സ്വിഗ്ഗി ഐപിഒ
1 min read
കൊച്ചി: സ്വിഗ്ഗി ലിമിറ്റഡ് പ്രാഥമിക ഓഹരി വില്‍പനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിയ്ക്ക് അപ്ഡേറ്റഡ് ഡിആര്‍എച്ച്പി (യുഡിആര്‍എച്ച്പി) വണ്‍ സമര്‍പ്പിച്ചു. 3,750 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും ഓഹരി ഒന്നിന് ഒരു രൂപ മുഖവിലയുള്ള 185,286,265 ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലുമാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.