എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സിന് 14,437 കോടിയുടെ പുതിയ പ്രീമിയം
1 min readകൊച്ചി: രാജ്യത്തെ പ്രമുഖ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികളിലൊന്നായ എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ് ഡിസംബറില്‍ അവസാനിച്ച പാദത്തില്‍ 14,437 കോടി രൂപ പുതിയ ബിസിനസ് പ്രീമിയമായി നേടി. മുന്‍വര്‍ഷം ഇതേ കാലയളവില്‍ ഇത് 12,787 കോടി രൂപയായിരുന്നു. സിംഗിള്‍ പ്രീമിയത്തില്‍ 42 ശതമാനം വര്‍ധനയാണുണ്ടായത്. മൂന്നാം പാദത്തില്‍ കമ്പനിയുടെ അറ്റാദായം നാലു ശതമാനം വളര്‍ച്ചയോടെ 923 കോടി രൂപയിലെത്തി.
കമ്പനിയുടെ സോള്‍വന്‍സി റേഷ്യോ 2.34 ശതമാനമാണ്. റെഗുലേറ്റര്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ളത് 1.5 ശതമാനമാണ്. കമ്പനി കൈകാര്യം ചെയ്യുന്ന ആസ്തിയുടെ വലുപ്പം ഡിസംബര്‍ 31-ന് 2,09,495 കോടി രൂപയാണ്. മുന്‍വര്‍ഷം ഇതേ സമയത്ത് ഇത് 1,64,191 കോടി രൂപയായിരുന്നു.