ദേശീയ യൂത്ത് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: കേന്ദ്ര യുവജന-കാര്യ കായിക മന്ത്രാലയം നല്‍കുന്ന ദേശീയ യൂത്ത് അവാര്‍ഡ് 2020-21ന് അപേക്ഷ ക്ഷണിച്ചു. ആരോഗ്യം, ഗവേഷണം, സാംസ്‌ക്കാരികം, മനുഷ്യാവകാശ പ്രവര്‍ത്തനം, കല, സാഹിത്യം, വിനോദ സഞ്ചാരം, പരമ്പരാഗത വൈദ്യശാസ്ത്രം, സ്‌പോര്‍ട്‌സ്, സാമൂഹിക വികസനം തുടങ്ങിയ മേഖലകളില്‍ നടത്തിയ മികച്ച പ്രവര്‍ത്തനങ്ങള്‍ക്കാണ് ദേശീയ യുവജന പുരസ്‌കാരങ്ങള്‍ നല്‍കുന്നത്. 15-29 പ്രായപരിധിയില്‍പ്പെട്ട യുവതി യുവാക്കള്‍ക്കും യുവജന സന്നദ്ധ സംഘടനകള്‍ക്കും വെവ്വേറെ പുരസ്‌ക്കാരങ്ങള്‍ നല്‍കും. വ്യക്തികള്‍ക്ക് ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും, യുവജന സംഘടനകള്‍ക്ക് മൂന്ന് ലക്ഷം രൂപയും സര്‍ട്ടിഫിക്കറ്റും അടങ്ങുന്നതാണ് ദേശീയ യൂത്ത് അവാര്‍ഡ്. ദേശീയ പുരസ്‌കാരങ്ങള്‍ക്കായുള്ള വെബ് പോര്‍ട്ടലിലൂടെ (https://awards.gov.in/) ഓണ്‍ലൈനായി നവംബര്‍ 6 വരെ അപേക്ഷ സമര്‍പ്പിക്കാം.അവാര്‍ഡ് സംബന്ധിച്ച മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ നെഹ്‌റു യുവ കേന്ദ്ര ജില്ലാ യൂത്ത് ഓഫീസര്‍മാരുമായി ബന്ധപ്പെടുകയോ ചെയ്യേണ്ടതാണ്.