September 18, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ടോവിനോ തോമസും സുരാജ് വെഞ്ഞാറമൂടും ഐശ്വര്യ ലക്ഷ്മിയും കേന്ദ്ര കഥാപാത്രങ്ങളാകുന്ന കാണെക്കാണെയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

ബോബി സഞ്ജയുടെ തിരക്കഥക്ക് മനു അശോകന്‍ സംവിധാനം നിര്‍വഹിച്ചിരിക്കുന്ന കാണെക്കാണെ ഡ്രീംകാച്ചറിന്റെ ബാനറില്‍ ടി ആര്‍ ഷംസുദ്ധീനാണ് നിര്‍മ്മിക്കുന്നത്. ഉയരെക്കു ശേഷം ടോവിനോ തോമസിനെ നായകനാക്കി മനു അശോകന്‍ സംവിധാനം ചെയ്യുന്ന ചിത്രമായ ‘കാണെക്കാണെ’ യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചാവിഷയമാകുന്നു.

ചിത്രത്തിലെ താരങ്ങളുടെയും മറ്റ് അണിയറപ്രവര്‍ത്തകരുടെയും പേജുകളിലൂടെ പുറത്തു വന്ന പോസ്റ്റര്‍ വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ മലയാള സിനിമയ്ക്കകത്തും പുറത്തും ഉള്ള നിരവധി താരങ്ങള്‍ തങ്ങളുടെ സാമൂഹ്യ മാധ്യമങ്ങള്‍ വഴി പങ്കു വെച്ചു. സുരാജ് വെഞ്ഞാറമൂടിന്റെ തികച്ചും വ്യത്യസ്തമായ വേഷമാറ്റത്തില്‍ വന്ന പോസ്റ്ററില്‍ ടോവിനോ തോമസും ഐശ്വര്യ ലക്ഷ്മിയും ഒപ്പമുണ്ട്. കാഴ്ചക്കപ്പുറമുള്ള വസ്തുതകളെ തികച്ചും ക്രിയാത്മകമായാണ് പോസ്റ്ററില്‍ അവതരിപ്പിച്ചിരിക്കുന്നത്. കൗതുകമുണര്‍ത്തുന്ന ഹൃദയസ്പര്‍ശിയായ പോസ്റ്ററിന് സിനിമാലോകത്ത് നിന്നും, സമൂഹ മാധ്യമങ്ങളില്‍ നിന്നും, മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.

  സോഷ്യല്‍ ഇംപാക്റ്റ് പുരസ്കാരം ജെന്‍ റോബോട്ടിക്സിന്

‘ആസ് യു വാച്ച്’എന്ന ടാഗ് ലൈനോടുകൂടി പുറത്തിറങ്ങിയ ടൈറ്റില്‍ പോസ്റ്റര്‍ പ്രേക്ഷകര്‍ക്കിടയിലും മാധ്യമങ്ങളിലും ഒരുപാട് സ്വീകാര്യത നേടിയിരുന്നു. ജി വേണുഗോപാലിന്റെ ശബ്ദം ഒരിടവേളക്ക് ശേഷം മലയാള സിനിമക്ക് തിരിച്ച കിട്ടാന്‍ പോകുന്നതും രഞ്ജിന്‍ രാജിന്റെ സംഗീതത്തില്‍ കാണെക്കാണെയിലൂടെയാണ്. ഡബ്ബിങ് പുരോഗമിക്കുന്ന കാണെക്കാണെ ഇപ്പോള്‍ പോസ്റ്റ് പ്രൊഡക്ഷനിലാണ്.

Maintained By : Studio3