പ്രധാനമന്ത്രി ബന്ദിപ്പൂർ, മുതുമല കടുവാ സങ്കേതങ്ങൾ സന്ദർശിച്ചു
ന്യൂഡൽഹി: പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് കർണാടകയിലെയും തമിഴ്നാട്ടിലെയും ബന്ദിപ്പൂർ, മുതുമല കടുവാ സങ്കേതങ്ങൾ സന്ദർശിച്ചു. മുതുമല കടുവാ സങ്കേതത്തിലെ തെപ്പക്കാട് ആന ക്യാമ്പ് സന്ദർശിച്ച അദ്ദേഹം പാപ്പാന്മാരുമായും കാവടികളുമായും ഇടപഴകുകയും ആനകൾക്ക് ഭക്ഷണം നൽകുകയും ചെയ്തു. ഓസ്കാർ പുരസ്കാരം നേടിയ ദ എലിഫന്റ് വിസ്പറേഴ്സ് എന്ന ഡോക്യുമെന്ററിയിലെ ആനപാലകരുമായും പ്രധാനമന്ത്രി സംവദിച്ചു. ട്വീറ്റുകളുടെ പരമ്പരയിൽ പ്രധാനമന്ത്രി പറഞ്ഞു. “സുന്ദരമായ ബന്ദിപ്പൂർ കടുവാ സങ്കേതത്തിൽ രാവിലെ ചിലവഴിച്ചു, ഇന്ത്യയുടെ വന്യജീവികളുടെയും പ്രകൃതി ഭംഗിയുടെയും വൈവിധ്യത്തിന്റെയും ഒരു നേർക്കാഴ്ച ലഭിച്ചു.”