Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

108 എംപി പെന്റാ ലെന്‍സ് കാമറയുമായി നോക്കിയ 5ജി ഫോണ്‍ വരുന്നു

1 min read

അഞ്ച് ലെന്‍സുകളുമായി പുതിയൊരു ഫോണിന്റെ പ്രവര്‍ത്തനങ്ങളിലാണ് എച്ച്എംഡി ഗ്ലോബല്‍

ന്യൂഡെല്‍ഹി: ലോകത്ത് ആദ്യമായി പെന്റാ ലെന്‍സ് കാമറ സംവിധാനത്തോടെ നോക്കിയ 9 പ്യുവര്‍വ്യൂ 2019 ല്‍ വിപണിയിലെത്തിച്ചിരുന്നു. ഈ ഫോണിനൊരു പിന്‍ഗാമി വരുമെന്ന് നിരവധി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ അഞ്ച് ലെന്‍സുകളുമായി പുതിയൊരു ഫോണിന്റെ പ്രവര്‍ത്തനങ്ങളിലാണ് എച്ച്എംഡി ഗ്ലോബല്‍ എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്. നോക്കിയ 8.3 5ജി ഫോണിന് പിന്‍ഗാമിയെന്ന നിലയില്‍ പുതിയ ഫോണ്‍ വിപണിയിലെത്തിയേക്കും. എക്‌സ് സീരീസ് ഫോണായി ഈ ഡിവൈസ് വിപണിയിലെത്താനാണ് സാധ്യത.

  ഈ സാമ്പത്തിക വര്‍ഷം 25 കാമ്പസ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കുകള്‍

പെന്റാ ലെന്‍സ് സംവിധാനത്തില്‍ 108 മെഗാപിക്‌സല്‍ പ്രൈമറി കാമറ ആയിരിക്കും നല്‍കുന്നത്. എന്നാല്‍ പുതിയ ഫോണിന് നോക്കിയ 8.4 5ജി എന്ന പേരായിരിക്കില്ല നല്‍കുന്നത്. പകരം നോക്കിയ എക്‌സ്50 എന്ന് വിളിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

Maintained By : Studio3