ഓഫ്ലൈനില്‍ വലിയ വിപുലീകരണം ലക്ഷ്യമിട്ട് റിയല്‍മി
1 min readന്യൂഡെല്‍ഹി: സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡുകള്‍ ഇന്ത്യയില്‍ തങ്ങളുടെ റീട്ടെയില്‍ വില്‍പ്പന വിപുലീകരിക്കാന്‍ പദ്ധതികള്‍ പ്രഖ്യാപിച്ചുകൊണ്ടിരിക്കുകയാണ്. എക്സ്ക്ലൂസീവ് ഷോറൂമുകളില്‍ ഒരു ബ്രാന്‍ഡ് എന്ന നിലയില്‍ വളരെയധികം നിക്ഷേപം നടത്തുകയാണെന്ന് റിയല്‍മി ഇന്നലെ പ്രഖ്യാപിച്ചു. സ്മാര്‍ട്ട് ഫോണ്‍ വിപണിയുടെ യഥാര്‍ത്ഥ വളര്‍ച്ച സംഭവിക്കുന്ന ഗ്രാമീണ മേഖലകളിലും സ്വീകാര്യത വര്‍ധിപ്പിച്ചുകൊണ്ട് തങ്ങളുടെ ടെക് ലൈഫ്സ്റ്റൈല്‍ പ്രതിച്ഛായ വളര്‍ത്താനാണ് കമ്പനി ശ്രമിക്കുന്നത്.
10,000 ചതുരശ്രയടി വിസ്തീര്‍ണ്ണമുള്ള ആദ്യത്തെ ഫ്ലാഗ്ഷിപ്പ് സ്റ്റോര്‍ ഗുജറാത്തില്‍ തുറക്കാന്‍ കമ്പനി ഒരുങ്ങുന്നു. ‘സ്മാര്‍ട്ട്ഫോണുകള്‍ക്ക് പുറമേ ടെലിവിഷനുകള്‍, ഓഡിയോ ഉപകരണങ്ങള്‍, വിയറബിള്‍സ് എന്നിവയുള്‍പ്പെടെയുള്ള എല്ലാ ഉല്‍പ്പന്നങ്ങളും സ്റ്റോറില്‍ പ്രദര്‍ശിപ്പിക്കും. ഈ 360 ടെക് ലൈഫ് സ്റ്റോറില്‍, സ്മാര്‍ട്ട് ഉപകരണങ്ങളും ഗാഡ്ജെറ്റുകളും ഉപയോഗിച്ച് ഉപയോക്താക്കള്‍ക്ക് മികച്ചതും കണക്റ്റഡുമായ ജീവിതം നയിക്കാന്‍ കഴിയും,’ റിയല്‍മി വൈസ് പ്രസിഡന്‍റും ഇന്ത്യ-യൂറോപ്പ് സിഇഒയുമായ വിപി മാധവ് ഷേത് പറഞ്ഞു.
2020 ല്‍ 19 ശതമാനം വിഹിതവുമായി രാജ്യത്തെ ഓണ്‍ലൈന്‍ സ്മാര്‍ട്ട്ഫോണ്‍ വില്‍പ്പനയില്‍ റിയല്‍മി മൂന്നാം സ്ഥാനം നേടിയിരുന്നു. ഇതിനു പുറമെ കമ്പനിയുടെ മെയിന്‍ലൈന്‍ വിഭാഗവും ക്രമേണ വളരുകയാണ്. “മെയിന്‍ലൈന്‍ വിപുലീകരണം എല്ലായ്പ്പോഴും റിയല്‍മിക്ക് പ്രാധാന്യമുള്ളതാണ്. ഞങ്ങള്‍ രാജ്യവ്യാപകമായി 300-500 റിയല്‍മി സ്മാര്‍ട്ട് സ്റ്റോറുകളും കുറച്ച് ഫ്ളാഗ്ഷിപ്പ് സ്റ്റോറുകളും ആരംഭിക്കും,” ഷേത്ത് പറഞ്ഞു.