December 9, 2025

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

രംഗസ്വാമി വെള്ളിയാഴ്ച അധികാരമേല്‍ക്കും; മന്ത്രിസഭയില്‍ ഉപമുഖ്യമന്ത്രിയും

1 min read

ചെന്നൈ: പുതുച്ചേരി നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയെ വിജയത്തിലേക്ക് നയിച്ച മൂന്ന് തവണ മുഖ്യമന്ത്രിയും അഖിലേന്ത്യാ എന്‍ആര്‍ കോണ്‍ഗ്രസ് (എഐഎന്‍ആര്‍സി) പ്രസിഡന്‍റുമായ എന്‍. രംഗസ്വാമി വെള്ളിയാഴ്ച മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. മന്ത്രിസഭയില്‍ ഒരു ഉപമുഖ്യമന്ത്രിയുണ്ടാകുമെന്ന് മുഖ്യമന്ത്രി സൂചന നല്‍കി. “ഞങ്ങള്‍ ഒരു ഉപമുഖ്യമന്ത്രിയെക്കുറിച്ചാണ് ചിന്തിക്കുന്നത്, കേന്ദ്രം അത് നിര്‍ദ്ദേശിച്ചാല്‍ ഞങ്ങള്‍ അത് പരിഗണിക്കും” എന്ന് രംഗസ്വാമി പറഞ്ഞു.

കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയില്‍ ഒരിക്കലും ഒരു ഉപമുഖ്യമന്ത്രി ഉണ്ടായിട്ടില്ല. മിക്കവാറും ബിജെപി നേതാവ് നമശിവായത്തിന് ആ സ്ഥാനം ലഭിച്ചേക്കാം. എന്‍ആര്‍ മന്ത്രിസഭയില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെ 7 അംഗങ്ങളുണ്ടാകാന്‍ സാധ്യതയുണ്ട്. എന്‍ആര്‍ സര്‍ക്കാരിന്‍റെ ന്യൂനപക്ഷ മുഖമായി ബിജെപി ജോണ്‍ കുമാറിനെ ഉള്‍പ്പെടുത്താന്‍ സാധ്യതയുണ്ടെന്നും മറ്റ് പേരുകള്‍ ഉടന്‍ അന്തിമമാകുമെന്നും ബിജെപി പുതുച്ചേരി നേതൃത്വം അറിയിച്ചു.

  പദവിയുടെ 'ഭാര'മറിയാത്ത പ്രതിപക്ഷ നേതാവ്?

എന്‍ഡിഎ സര്‍ക്കാരില്‍ ഉള്‍പ്പെടുത്തേണ്ട പേരുകള്‍ അന്തിമമാക്കാനുള്ള തയ്യാറെടുപ്പിലാണ് പാര്‍ട്ടി. ഒരു ഉപമുഖ്യമന്ത്രിയുടെ സാധ്യതകളുണ്ടെന്നും പുതുച്ചേരി ഇതാദ്യമാകുമെന്നും ബിജെപി

Maintained By : Studio3