December 8, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ബജറ്റ് തിരിച്ചുവരവ് ഒരുക്കുമെന്ന് വ്യാവസായിക ലോകത്തിന്റെ 50%

1 min read

എംഎസ്എംഇ-കള്‍ക്കുള്ള വായ്പാ പിന്തുണ ഉയര്‍ത്തുന്നത് തിരിച്ചുവരവിന് സഹായകമാകുമെന്ന ബിസിസിനസുകള്‍

ന്യൂഡെല്‍ഹി: വരാനിരിക്കുന്ന കേന്ദ്ര ബജറ്റ് തങ്ങളുടെ ബിസിനസിനെ പുനരുജ്ജീവിപ്പിക്കുമെന്ന് വ്യവസായ മേഖലയില്‍ നിന്ന് പ്രതികരിച്ചവരില്‍ 50 ശതമാനം പേരും അഭിപ്രായപ്പെടുന്നുവെന്ന് ഡിലോയ്റ്റ് സര്‍വെ റിപ്പോര്‍ട്ട്. ഭൂരിപക്ഷം പേരും സാമ്പത്തിക വീണ്ടെടുക്കലിനെക്കുറിച്ചും ആവശ്യകതയുടെ വളര്‍ച്ചയെ കുറിച്ചും ശുഭാപ്തി വിശ്വാസം പുലര്‍ത്തുന്നുവെന്നും സര്‍വെ റിപ്പോര്‍ട്ട് പറയുന്നു.

വ്യക്തികള്‍ക്കുള്ള നികുതി ഇളവ് പരിധി ഉയര്‍ത്തുന്നത് സ്വകാര്യ ഉപഭോഗവും നിക്ഷേപവും വര്‍ദ്ധിപ്പിക്കുമെന്ന് ചിലര്‍ കരുതുന്നുണ്ടെങ്കിലും 50 ശതമാനത്തോളെ പേര്‍ ആവശ്യകതയുടെ പുനരുജ്ജീവനത്തെയാണ് പ്രധാനമായി ഉയര്‍ത്തിക്കാണിക്കുന്നത്.

  ബിഎന്‍പി പാരിബാസ് ചില്‍ഡ്രന്‍സ് ഫണ്ട്

യാത്രാ നിയന്ത്രണങ്ങളും ഉപഭോക്താക്കളില്‍ ഉണ്ടായ സാമ്പത്തികവും ആരോഗ്യപരവുമായ ഉത്കണ്ഠകളും ഉപഭോഗത്തെ ബാധിച്ചു. കോവിഡ് -19 ന് മുമ്പുള്ള നിലവാരത്തില്‍ ആവശ്യകത കുറച്ചുകാലത്തേക്ക് നിലനിര്‍ത്താന്‍ ഉയര്‍ന്ന മുന്‍കരുതല്‍ സമ്പാദ്യം സഹായിക്കുമെന്ന പ്രതീക്ഷയുണ്ട്. ‘ കേന്ദ്ര ബജറ്റ് 2021 വ്യവസായത്തിന്റെ വീണ്ടെടുക്കല്‍ ത്വരിതപ്പെടുത്തുമോ?’ എന്ന തലക്കെട്ടില്‍ സംഘടിപ്പിക്കപ്പെട്ട ഓണ്‍ലൈന്‍ ഡെലോയിറ്റ് സര്‍വേയില്‍ 12 ഓളം ചോദ്യങ്ങളാണ് ഉന്നയിക്കപ്പെട്ടത്. 9 വ്യവസായ മേഖലകളില്‍ നിന്ന് 180 പേരാണ് സര്‍വെയില്‍ അഭിപ്രായം രേഖപ്പെടുത്തിയത്.

സാമ്പത്തിക വീണ്ടെടുപ്പും ആവശ്യകതയിലെ തിരിച്ചുവരവും സംബന്ധിച്ച് 70 ശതമാനം പേരും ശുഭാപ്തി വിശ്വാസം പുലര്‍ത്തുന്നു. വന്‍തോതിലുള്ള വാക്‌സിനേഷന്‍ ദൗത്യം്, സര്‍ക്കാരിന്റെ ഉത്തേജക പാക്കേജുകളും നയങ്ങളും, അടിസ്ഥാന സൗകര്യമേഖയ്ക്ക് ലഭിക്കുന്ന കൈത്താങ്ങ്, ഇന്ത്യ ഒരു ഉല്‍പ്പാദന കേന്ദ്രമായി വളരുന്നത്, ഡിജിറ്റൈസേഷന്‍ ശ്രമങ്ങള്‍ എന്നിവ വളര്‍ച്ചയ്ക്ക് ആവശ്യമായ പ്രചോദനം നല്‍കുമെന്ന് അവര്‍ നിരീക്ഷിക്കുന്നു. ഫെബ്രുവരി ഒന്നിനാണ് കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റ് അവതരിപ്പിക്കുന്നത്.

  വസന്തോത്സവം -2024': ഡിസംബര്‍ 24 മുതല്‍

ലൈഫ് സയന്‍സ്, ഓട്ടോമൊബൈല്‍, അടിസ്ഥാന സൗകര്യം, വൈദ്യുതി, ടെലികമ്മ്യൂണിക്കേഷന്‍ വ്യവസായങ്ങള്‍ എന്നിവയില്‍ നിന്ന് സര്‍വേയില്‍ പങ്കെടുത്തവര്‍ ഗവേഷണ-വികസന ചെലവുകള്‍ വര്‍ദ്ധിപ്പിക്കേണ്ടതിന്റെ ആവശ്യകത ഉയര്‍ത്തിക്കാട്ടി. എംഎസ്എംഇകള്‍ക്കുള്ള വായ്പാ പിന്തുണ തങ്ങളുടെ വ്യവസായങ്ങള്‍ വേഗത്തില്‍ തിരിച്ചുവരാന്‍ സഹായിക്കുമെന്ന് സര്‍വെയില്‍ പങ്കെടുത്ത 50 ശതമാനത്തിലധികം അഭിപ്രായപ്പെട്ടു.

”സമീപകാലത്തെ ഡാറ്റയും ബിസിനസ് സിഗ്‌നലുകളും സൂചിപ്പിക്കുന്നത് സാമ്പത്തിക വീണ്ടെടുക്കല്‍ ട്രാക്കിലാണെന്നാണ്. ആത്മമീര്‍ഭാര്‍ ഭാരത്, പിഎല്‍ഐ (പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ്) തുടങ്ങിയ പദ്ധതികള്‍ സ്വാശ്രയത്വത്തെ പിന്തുണയ്ക്കുന്നതിലും സാമ്പത്തിക വളര്‍ച്ചയില്‍ സ്ഥിരത കൈവരിക്കുന്നതിലും മികച്ച പ്രകടനം കാഴ്ചവെക്കുന്നു,’ ഡെലോയിറ്റ് ഇന്ത്യ പാര്‍ട്ണറും ലീഡര്‍ പബ്ലിക് പോളിസിയും സഞ്ജയ് കുമാര്‍ പറഞ്ഞു.

  കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ജര്‍മ്മനിയില്‍ വര്‍ക് സ്പേസ്
Maintained By : Studio3