August 25, 2025

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഓണം ആഘോഷിക്കാന്‍ പാനസോണിക്

വാറന്റി ആനുകൂല്യങ്ങള്‍, കാഷ്ബാക്ക് ഡീലുകള്‍, ഈസി ഫിനാന്‍സ്, ഇന്‍സ്റ്റലേഷന്‍ ഓഫറുകള്‍ എന്നിവ ലഭിക്കും  

കൊച്ചി: ഓണാഘോഷങ്ങള്‍ക്ക് മുന്നോടിയായി പാനസോണിക് ഇന്ത്യ ‘ഗ്രാന്‍ഡ് ഡിലൈറ്റ്‌സ്’ ഓഫറുകള്‍ പ്രഖ്യാപിച്ചു. ഓണനാളുകള്‍ കൂടുതല്‍ ലാഭകരവും സന്തോഷഭരിതവുമാക്കാന്‍ നിരവധി ഓഫറുകളാണ് പാനസോണിക് മുന്നോട്ടുവെയ്ക്കുന്നത്. കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ്, ഹോം അപ്ലയന്‍സുകള്‍, ലൈഫ്സ്‌റ്റൈല്‍ ഉല്‍പ്പന്നങ്ങള്‍ തുടങ്ങി വിവിധ വിഭാഗങ്ങളിലെ ഓഫറുകള്‍ കേരളത്തിലെ എല്ലാ അംഗീകൃത പാനസോണിക് ഔട്ട്ലെറ്റുകളിലും സ്റ്റോറുകളിലും ജൂലൈ 15 മുതല്‍ ഓഗസ്റ്റ് 30 വരെ ലഭിക്കും.

  2024-25-ലെ സമുദ്രോല്പന്ന കയറ്റുമതി 62,408.45 കോടി രൂപയുടേത്

ആകര്‍ഷകമായ റിവാര്‍ഡുകള്‍, പരമാവധി കാഷ്ബാക്കോടുകൂടി ടിവിയും അപ്ലയന്‍സുകളും അപ്‌ഗ്രേഡ് ചെയ്യാനുള്ള അവസരം, സൗകര്യപ്രദമായ ഫിനാന്‍സ് സ്‌കീമുകള്‍, വാറന്റി ആനുകൂല്യങ്ങള്‍, ആകര്‍ഷകമായ സമ്മാനങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടുത്തിയാണ് ഗ്രാന്‍ഡ് ഡിലൈറ്റ്‌സ് ഓഫറുകള്‍ പ്രഖ്യാപിച്ചത്. ഡൗണ്‍ പെയ്‌മെന്റ്, ദീര്‍ഘകാല ഇഎംഐ സ്‌കീമുകള്‍, പന്ത്രണ്ട് മാസം വരെ നോ കോസ്റ്റ് ഇഎംഐ തുടങ്ങി നിരവധി ഫിനാന്‍സ് ആനുകൂല്യങ്ങളും ‘ഗ്രാന്‍ഡ് ഡിലൈറ്റ്‌സ്’ ഓഫറുകളുടെ ഭാഗമായി ലഭിക്കും.

യാത്രാ നിയന്ത്രണങ്ങള്‍ ലഘൂകരിക്കുകയും ഉപഭോക്തൃ ഡിമാന്‍ഡുകള്‍ വര്‍ധിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍, മഹാമാരിയില്‍ ആടിയുലഞ്ഞ് നില്‍ക്കുന്ന കേരളത്തിലെ വ്യാപാരി സുഹൃത്തുക്കള്‍ക്ക് കരകയറാന്‍ ഓണ നാളുകള്‍ സഹായകരമാകുമെന്ന് പാനസോണിക് ഇന്ത്യയുടെ കണ്‍സ്യൂമര്‍ സെയില്‍സ് ഡിവിഷന്‍ വിഭാഗം ഡിവിഷണല്‍ മേധാവി സുഗുരു തകമത്സു പറഞ്ഞു. ഗ്രാന്‍ഡ് ഡിലൈറ്റ്‌സ് ഓണം ഓഫറുകളിലൂടെ ഉപയോക്താക്കള്‍ക്ക് ലഭിക്കുന്നത് താങ്ങാവുന്ന വിലയില്‍ ഗുണമേന്മയുള്ള ഉല്‍പ്പന്നങ്ങളാണ്. ഇതോടൊപ്പമുള്ള റിവാര്‍ഡുകള്‍ ഉപയോക്താക്കള്‍ക്ക് കൂടുതല്‍ സന്തോഷം നല്‍കുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

  സ്വര്‍ണ്ണ നിക്ഷേപത്തിന്റെ പ്രസക്തി വര്‍ധിക്കുന്നതെന്തുകൊണ്ട്?

ഇന്ത്യയില്‍ ഉത്സവാഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കുന്നതാണ് ഓണം. മൂല്യാധിഷ്ഠിത ആനുകൂല്യങ്ങളിലൂടെ ഉപയോക്താക്കള്‍ക്ക് മികച്ച സേവനം ലഭ്യമാക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് ‘ഗ്രാന്‍ഡ് ഡിലൈറ്റ്‌സ്’ ഓഫര്‍ പ്രഖ്യാപിച്ചത്. ഈ ഓഫറുകള്‍ ഉപയോക്താക്കള്‍ പരമാവധി പ്രയോജനപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പാനസോണിക് ഇന്ത്യയുടെ ദക്ഷിണേന്ത്യ മേഖലാ മേധാവി എന്‍ റിച്ചാര്‍ഡ് രാജ് പറഞ്ഞു.

Maintained By : Studio3