November 2, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

എന്‍എസ്ഇ ആഗോള നിക്ഷേപ വാരാഘോഷത്തിനു തുടക്കം

1 min read

കൊച്ചി: റിങ് ദി ബെല്‍ ചടങ്ങുമായി നാഷണല്‍ സ്‌റ്റോക് എക്‌സ്‌ചേഞ്ച് ആഗോള നിക്ഷേപ വാരാഘോഷത്തിനു തുടക്കം കുറിച്ചു. സെബിയും ഇന്റര്‍നാഷണല്‍ ഒര്‍ഗനൈസേഷന്‍ ഓഫ് സെക്യൂരിറ്റീസ് കമ്മീഷന്‍സും ചേര്‍ന്നാണ് വാരാഘോഷത്തിനു നേതൃത്വം നല്‍കുന്നത്. നിക്ഷേപക വിദ്യാഭ്യാസവും സംരക്ഷണവും ത്വരിതപ്പെടുത്തുകയെന്ന ലക്ഷ്യവുമായാണിതു സംഘടിപ്പിക്കുന്നത്.

റിങ് ദി ബെല്‍ ചടങ്ങില്‍ സെബി മുഴുവന്‍ സമയ അംഗമായ അനന്ത് നാരായണ്‍ ഗോപാലകൃഷ്ണന്‍ മുഖ്യാതിഥിയായി.  നിലവിലുള്ള നിക്ഷേപകര്‍ക്കും പുതുതായി എത്താന്‍ സാധ്യതയുള്ളവര്‍ക്കുമായി പ്രാദേശിക ഭാഷകളിലുള്ള വിവിധ ബോധവല്‍ക്കരണ പരിപാടികളാണ് ഈ വര്‍ഷത്തെ വാരാഘോഷത്തിന്റെ ഭാഗമായി നടത്തുന്നത്. ആഗോള നിക്ഷേപ വാരാഘോഷം ഒക്ടോബര്‍ 15-ന് സമാപിക്കും.

  ലക്ഷ്വറി എസ്കേപ്സ് ഐബിഎസ് പങ്കാളിത്തം
Maintained By : Studio3