അന്താരാഷ്ട്ര ക്ലൈമറ്റ് ആക്ഷന്‍ ദിനത്തില്‍ വൃക്ഷത്തൈകള്‍ നട്ട് മുത്തൂറ്റ് ഫിനാന്‍സ് ജീവനക്കാര്‍
കൊച്ചി: അന്താരാഷ്ട്ര ക്ലൈമറ്റ് ആക്ഷന്‍ ദിനത്തോട് അനുബന്ധിച്ച് മുത്തൂറ്റ് ഫിനാന്‍സ് കൊച്ചിയിലെ ഹെഡ് ഓഫിസിലെ എല്ലാ ജീവനക്കാര്‍ക്കും വൃക്ഷത്തൈകള്‍ വിതരണം ചെയ്തു. ജീവനക്കാരുടെ വ്യക്തിഗത സാമൂഹ്യ പ്രതിബദ്ധത വര്‍ധിപ്പിക്കുന്ന രീതിയില്‍ എല്ലാ ജീവനക്കാരും വൃക്ഷത്തൈകള്‍ നടുന്നത് പ്രോല്‍സാഹിപ്പിക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. മുത്തൂറ്റ് ഹെഡ് ഓഫീസില്‍ നടന്ന വൃക്ഷത്തൈ വിതരണം മുത്തൂറ്റ് ഫിനാന്‍സ് ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജ് എം ജോര്‍ജ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ഇഡി & സിഒഒ കെ ആര്‍ ബിജിമോന്‍, സിഎഫ്ഒ ഉമ്മന്‍ കെ മാമ്മന്‍, ഹെഡ് അക്കൗണ്ട്സ് ആന്‍ഡ് ടാക്സേഷന്‍ മനോജ് ജേക്കബ്, മുത്തൂറ്റ് ഫിനാന്‍സിലെ മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥരും സ്റ്റാഫ് അംഗങ്ങളും പങ്കെടുത്തു. കാലാവസ്ഥാ മാറ്റങ്ങളെ ചെറുക്കുന്നതിനും സുസ്ഥിര മാര്‍ഗങ്ങള്‍ പ്രോല്‍സാഹിപ്പിക്കാനുമുള്ള ആഗോള നീക്കങ്ങളുടെ ഭാഗമായാണ് മുത്തൂറ്റ് ഫിനാന്‍സിന്‍റെ ഈ പരിപാടി. ജീവനക്കാരില്‍ സമാനമായ മൂല്യങ്ങളും പരിസ്ഥിതി സംരക്ഷണത്തിന്‍റെ ഒരു സംസ്കാരം വളര്‍ത്തിയെടുക്കാന്‍ കമ്പനി ലക്ഷ്യമിടുന്നു. നമ്മുടെ ഭൂമിയെ സംരക്ഷിക്കാന്‍ ഓരോ വ്യക്തിക്കും സ്ഥാപനത്തിനും ഉത്തരവാദിത്തമുണ്ടന്നാണ് മുത്തൂറ്റ് ഫിനാന്‍സ് വിശ്വസിക്കുന്നത്. സൗരോര്‍ജ്ജ പാനലുകള്‍, പരിസ്ഥിതി സംരക്ഷണത്തിനു സഹായിക്കുന്ന ക്രിയാത്മക ബിസിനസ് രീതികള്‍ തുടങ്ങിയലൂടെ സുസ്ഥിരതയ്ക്കായുള്ള സജീവ നീക്കങ്ങളാണ് തങ്ങള്‍ നടത്തുന്നത്. വൃക്ഷത്തൈകള്‍ വിതരണം ചെയ്യുന്നതിലൂടെയും നട്ടുപിടിപ്പിക്കുന്നതിലൂടെയും നമ്മുടെ പാരിസ്ഥിതിക വ്യതിയാനങ്ങള്‍ കുറയ്ക്കുന്നതിനുള്ള ചെറുതും എന്നാല്‍ പ്രധാനപ്പെട്ട ഒരു ചുവടുവെയ്പ്പ് നടത്തുകയാണ്. ഭാവി തലമുറകള്‍ക്കായി മികച്ച ഭൂമിയ്ക്കായി സുസ്ഥിരമായ രീതികള്‍ സ്വീകരിക്കാന്‍ ഈ പരിപാടി തങ്ങളുടെ ജീവനക്കാര്‍ക്കും സമൂഹത്തിനും പ്രചോദനമാകുമെന്ന് തങ്ങള്‍ പ്രതീക്ഷിക്കുന്നുവെന്ന് മുത്തൂറ്റ് ഫിനാന്‍സ് ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജ് മുത്തൂറ്റ് ജോര്‍ജ് പറഞ്ഞു. കേരള മ്യൂസിയത്തില്‍ സോളാര്‍ പവര്‍ പ്ലാന്‍റ്, തിപേശ്വര്‍ വന്യജീവി സങ്കേതത്തിലും മെല്‍ഘട്ട് ടൈഗര്‍ റിസര്‍വിലും സോളാര്‍ പമ്പുകള്‍, മധുര ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ബയോമെഡിക്കല്‍ വേസ്റ്റ് സ്റ്റോറേജ് റൂം തുടങ്ങി നിരവധി കാര്യങ്ങള്‍ കമ്പനി നടപ്പിലാക്കിയിട്ടുണ്ട്.