November 24, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

പ്രാദേശിക വ്യോമയാനം വര്‍ധിപ്പിക്കുന്നതിന് അഞ്ചിന അജണ്ടകള്‍ നിര്‍ദേശിച്ച് ജീത് അദാനി

തിരുവനന്തപുരം: ദക്ഷിണ മേഖലയുടെ സാമ്പത്തികവും സാമൂഹികവുമായ ഉന്നമനത്തിന് വ്യോമഗതാഗത സൗകര്യം വര്‍ധിപ്പിക്കുന്നതിന് വ്യോമയാന മേഖലയിലെ പങ്കാളികള്‍ അഞ്ചിന അജണ്ട നടപ്പിലാക്കണമെന്ന് നിര്‍ദേശിച്ച് അദാനി ഗ്രൂപ്പ് ഫിനാന്‍സ് വൈസ് പ്രസിഡന്‍റ് ജീത് അദാനി. തിരുവനന്തപുരം ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ട്രിവാന്‍ഡ്രം എയര്‍ലൈന്‍ ഉച്ചകോടിയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

വ്യോമയാന മേഖലയില്‍ കൈവരുന്ന പുരോഗതി ബിസിനസ്, സംരംഭകത്വം, നിക്ഷേപം, കയറ്റുമതി, ടൂറിസം തുടങ്ങിയ മേഖലകളുടെ വികസനവും സാധ്യമാക്കും. ദക്ഷിണ മേഖലയിലെ ആകര്‍ഷകമായ സ്ഥലങ്ങള്‍, ആയുര്‍വേദം തുടങ്ങിയവയ്ക്ക് കൂടുതല്‍ പ്രചാരം നല്‍കുന്നതിന് കൂട്ടായതും സമര്‍പ്പിതവുമായ ശ്രമങ്ങള്‍ ആവശ്യമാണ്. വിജ്ഞാന സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതും ആരോഗ്യ, വിനോദ സംവിധാനങ്ങള്‍ വികസിപ്പിക്കുന്നതും പ്രധാനമാണ്. ശ്രദ്ധയാകര്‍ഷിച്ചിട്ടില്ലാത്ത പുതിയ പ്രദേശങ്ങള്‍ കണ്ടെത്തുകയും അവിടെ കൂടുതല്‍ ദിവസം താമസിക്കാന്‍ പ്രോത്സാഹിപ്പിക്കുന്ന യാത്രാപരിപാടികള്‍ സൃഷ്ടിക്കുകയും ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

  'ജൈവം': സിഎസ്ഐആര്‍-എന്‍ഐഐഎസ്ടി പരിസ്ഥിതി സൗഹൃദ കമ്പോസ്റ്റിംഗ് സാങ്കേതികവിദ്യ

ഭാവിയിലേക്കുള്ള അടിസ്ഥാനസൗകര്യ വികസനത്തില്‍ ഇന്നു തന്നെ നിക്ഷേപം നടത്തുകയെന്നതാണ് അദാനി ഗ്രൂപ്പിന്‍റെ നയം. തിരുവനന്തപുരം ഉള്‍ക്കൊള്ളുന്ന ദക്ഷിണമേഖലയില്‍ ഇതാണ് നടപ്പിലാക്കുന്നത്. ദശലക്ഷക്കണക്കിന് യാത്രക്കാര്‍ ആശ്രയിക്കുന്ന തിരുവനന്തപുരം വിമാനത്താവളത്തിന്‍റെ വികസനം അനുബന്ധ മേഖലകളുടെ പുരോഗതിക്ക് അവസരമൊരുക്കും. രാഷ്ട്രനിര്‍മാണത്തിന് ഉതകുന്ന തരത്തില്‍ അടിസ്ഥാനസൗകര്യങ്ങള്‍, ഗതാഗതം, ബിസിനസ്, സേവനങ്ങള്‍ എിവയില്‍ ആഗോളതലത്തിലെ നേതൃനിരയിലേക്ക് ഉയരുകയെതാണ് അദാനി എയര്‍പോര്‍ട്സിന്‍റെ കാഴ്ചപ്പാടെന്നും ജീത് അദാനി പറഞ്ഞു.

Maintained By : Studio3