മഹീന്ദ്ര ‘വിഷന്‍ ഥാര്‍.ഇ’
കൊച്ചി: രാജ്യത്തെ എസ്യുവി വിഭാഗത്തിലെ മുന്‍നിരക്കാരായ മഹീന്ദ്ര & മഹീന്ദ്രയുടെ ഉപസ്ഥാപനമായ മഹീന്ദ്ര ഇലക്ട്രിക് ഓട്ടോമൊബൈല്‍സ് ലിമിറ്റഡ് (എംഇഎഎല്‍) ദക്ഷിണാഫ്രിക്കയിലെ കേപ്ടൗണില്‍ നടന്ന ഫ്യൂച്ചര്‍സ്കേപ്പ് ഇവന്‍റില്‍ ‘വിഷന്‍ ഥാര്‍.ഇ’ അവതരിപ്പിച്ചു. മഹീന്ദ്രയുടെ എസ്യുവിയുടെ സ്വഭാവം ഉള്‍ക്കൊള്ളുന്ന സാഹസികവും വ്യത്യസ്തവുമായ ഡിസൈന്‍ പരിവര്‍ത്തനമായിരിക്കും ഥാര്‍.ഇ. ജനപ്രിയ ഥാറിന്‍റെ ഇലക്ട്രിക് പതിപ്പാണിത്. മഹീന്ദ്ര ബ്രാന്‍ഡിന്‍റെ കരുത്തുറ്റ ഡിഎന്‍എയുമായി എക്സ്പ്ലോര്‍ ദ ഇംപോസിബിള്‍ എന്ന ബ്രാന്‍ഡിന്‍റെ തത്വശാസ്ത്രത്തിന് ഊന്നല്‍ നല്‍കി രൂപകല്‍പനയിലെ വിപ്ലവകരമായ മാറ്റത്തെ പ്രതിനിധീകരിക്കുന്നതാണ് ഥാര്‍.ഇ. ഉയര്‍ന്ന പ്രകടനമുള്ള അത്യാധുനിക എഡബ്ല്യുഡി ഇലക്ട്രിക് പവര്‍ട്രെയിനോടു കൂടി ഇന്‍ഗ്ലോബോണ്‍ ഇലക്ട്രിക് പ്ലാറ്റ്ഫോമിലാണ് ഥാര്‍.ഇ രൂപകല്‍പന ചെയ്തിരിക്കുന്നത്. പരിസ്ഥിതി സംരക്ഷണത്തോടുള്ള പ്രതിബദ്ധത ഉയര്‍ത്തിക്കാട്ടി 50 ശതമാനം റീസൈക്കിള്‍ ചെയ്ത പിഇടി, റീസൈക്കിള്‍ ചെയ്യാവുന്ന അണ്‍കോട്ടഡ് പ്ലാസ്റ്റിക്കുകള്‍ എന്നിവ ഉള്‍പ്പെടുത്തിക്കൊണ്ടാണ് ഥാര്‍.ഇയുടെ നിര്‍മാണം. ഇലക്ട്രിക് എസ്യുവി നിര്‍മാണത്തോടുള്ള നൂതനമായ സമീപനത്തെയും ഥാര്‍.ഇ എടുത്തുകാണിക്കുന്നു. നവീകരണത്തിന്‍റെയും മുന്‍നിര ഡിസൈന്‍ തത്ത്വചിന്തയുടെയും സാക്ഷ്യമാണ് വിഷന്‍ ഥാര്‍.ഇ എന്ന് മഹീന്ദ്ര & മഹീന്ദ്ര ലിമിറ്റഡ് ഓട്ടോമോട്ടീവ് വിഭാഗം പ്രസിഡന്‍റ് വീജയ് നക്ര പറഞ്ഞു.