Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

കോവിഡ് പ്രതിസന്ധി : ക്ലൈയിം സെറ്റില്‍മെന്‍റ് മാനദണ്ഡങ്ങള്‍ ഉദാരമാക്കി എല്‍ഐസി

ആശുപത്രികളിലെ മരണങ്ങളില്‍ ക്ലൈയിം തീര്‍പ്പാക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മരണ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമില്ല

മുംബൈ: കോവിഡ് 19 സാഹചര്യത്തില്‍ ഉപഭോക്താക്കളുടെ സുരക്ഷ കൂടി കണക്കിലെടുത്ത് ക്ലെയിം സെറ്റില്‍മെന്‍റ് മാനദണ്ഡങ്ങളില്‍ ഒട്ടേറേ ഇളവുകള്‍ അനുവദിച്ചിട്ടുണ്ടെന്ന് പൊതുമേഖലാ ഇന്‍ഷുറന്‍സ് സ്ഥാപനമായ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ അറിയിച്ചു. ഇതിലൂടെ നടപടികള്‍ സുഗമവും തടസങ്ങള്‍ ഇല്ലാത്തതുമാക്കാനും എല്‍ഐസി ലക്ഷ്യംവെക്കുന്നു.

ഒരു ആശുപത്രിയില്‍ മരണം സംഭവിച്ചാല്‍ ക്ലെയിം അനുവദിക്കുന്നതിന് മുനിസിപ്പാലിറ്റിയില്‍ നിന്നോ മറ്റ് തദ്ദേശ സ്ഥാപനങ്ങളില്‍ നിന്നോ ഉള്ള മരണ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കണമെന്ന നിബന്ധനയില്‍ ഇളവുണ്ട്. സര്‍ക്കാര്‍, ഇ.എസ്.ഐ, സായുധ സേന, കോര്‍പ്പറേറ്റ് ആശുപത്രികള്‍ എന്നിവ നല്‍കുന്നതും എല്‍.ഐ.സി ക്ലാസ് ക ഓഫീസര്‍മാര്‍ അല്ലെങ്കില്‍ വികസന ഓഫീസര്‍മാര്‍ ഒപ്പിട്ടതുമായ മരണ സര്‍ട്ടിഫിക്കറ്റ്, ഡിസ്ചാര്‍ജ് സമ്മറി, ഡെത്ത് സമ്മറി എന്നിവ ഇതിനു പകരമായി അംഗീകരിക്കും. വ്യക്തമായ തീയതിയും സമയവും ഇതില്‍ രേഖപ്പെടുത്തിയിരിക്കണമെന്ന് മാത്രം. മറ്റ് സാഹചര്യങ്ങളില്‍, മുമ്പത്തെപ്പോലെ മുനിസിപ്പല്‍ മരണ സര്‍ട്ടിഫിക്കറ്റ് ആവശ്യമാണ്.

  ഹിന്ദുജ കുടുംബം ബ്രിട്ടനിലെ സമ്പന്നരില്‍ ഒന്നാമത്

മൂലധന ഓപ്ഷനുകളുടെ റിട്ടേണ്‍ ഉള്ള ആന്വിറ്റികളില്‍, 2021 ഒക്ടോബര്‍ 31 വരെയുള്ള ആന്വിറ്റി കുടിശ്ശികകള്‍ക്കായി ലൈഫ് സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിക്കണമെന്ന നിബന്ധനയും എടുത്തു കളഞ്ഞിട്ടുണ്ട്. മറ്റ് കേസുകളില്‍ ഇമെയില്‍ വഴി അയച്ച ലൈഫ് സര്‍ട്ടിഫിക്കറ്റുകള്‍ സ്വീകരിക്കുകയും ചെയ്യുന്നു. വീഡിയോ കോള്‍ പ്രക്രിയയിലൂടെ ലൈഫ് സര്‍ട്ടിഫിക്കറ്റ് ശേഖരിക്കുന്ന രീതിയും എല്‍ഐസി അവതരിപ്പിച്ചതായി കമ്പനി പ്രസ്താവനയില്‍ പറയുന്നു.

സര്‍വീസിംഗ് ബ്രാഞ്ചില്‍ ക്ലെയിം സെറ്റില്‍മെന്‍റിന് ആവശ്യമായ രേഖകള്‍ സമര്‍പ്പിക്കുന്നതില്‍ പോളിസി ഉടമകള്‍ എന്തെങ്കിലും ബുദ്ധിമുട്ടുകള്‍ നേരിടുന്നുവെങ്കില്‍, സമീപമുള്ള ഏതെങ്കിലും എല്‍ഐസി ഓഫീസില്‍ രേഖകള്‍ സമര്‍പ്പിക്കുന്നത് അനുവദനീയമാണ്. വേഗത്തില്‍ ക്ലൈമുകളില്‍ തീര്‍പ്പുണ്ടാക്കുന്നതിനായി കസ്റ്റമര്‍ പോര്‍ട്ടല്‍ വഴി ഓണ്‍ലൈന്‍ നെഫ്റ്റ് റെക്കോര്‍ഡ് സൃഷ്ടിക്കുന്നതിനും സമര്‍പ്പിക്കുന്നതിനുമുള്ള സജ്ജീകരണവും എല്‍ഐസി ഒരുക്കിയിട്ടുണ്ട്.

  ഹിന്ദുജ കുടുംബം ബ്രിട്ടനിലെ സമ്പന്നരില്‍ ഒന്നാമത്

എല്ലാ എല്‍ഐസി ഓഫീസുകളും മേയ് 10 മുതല്‍ തിങ്കള്‍ മുതല്‍ വെള്ളി വരെ രാവിലെ 10 മുതല്‍ വൈകുന്നേരം 5.30 വരെ പ്രവര്‍ത്തിക്കുമെന്നും വാര്‍ത്താക്കുറിപ്പില്‍ അറിയിക്കുന്നു.

Maintained By : Studio3