വീണ്ടും മൊറട്ടോറിയം പ്രഖ്യാപിക്കണമെന്ന് അസോചം
1 min readരാജ്യത്ത് പ്രതിദിന കോവിഡ് കേസുകള്‍ 2 ലക്ഷത്തിന് മുകളില്‍ എത്തുകയും നിയന്ത്രണങ്ങള്‍ ശക്തമാകുകയും ചെയ്ത സാഹചര്യത്തില്‍ പാപ്പരത്ത നടപടികള്‍ക്ക് വീണ്ടും മൊറട്ടോറിയം പ്രഖ്യാപിക്കണമെന്ന് വ്യാവസായിക സംഘടനയായ അസോചം. കടുത്ത സമ്മര്‍ദം നേരിടുകയും വായ്പാ ഭാരം ചുമക്കുകയും ചെയ്യുന്ന കമ്പനികളെ സഹായിക്കാന്‍ ഈ വര്‍ഷം അവസാനം വരെ പാപ്പരത്ത നടപടികള്‍ ഒഴിവാക്കണമെന്നാണ് അസോചം ധനമന്ത്രാലയത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്‍സോള്‍വന്‍സി-ബാങ്ക്റപ്റ്റസി കോഡ് പ്രകാരം കമ്പനികളെ പാപ്പരത്ത പരിഹാരത്തിനായി എന്‍സിഎല്‍ടിക്ക് മുന്നില്‍ എത്തിക്കുന്നതിന് സര്‍ക്കാര്‍ പ്രഖ്യാപിച്ച മൊറട്ടോറിയത്തിന്‍റെ കാലാവധി മാര്‍ച്ച് 25ന് സമാപിച്ചിരുന്നു.