December 29, 2025

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഫ്‌ളിപ്കാര്‍ട്ടില്‍ 29,999 രൂപ നല്‍കി എല്‍ജി വിംഗ് വാങ്ങാം

1 min read

8 ജിബി, 128 ജിബി കോണ്‍ഫിഗറേഷനില്‍ ലഭിക്കുന്ന എല്‍ജി വിംഗ് ഇന്ത്യയില്‍ അവതരിപ്പിച്ചത് 69,990 രൂപ വില നിശ്ചയിച്ചാണ്  

ന്യൂഡെല്‍ഹി: ഇരട്ട ഡിസ്‌പ്ലേ നല്‍കിയാണ് എംജി വിംഗ് എന്ന സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ അവതരിപ്പിച്ചത്. തിരിക്കാവുന്ന പ്രധാന സ്‌ക്രീന്‍ ആയിരുന്നു ഈ ഫോണിന്റെ സവിശേഷത. 8 ജിബി റാം, 128 ജിബി സ്‌റ്റോറേജ് കോണ്‍ഫിഗറേഷനില്‍ ലഭിക്കുന്ന എല്‍ജി വിംഗ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത് 69,990 രൂപ വില നിശ്ചയിച്ചാണ്. എന്നാല്‍ ഇപ്പോള്‍ വമ്പന്‍ വിലക്കുറവില്‍ ഫ്‌ളിപ്കാര്‍ട്ട് വഴി ഈ ഫോണ്‍ സ്വന്തമാക്കാന്‍ കഴിയും. 29,999 രൂപ മാത്രം നല്‍കിയാല്‍ മതി.

  കൊച്ചിയില്‍ ഗോദ്റെജിന്റെ എക്സ്ക്ലൂസീവ് സ്റ്റോര്‍

മൊബീല്‍ ഫോണ്‍ ബിസിനസ് അവസാനിപ്പിക്കുകയാണെന്ന് ദക്ഷിണ കൊറിയന്‍ കമ്പനിയായ എല്‍ജി ഈയിടെ പ്രഖ്യാപിച്ചിരുന്നു. ഇതേതുടര്‍ന്ന് തങ്ങളുടെ സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് വിലക്കിഴിവ് പ്രഖ്യാപിക്കുകയാണ് എല്‍ജി. ജൂലൈ 31 നുശേഷം ഹാന്‍ഡ്‌സെറ്റുകള്‍ നിര്‍മിക്കുകയും വില്‍ക്കുകയും ചെയ്യില്ലെന്നും മൊബീല്‍ കമ്യൂണിക്കേഷന്‍സ് (എംസി) യൂണിറ്റ് അടച്ചുപൂട്ടുകയാണെന്നും റെഗുലേറ്ററി ഫയലിംഗ് നടത്തിയാണ് ദക്ഷിണ കൊറിയന്‍ കമ്പനി പ്രഖ്യാപിച്ചത്. സ്വന്തം സ്മാര്‍ട്ട്‌ഫോണ്‍ ബിസിനസ് പച്ച പിടിക്കാത്തതും വിപണിയിലെ ശക്തമായ മല്‍സരവുമാണ് ഇത്തരമൊരു തീരുമാനമെടുക്കാന്‍ നിര്‍ബന്ധിതമാക്കിയത്. എംസി വിഭാഗത്തിന്റെ ഭാവിയിലെ പ്രവര്‍ത്തനങ്ങള്‍ക്കായി എല്ലാ സാധ്യതകളും തേടുമെന്ന് പറഞ്ഞതിനുശേഷം രണ്ട് മാസം കഴിഞ്ഞപ്പോഴാണ് സ്മാര്‍ട്ട്‌ഫോണ്‍ ബിസിനസ് അവസാനിപ്പിക്കുന്നതായി കമ്പനി പ്രഖ്യാപിച്ചത്.

  ടെക്നോപാര്‍ക്ക് 'ക്വാഡ്' പദ്ധതിയിൽ സഹ-ഡെവലപ്പര്‍ ആകാം

6.81 ഇഞ്ച് വലുപ്പമുള്ള പി ഒഎല്‍ഇഡി ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേയാണ് എല്‍ജി വിംഗ് സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കുന്നത്. 20.5:9 ആണ് കാഴ്ച്ച അനുപാതം. 1.15:1 കാഴ്ച്ച അനുപാതം സഹിതം ഫുള്‍ എച്ച്ഡി പ്ലസ് റെസലൂഷന്‍ (1080, 1240 പിക്‌സല്‍) ജി ഒഎല്‍ഇഡി സ്‌ക്രീന്‍ ലഭിച്ചതാണ് 3.9 ഇഞ്ച് വലുപ്പമുള്ള രണ്ടാമത്തെ സ്‌ക്രീന്‍. ക്വാല്‍ക്കോം സ്‌നാപ്ഡ്രാഗണ്‍ 765ജി ചിപ്‌സെറ്റാണ് കരുത്തേകുന്നത്. 4,000 എംഎഎച്ച് ബാറ്ററി ഉപയോഗിക്കുന്നു. 25 വാട്ട് ക്വിക്ക് ചാര്‍ജ് 4.0, 10 വാട്ട് വയര്‍ലെസ് ചാര്‍ജിംഗ് എന്നിവ സപ്പോര്‍ട്ട് ചെയ്യും. പിറകില്‍ ട്രിപ്പിള്‍ കാമറ സംവിധാനം (64 എംപി, 13 എംപി, 12 എംപി), മുന്നില്‍ 32 എംപി പോപ്അപ്പ് സെല്‍ഫി കാമറ എന്നിവ നല്‍കി.

  ടെക്നോപാര്‍ക്ക് 'ക്വാഡ്' പദ്ധതിയിൽ സഹ-ഡെവലപ്പര്‍ ആകാം
Maintained By : Studio3