ഫിന്‍കെയര്‍ സ്മോള്‍ ഫിനാന്‍സ് ബാങ്ക് ഐപിഒയ്ക്ക് ഒരുങ്ങുന്നു

കൊച്ചി: ഫിന്‍കെയര്‍ സ്മോള്‍ ഫിനാന്‍സ് ബാങ്ക് ലിമിറ്റഡ് പ്രാഥമിക ഓഹരി വില്‍പന (ഐപിഒ)യ്ക്ക് അനുമതി തേടി സെബിയ്ക്ക് കരടു രേഖ (ഡിആര്‍എച്ച്പി) സമര്‍പ്പിച്ചു. 10 രൂപ മുഖവിലയുള്ള 625 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും പ്രമോട്ടറുടെയും നിലവിലുള്ള ഓഹരി ഉടമകളുടെയും 1.70 കോടി ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലും ഉള്‍പ്പെടുന്നതായിരിക്കും ഐപിഒ.