐ ഡയറക്ടര്‍ ബോര്‍ഡില്‍ എത്തുന്നതില്‍ ഏറെ അഭിമാനമുണ്ടെന്ന് ടിഎല്‍ഐയുടെ സ്ഥാപകനും ചെയര്‍മാനുമായ ബില്‍ ഓള്‍ഡ്ഹാം പറഞ്ഞു.

  നിഫ്റ്റി നെക്സ്റ്റ് 50 ഇന്‍ഡക്സിലെ ഡെറിവേറ്റീവിന് ഏപ്രില്‍ 24 മുതല്‍ തുടക്കം

നിലവില്‍ ഇന്ത്യയിലെയും, ജിസിസിയിലെയും ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയറിന്‍റെ ആരോഗ്യ പരിചരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളെ മുന്നില്‍ നിന്ന് നയിക്കുന്ന അലീഷാ മൂപ്പന്‍, അവയുടെ തന്ത്രപരമായ വളര്‍ച്ചയ്ക്കും വികസനത്തിനും മേല്‍നോട്ടം വഹിക്കുകയും പുതിയ വിപണികളിലേക്ക് സ്ഥാപനത്തെ വ്യാപിക്കുകയും ചെയ്യുന്നു. പ്രത്യേകിച്ചും പടിഞ്ഞാറന്‍ അര്‍ദ്ധഗോളത്തില്‍ കേയ്മാന്‍ ദ്വീപുകളിലെ വിപുലീകരണത്തില്‍ അവര്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു.

ടിഎല്‍ഐയുടെ നൂതനവും ദീര്‍ഘവീക്ഷണം നിറഞ്ഞതുമായ പദ്ധതികളിലൂടെ കൂടുതല്‍ ആളുകള്‍ക്ക് ഗുണനിലവാരമുള്ള ആരോഗ്യ സംരക്ഷണം നല്‍കുന്നതില്‍ തനിക്കും ഒരു പങ്കുവഹിക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അലീഷ മൂപ്പന്‍ പ്രതികരിച്ചു.

  ചെറുകിട വ്യവസായ സംരംഭങ്ങളുടെ ഓഹരിവിപണി പ്രവേശനം കേരളത്തിൽ മികച്ച സാധ്യതകള്‍
Maintained By : Studio3