Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ദക്ഷിണ റെയില്‍വേ തൊഴില്‍ മേള: കേന്ദ്രമന്ത്രി വി മുരളീധരന്‍ മുഖ്യാതിഥി

1 min read

തിരുവനന്തപുരം: ദക്ഷിണ റെയില്‍വേ സംഘടിപ്പിക്കുന്ന തൊഴില്‍ മേളയില്‍ കേന്ദ്ര വിദേശകാര്യ-പാര്‍ലമെന്ററി കാര്യ സഹമന്ത്രി ശ്രീ. വി മുരളീധരന്‍ മുഖ്യാതിഥിയാകും. ഒക്ടോബര്‍ 22ന് രാവിലെ 10 മണിക്ക് തിരുവനന്തപുരം തമ്പാനൂരിലുള്ള റെയില്‍ കല്യാണമണ്ഡപത്തിലാണ് പരിപാടി. 10 ലക്ഷം പേര്‍ക്കുള്ള നിയമന യജ്ഞമായ തൊഴില്‍ മേളയുടെ ഉദ്ഘാടനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നിര്‍വഹിക്കുന്നതിന്റെ തത്സമയ വെബ്കാസ്റ്റിന് കേന്ദ്ര സഹമന്ത്രി സാക്ഷ്യം വഹിക്കും. ചടങ്ങില്‍ പുതുതായി നിയമിതരായ 75,000 പേര്‍ക്ക് നിയമന കത്ത് കൈമാറും. യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കുന്നതിനും പൗരന്മാരുടെ ക്ഷേമം ഉറപ്പാക്കുന്നതിനുമുള്ള പ്രധാനമന്ത്രിയുടെ നിരന്തര പ്രതിജ്ഞാബദ്ധത നിറവേറ്റുന്നതിനുള്ള സുപ്രധാനമായ ഒരു ചുവടുവയ്പ്പാണിത്. രാജ്യത്തുടനീളമുള്ള പുതുതായി തിരഞ്ഞെടുക്കപ്പെട്ടവര്‍ കേന്ദ്ര ഗവണ്‍മെന്റിന്റെ 38 മന്ത്രാലയങ്ങളില്‍/വകുപ്പുകളില്‍ ജോലിക്ക് ചേരും കേന്ദ്ര ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി & നൈപുണ്യ വികസന സഹമന്ത്രി ശ്രീ. രാജീവ് ചന്ദ്രശേഖര്‍ കൊച്ചിയില്‍ നടക്കുന്ന തൊഴില്‍ മേള പരിപാടിയില്‍ പങ്കെടുക്കും.

  റിലയൻസിന്റെ വാർഷിക വരുമാനം, ₹1,000,122 കോടി
Maintained By : Studio3