കെഎസ് യുഎം സ്റ്റാര്‍ട്ടപ്പ് ഫൗണ്ടേഴ്സ് മീറ്റ് ഒക്ടോബര്‍ മൂന്നിന്
തിരുവനന്തപുരം: സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍, വ്യവസായ പ്രമുഖര്‍, നിക്ഷേപകര്‍ എന്നിവരെ ഒരുമിച്ച് കൊണ്ടു വരുന്നതിനായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സംഘടിപ്പിക്കുന്ന ഫൗണ്ടേഴ്സ് മീറ്റ് ഒക്ടോബര്‍ മൂന്നിന് കാര്യവട്ടത്തെ ഇന്‍റര്‍നാഷണല്‍ സെന്‍റര്‍ ഫോര്‍ ഫ്രീ ആന്‍റ് ഓപ്പണ്‍ സോഴ്സ് സൊല്യൂഷന്‍സില്‍ (ഐസിഎഫ്ഒഎസ്എസ്) നടക്കും. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് ഇന്‍റര്‍നാഷണല്‍ സ്റ്റേഡിയത്തിനുള്ളിലെ ഐസിഎഫ്ഒഎസ്എസ് അസംബ്ലി ഹാളില്‍ വൈകിട്ട് നാലിന് നടക്കുന്ന പരിപാടിയില്‍ മികച്ച സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളുടെ സ്ഥാപകര്‍ അനുഭവങ്ങളും കാഴ്ചപ്പാടുകളും പങ്കുവെക്കും. ഫൗണ്ടേഴ്സ് മീറ്റിന്‍റെ ഇരുപത്തിമൂന്നാം പതിപ്പിനാണ് കാര്യവട്ടം വേദിയാകുന്നത്. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒ അനൂപ് അംബിക, ഫിനോട്ട്സ് ചീഫ് പ്രോഡക്ട് ഓഫീസര്‍ റോബിന്‍ അലക്സ് പണിക്കര്‍, വെബിയോ സഹസ്ഥാപകനും സിഇഒ യുമായ കൃഷ്ണന്‍ ആര്‍വി അയ്യര്‍, റിവൈറീ ഫിനോട്ട്സ് സിഇഒ ടിന ജെയിംസ്, ബൈലിന്‍ മെഡ്ടെക് പ്രൈവറ്റ് ലിമിറ്റഡ് സിഇഒ ഡോ. ലിനി ബേസില്‍ എന്നിവര്‍ മീറ്റില്‍ സംസാരിക്കും. കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് സ്ഥാപകര്‍ക്കിടയില്‍ സഹകരണം വളര്‍ത്തുക, കാഴ്ചപ്പാടുകള്‍ പങ്കുവെയ്ക്കുക, നെറ്റ് വര്‍ക്കിംഗ് സുഗമമാക്കുക തുടങ്ങിയവയാണ് ഫൗണ്ടേഴ്സ് മീറ്റിന്‍റെ പ്രധാന ലക്ഷ്യങ്ങള്‍. രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമാണ് പരിപാടിയില്‍ പ്രവേശനം. രജിസ്ട്രേഷനായി സന്ദര്‍ശിക്കുക: https://ksum.in/Founders_Meet_23