Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

കെഎസ് യുഎം-എന്‍ഐഇഎല്‍ഐടി സഹകരണം

തിരുവനന്തപുരം: കേരളത്തിലെ ഐടി, ഇലക്ട്രോണിക്സ്, കമ്മ്യൂണിക്കേഷന്‍ മേഖലകളിലെ സംരംഭകത്വം, ശാസ്ത്രീയ ഗവേഷണം, നവീകരണം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി കേരള സ്റ്റാര്‍ട്ടപ്പ് മിഷനും (കെഎസ് യുഎം) നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയും (എന്‍ഐഇഎല്‍ഐടി) സഹകരിക്കാന്‍ ധാരണ. ഇത് സംബന്ധിച്ച ധാരണാപത്രത്തില്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒ അനൂപ് അംബികയും കോഴിക്കോട് എന്‍ഐഇഎല്‍ഐടി ഡയറക്ടര്‍ ഡോ. എസ്. പ്രതാപ് കുമാറും ഒപ്പു വെച്ചു.

ഇതിലൂടെ കേരള സ്റ്റാര്‍ട്ടപ്പ് മിഷന് കീഴിലുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്ക് എന്‍ഐഇഎല്‍ഐടി യുടെ അത്യാധുനിക സൗകര്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ ലഭ്യമാകുമെന്ന് സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒ അനൂപ് അംബിക പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്‍റെ ഇലക്ട്രോണിക്സ് ആന്‍റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി വകുപ്പിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ എന്‍ഐഇഎല്‍ഐടി ഇലക്ട്രോണിക്സ്, ഐടി, അനുബന്ധ മേഖലകളിലെ വൈദഗ്ധ്യത്തിന് പേരുകേട്ട സ്ഥാപനങ്ങളിലൊന്നാണ്.

  ഫ്രാങ്ക്ലിൻ ടെമ്പിൾട്ടൺ ഫ്രാങ്ക്ലിൻ ഇന്ത്യ മൾട്ടി അസറ്റ് അലോക്കേഷൻ ഫണ്ട്

സ്റ്റാര്‍ട്ടപ്പുകളുടെ നൂതനാശയങ്ങളെ പരിപോഷിപ്പിക്കുന്നതിനായി എന്‍ഐഇഎല്‍ഐടി യിലെ സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്താനും സാധിക്കും. കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകളെ ശാക്തീകരിക്കുകയാണ് ഈ സഹകരണത്തിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എംബഡഡ് സിസ്റ്റംസ്, വിഎല്‍എസ്ഐ, വിവര സാങ്കേതിക വിദ്യ, പ്രൊഡക്റ്റ് ഡിസൈന്‍, പ്രോസസ് കണ്‍ട്രോള്‍ , ഇന്‍സ്ട്രുമെന്‍റേഷന്‍ എന്നീ മേഖലകളില്‍ അത്യാധുനിക സംവിധാനങ്ങളും ഉപകരണങ്ങളും സജ്ജീകരിച്ച അഞ്ച് ലബോറട്ടറികള്‍ എന്‍ഐഇഎല്‍ഐടി യുടെ ഭാഗമാണ്. പരിശീലനത്തിനും പ്രോട്ടോടൈപ്പ് വികസനത്തിനും നൂതന സംവിധാനങ്ങളുടെ പരീക്ഷണത്തിനും ആവശ്യമായ ഹാര്‍ഡ് വെയര്‍, സോഫ്റ്റ് വെയര്‍, ഗവേഷണ സൗകര്യങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന അത്യാധുനിക ലബോറട്ടറികള്‍ പ്രയോജനപ്പെടുത്താനുള്ള അവസരവും സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ലഭിക്കും.

  ജിയോബ്ലാക്ക്‌റോക്ക് അസറ്റ് മാനേജ്‌മെൻറ് പ്രഥമ എഎന്‍എഫ്ഒയിലൂടെ സമാഹരിച്ചത് 17,800 കോടി
Maintained By : Studio3