September 15, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

പ്രതിഷേധത്തിനെതിരെ മ്യാന്‍മാറില്‍ കടുത്ത നടപടികള്‍

സാറ്റലൈറ്റ് ടെലിവിഷന്‍ നിരോധിച്ചു; ഇന്‍റര്‍നെറ്റിനും മാധ്യമങ്ങള്‍ക്കും നിയന്ത്രണം

കൊല്‍ക്കത്ത: പ്രതിഷേധങ്ങളെ മറികടക്കാന്‍ മ്യാന്‍മാറിലെ സൈനിക ഭരണകൂടം സമൂഹത്തില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ഇന്‍റര്‍നെറ്റിനും മാധ്യമങ്ങള്‍ക്കും കടുത്ത നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചതിനുപുറമേ സാറ്റലൈറ്റ് ടെലിവിഷന്‍ നിരോധിക്കുകയും ചെയ്തിട്ടുണ്ട്. ടെലിവിഷന്‍ കാണുന്നതിന് സാറ്റലൈറ്റ് ഡിഷുകള്‍ ഉപയോഗിക്കുന്ന ആര്‍ക്കും ഒരു വര്‍ഷം വരെ തടവോ 500,000 ക്യാറ്റ് (320 ഡോളര്‍) പിഴയോ ലഭിക്കുമെന്ന് ഭരണകക്ഷിയായ സ്റ്റേറ്റ് അഡ്മിനിസ്ട്രേഷന്‍ കൗണ്‍സില്‍ പ്രഖ്യാപിച്ചു. നിയമവിരുദ്ധമായ സംഘടനകളും വാര്‍ത്താ ഏജന്‍സികളും രാജ്യ സുരക്ഷയെ അപകടത്തിലാക്കുന്ന വാര്‍ത്തകള്‍ ഉപഗ്രഹചാനല്‍വഴി പ്രക്ഷേപണം ചെയ്യുകയാണെന്ന് സൈനിക ഭരണകൂടം അവകാശപ്പെട്ടു.

സ്വതന്ത്ര ബര്‍മീസ് ഭാഷാ പ്രക്ഷേപകരായ ഡെമോക്രാറ്റിക് വോയ്സ് ഓഫ് ബര്‍മ (ഡിവിബി), മിസിമ എന്നിവ ലക്ഷ്യമിട്ടാണ് നിരോധനം. മാര്‍ച്ചില്‍ ഭരണകൂടം അവരുടെ പ്രവര്‍ത്തന ലൈസന്‍സ് റദ്ദാക്കിയതുമുതല്‍ അവര്‍ ഉപഗ്രഹം വഴി പ്രക്ഷേപണം തുടരുകയാണ്. മ്യാന്‍മറില്‍ സംപ്രേഷണം ചെയ്യുന്ന വിദേശ വാര്‍ത്താ ചാനലുകളെയും നിരോധനം ബാധിക്കും. “സ്വതന്ത്ര വാര്‍ത്താ പ്രക്ഷേപണത്തിനുള്ള അവസരം നിഷേധിക്കാനും മ്യാന്‍മാറിലെ ജനങ്ങളെ കൂടുതല്‍ ഒറ്റപ്പെടുത്താനുമുള്ള നഗ്നമായ ശ്രമമാണ് സാറ്റലൈറ്റ് ടിവി നിരോധനം,” ഹ്യൂമന്‍ റൈറ്റ്സ് വാച്ചിലെ ഏഷ്യ നിയമ ഉപദേഷ്ടാവ് ലിന്‍ഡ ലഖ്ദീര്‍ പറഞ്ഞു.

  എല്ലാ ഉപകരണങ്ങളിലും ഇന്ത്യൻ നിർമിത ചിപ്പ് ഉണ്ടായിരിക്കണം എന്നതാണ് നമ്മുടെ സ്വപ്നം: പ്രധാനമന്ത്രി

‘ഭരണകൂടം സെന്‍സര്‍ഷിപ്പ് ഉടന്‍ പിന്‍വലിക്കുകയും വാര്‍ത്താ റിപ്പോര്‍ട്ടിംഗിനെതിരായ നിരന്തരമായ ആക്രമണം അവസാനിപ്പിക്കുകയും വേണം.’ രാജ്യത്തെ മാധ്യമങ്ങളെ തങ്ങളുടെ നിയന്ത്രണത്തിലാക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമാണ് അധികൃതരുടെ ഇത്തരം നടപടികള്‍. ഇത് പിന്‍വലിക്കപ്പെടണമന്ന് മിസിമ ചീഫ് എഡിറ്റര്‍ സോ മൈന്‍റ് ആവശ്യപ്പെട്ടു. സൈനികഭരണകൂടത്തിന്‍റ നിയന്ത്രണം നാള്‍ക്കുനാള്‍ വര്‍ധിച്ചുവരികയാണ്. ഇപ്പോള്‍ ഭൂമിയില്‍നിന്നും അന്തരീക്ഷത്തിലേക്കും നിയന്ത്രണങ്ങള്‍ വ്യാപിച്ചുതുടങ്ങി. മ്യാന്‍മാര്‍ ജനതയ്ക്ക് അവരുടെ ദുരവസ്ഥ പരിഹരിക്കുന്നതിന് ആഗോള സമൂഹത്തെ മാത്രമേ ഇനി പ്രതീക്ഷിക്കാനുള്ളു എന്നും അദ്ദേഹം പറഞ്ഞു.

കച്ചിന്‍ ആസ്ഥാനമായുള്ള 74 മീഡിയ, ഷാന്‍ ആസ്ഥാനമായുള്ള തച്ചിലിക് ന്യൂസ് ഏജന്‍സി എന്നീ രണ്ട് മാധ്യമങ്ങളെ കൂടി നിരോധിക്കുന്നതായും മെയ് നാലിന് ഭരണകൂടം അറിയിച്ചു. 74 മാധ്യമങ്ങളും തച്ചിലെയ്ക്ക് ന്യൂസും ഉള്‍പ്പെടെ പല ഔട്ട്ലെറ്റുകളും ഭരണകൂടത്തിന്‍റെ നിരോധനത്തെ ധിക്കരിച്ചുകൊണ്ട് പ്രതികരിച്ചു, റിപ്പോര്‍ട്ടിംഗ് തുടരുമെന്ന് അവര്‍ പ്രതിജ്ഞയെടുത്തു.മാധ്യമങ്ങള്‍ നിരോധിച്ചതിനു പുറമേ, സുരക്ഷാ സേന മാധ്യമപ്രവര്‍ത്തകരെ അറസ്റ്റുചെയ്യാനും ശ്രമം ആരംഭിച്ചിട്ടുണ്ട്. ഫെബ്രുവരി ഒന്നിന് നടന്ന അട്ടിമറിക്ക് ശേഷം 71 മാധ്യമപ്രവര്‍ത്തകരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരില്‍ 48 പേരെങ്കിലും ഇപ്പോഴും തടങ്കലില്‍ കഴിയുന്നു.

  എല്ലാ ഉപകരണങ്ങളിലും ഇന്ത്യൻ നിർമിത ചിപ്പ് ഉണ്ടായിരിക്കണം എന്നതാണ് നമ്മുടെ സ്വപ്നം: പ്രധാനമന്ത്രി

ജപ്പാനിലെ ഫ്രീലാന്‍സ് റിപ്പോര്‍ട്ടര്‍ യൂക്കി കിറ്റാസുമി ഉള്‍പ്പെടെ തടവിലാക്കപ്പെട്ടവരില്‍ പലരിലും കുറ്റം ചുമത്തപ്പെട്ടിട്ടുണ്ട്. ശിക്ഷാ നിയമത്തിലെ പുതിയ വ്യവസ്ഥ ലംഘിച്ചതിനാണ് പലര്‍ക്കും എതിരെ കേസ് ചാര്‍ജ് ചെയ്യപ്പെട്ടത്. ‘ഭയമുണ്ടാക്കുന്ന’ അല്ലെങ്കില്‍ ‘തെറ്റായ വാര്‍ത്തകള്‍’ പ്രചരിപ്പിക്കുന്ന അഭിപ്രായങ്ങള്‍ പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നത് കുറ്റകരമാക്കുന്നു എന്നതാണ് നിയമം. ശിക്ഷിക്കപ്പെട്ടവര്‍ മൂന്ന് വര്‍ഷം വരെ തടവ് അനുഭവിക്കണം.

അധികാരികള്‍ ഇന്‍റര്‍നെറ്റിനും കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ആളുകള്‍ക്ക് വിവരങ്ങള്‍ ആക്സസ് ചെയ്യുന്നതിനോ അല്ലെങ്കില്‍ പങ്കിടുന്നതിനോ ഇപ്പോള്‍ വളരെ ബുദ്ധിമുട്ടാണ്. ആറ് ആഴ്ചയിലേറെയായി മൊബീല്‍ ഇന്‍റര്‍നെറ്റ് ഡാറ്റയും വയര്‍ലെസ് ബ്രോഡ്ബാന്‍ഡും ലഭ്യമല്ല.അട്ടിമറിക്ക് ശേഷം ഫെയ്സ്ബുക്കും മ്യാന്‍മാറില്‍ പ്രചാരത്തിലുള്ള മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളും തടഞ്ഞിട്ടുണ്ട്.

  എല്ലാ ഉപകരണങ്ങളിലും ഇന്ത്യൻ നിർമിത ചിപ്പ് ഉണ്ടായിരിക്കണം എന്നതാണ് നമ്മുടെ സ്വപ്നം: പ്രധാനമന്ത്രി
Maintained By : Studio3