October 8, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

കാര്‍ഷിക മേഖല സമ്പദ്വ്യവസ്ഥയുടെ നട്ടെല്ല്: മന്ത്രി

1 min read

ന്യൂഡെല്‍ഹി: കാര്‍ഷിക മേഖലയാണ് സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലെന്ന് കേന്ദ്ര കൃഷി, കര്‍ഷക ക്ഷേമ സഹമന്ത്രി പര്‍ഷോത്തം രൂപാല. സമ്മര്‍ കാമ്പെയ്ന്‍ ഫോര്‍ അഗ്രികള്‍ച്ചര്‍ നാഷണല്‍ കോണ്‍ഫറന്‍സിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കര്‍ഷകരുടെ സാമൂഹിക-സാമ്പത്തിക നില മെച്ചപ്പെടുത്തുന്നതിന് നിരവധി സുപ്രധാന നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും രൂപാല കൂട്ടിച്ചേര്‍ത്തു.

ലോക്ക്ഡൗണ്‍ കാലഘട്ടത്തിലെ അനിശ്ചിതത്വം ഉണ്ടായിരുന്നിട്ടും, തുടര്‍ച്ചയായ പ്രതീക്ഷ നല്‍കുന്ന പ്രവര്‍ത്തനങ്ങള്‍ കാര്‍ഷിക മേഖലയിലാണ്. ഇന്ത്യയിലുടനീളമുള്ള നിരവധി കര്‍ഷകരും ഈ മേഖലയിലെ തൊഴിലാളികളും എല്ലാ പ്രതികൂല സാഹചര്യങ്ങള്‍ക്കും എതിരായാണ് അധ്വാനിച്ചത്. അവരുടെ അശ്രാന്ത പരിശ്രമവും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സമയോചിതമായ ഇടപെടലുകളും വിളവെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് തടസമില്ലെന്ന് ഇല്ലെന്ന് ഉറപ്പുവരുത്തിയതായും അദ്ദേഹം പറഞ്ഞു.

  കൊട്ടക് മ്യൂച്വല്‍ ഫണ്ട് കൊട്ടക് എംഎന്‍സി ഫണ്ട് എന്‍എഫ്ഒ

നാലാമത്തെ അഡ്വാന്‍സ് എസ്റ്റിമേറ്റ് (201920) അനുസരിച്ച് രാജ്യത്തെ മൊത്തം ഭക്ഷ്യധാന്യ ഉല്‍പാദനം 296.65 ദശലക്ഷം ടണ്ണായും ഹോര്‍ട്ടികള്‍ച്ചര്‍ ഉല്‍പ്പാദനം 319.57 ദശലക്ഷം ടണ്ണായും കണക്കാക്കപ്പെടുന്നു. ഇത് എക്കാലത്തെയും റെക്കോര്‍ഡാണ്. പയറുവര്‍ഗ്ഗങ്ങളുടെയും എണ്ണക്കുരുക്കളുടെയും ഉല്‍പ്പാദനം യഥാക്രമം 23.15 ദശലക്ഷം ടണ്ണും 33.42 ദശലക്ഷം ടണ്ണുമാണ്.പരുത്തിയുടെ ഉല്‍പ്പാദനം സര്‍വകാല റെക്കാഡിലെത്തി. ലോകത്തെ ഏറ്റവും കൂടുതല്‍ പരുത്തി ഉല്‍പ്പാദിപ്പിക്കുന്ന രാജ്യമായിരിക്കും ഇന്ന് ഇന്ത്യ. ഉല്‍പ്പാദനക്ഷമതാ മേഖലകളില്‍ ഹോര്‍ട്ടികള്‍ച്ചര്‍ മേഖല പരമ്പരാഗത ഭക്ഷ്യധാന്യ വിളകളെ മറികടന്നു.

  മില്‍മയുടെ കാഷ്യു വിറ്റ പൗഡര്‍, ടെണ്ടര്‍ കോക്കനട്ട് വാട്ടര്‍ എന്നിവ വിപണിയിൽ

ആവശ്യമായ തന്ത്രങ്ങള്‍ വികസിപ്പിച്ചെടുക്കുക, ഉല്‍പ്പാദന സാങ്കേതികവിദ്യകള്‍ മെച്ചപ്പെടുത്തുക, പുതിയ വിപണി അവസരങ്ങള്‍ സൃഷ്ടിക്കുക, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ കാര്‍ഷിക അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുക എന്നിവയിലൂടെ കാര്‍ഷിക മേഖലയെ സ്വയം പര്യാപ്തമാക്കാനുള്ള എല്ലാ ശ്രമങ്ങളും സര്‍ക്കാര്‍ നടത്തുമെന്നും മന്ത്രി പറഞ്ഞു.

Maintained By : Studio3