September 9, 2026

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

വേക്ക്ഫിറ്റ് ഇന്നൊവേഷന്‍സ് ഐപിഒ ഡിസംബര്‍ എട്ട് മുതല്‍

കൊച്ചി: വേക്ക്ഫിറ്റ് ഇന്നൊവേഷന്‍സ് ലിമിറ്റഡിന്‍റെ പ്രാഥമിക പൊതു ഓഹരി വില്‍പന (ഐപിഒ) 2025 ഡിസംബര്‍ എട്ട് മുതല്‍ 10 വരെ നടക്കും. 377.178 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും പ്രമോട്ടര്‍മാരുടെയും നിലവിലുള്ള ഓഹരി ഉടമകളുടെയും 46,754,405 ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലുമാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഒരു രൂപ മുഖവിലയുള്ള ഓഹരി ഒന്നിന് 185 മുതല്‍ 195 രൂപവരെയാണ് വില നിശ്ചയിച്ചിരിക്കുന്നത്. കുറഞ്ഞത് 76 ഇക്വിറ്റി ഓഹരികള്‍ക്കും തുടര്‍ന്ന് 76 ന്‍റെ ഗുണിതങ്ങള്‍ക്കും അപേക്ഷിക്കാം. ഓഹരികള്‍ എന്‍എസ്ഇയിലും ബിഎസ്ഇയിലും ലിസ്റ്റ് ചെയ്യും. ആക്സിസ് ക്യാപിറ്റല്‍ ലിമിറ്റഡ്, ഐഐഎഫ്എല്‍ ക്യാപിറ്റല്‍ സര്‍വീസസ് ലിമിറ്റഡ്, നോമുറ ഫിനാന്‍ഷ്യല്‍ അഡ്വൈസറി ആന്‍ഡ് സെക്യൂരിറ്റീസ് (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡ് എന്നിവരാണ് ഐപിഒയുടെ ബുക്ക് റണ്ണിങ് ലീഡ് മാനേജര്‍മാര്‍.

  നിക്ഷേപകര്‍ക്കായി തടസ്സരഹിത ജിസിസികള്‍ സ്ഥാപിക്കുന്നത് ഉറപ്പാക്കാന്‍ മാര്‍ഗ്ഗരേഖ
Maintained By : Studio3