Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ജെ എം ഫിനാന്‍ഷ്യലിന് 180.76 കോടി അറ്റാദായം

1 min read

കൊച്ചി: രാജ്യത്തെ പ്രമുഖ സാമ്പത്തിക സേവന ദാതാക്കളായ ജെ എം ഫിനാന്‍ഷ്യല്‍ ലിമിറ്റഡിന് 2020 ഡിസംബര്‍ 31ന് അവസാനിച്ച മൂന്നാം പാദത്തില്‍ 180.76 കോടി രൂപയുടെ അറ്റാദായം. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 157.54 കോടി രൂപയായിരുന്നു അറ്റാദായം. 14.74 ശതമാനത്തിന്റെ വര്‍ധനയാണ് ഉണ്ടായത്. മൂന്നാം പാദത്തില്‍ 890.99 കോടി രൂപയാണ് കമ്പനിയുടെ മൊത്തം വരുമാനം. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 905.45 കോടി രൂപയായിരുന്നു.

നടപ്പു സാമ്പത്തിക വര്‍ഷം മൂന്ന് പാദങ്ങളിലായി കമ്പനി 2385.50 കോടി രൂപയുടെ മൊത്ത വരുമാനം നേടിയിട്ടുണ്ട്. കോവിഡ് മഹാമാരിയെ തുടര്‍ന്ന് നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടു പാദങ്ങളിലും ഉണ്ടായ സാമ്പത്തിക പ്രശ്നങ്ങളില്‍ നിന്ന് ശക്തമായ തിരിച്ച് വരവ് നടത്താന്‍ മൂന്നാം പാദത്തില്‍ സമ്പദ് വ്യവസ്ഥക്ക് കഴിഞ്ഞിട്ടുണ്ടെന്ന് ജെ.എം ഫിനാന്‍ഷ്യല്‍ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ വിശാല്‍ കംപാനി പറഞ്ഞു.

  ജൂൺ മാസത്തിൽ മാത്രം 41,989 പുതിയ ഉപഭോക്താക്കളെ കൂട്ടിച്ചേർത്തു 'വി'
Maintained By : Studio3