Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

റോയൽ എൻഫീൽഡ് ഹണ്ടർ 350 മോട്ടോർസൈക്കിൾ വിപണിയിലെത്തി

1 min read

കൊച്ചി: പ്രമുഖ മോട്ടോർസൈക്കിൾ നിർമ്മാതാക്കളായ റോയൽ എൻഫീൽഡ് പുതിയ ഹണ്ടർ 350 പുറത്തിറക്കി. നഗരങ്ങളിലെ തിരക്ക് കണക്കിലെടുത്ത് രൂപകൽപ്പന ചെയ്‌തിരിക്കുന്ന പുതിയ ഹണ്ടർ 350 എന്ന ശക്തവും ചടുലവുമായ മോട്ടോർസൈക്കിൾ, റെട്രോ-മെട്രോ ശൈലി പ്രകടമാക്കുന്ന വിധത്തിലാണ് നിർമ്മിക്കപ്പെട്ടിട്ടുള്ളത്. നഗര -ഗ്രാമ വീഥികളിൽ ഒരു പോലെ ആയാസരഹിതമായ റൈഡ് വാഗ്ദാനം ചെയ്യുന്ന ഹണ്ടർ 350 പുതുമയോടൊപ്പം റോയൽ എൻഫീൽഡിന്റെ പാരമ്പര്യം ഉയർത്തിപ്പിടിക്കുന്നുണ്ട്.

ഉപഭോക്താക്കളുടെയും, ഒപ്പം സമൂഹത്തിന്റെയും, ആവശ്യങ്ങളും ആശകളും നന്നായി മനസ്സിലാക്കുന്ന റോയൽ എൻഫീൽഡ്, അവരുടെ ഇഷ്ടത്തിനൊത്ത മോട്ടോർ സൈക്കിൾ അനുഭവങ്ങളാണ് അവതരിപ്പിക്കുന്നത്. റോയൽ എൻഫീൽഡിന്റെ വിവിധ മോഡലുകളെ വളരെ ഇഷ്ടത്തോടെ സമീപിക്കുന്ന ഉപഭോക്താക്കളിൽ ഒരു വിഭാഗം പേർ പ്രതീക്ഷയോടെ കാത്തിരുന്ന ഒരു വാഹനമാകും ഹണ്ടർ 350. ശുദ്ധമായ മോട്ടോർ സൈക്കിളിങ് അനുഭവം ഏറെ സ്റ്റൈലിഷ് ആയി ഉപഭോക്താക്കൾക്കു മുന്നിൽ എത്തിക്കുകയാണ് ഹണ്ടർ 350, എന്ന് ഐഷർ മോട്ടോർസ് മാനേജിങ് ഡയറക്ടർ സിദ്ധാർത്ഥ ലാൽ പറഞ്ഞു.

  ഇന്ത്യയുടെ പൊതുതെരഞ്ഞെടുപ്പിന് സാക്ഷ്യം വഹിക്കാൻ ആഗോള പ്രതിനിധിസംഘം

റോയൽ എൻഫീൽഡ് മോട്ടോർ സൈക്കിൾ ശ്രേണിയിൽ ഏറെ വ്യത്യസ്തമായ ഹണ്ടർ 350 , പുരസ്ക്കാരങ്ങൾ നേടിയിട്ടുള്ള 350 സിസി ജെ സീരീസ് പ്ലാറ്റഫോമിലാണ് നിർമിച്ചിട്ടുള്ളത് .ഒപ്പം ഹാരിസ് പെർഫോമൻസ് ഷാസി, ഹണ്ടർ 350 ക്ക് ആയാസരഹിതവും അസാമാന്യവുമായ റൈഡിങ് കഴിവുകളാണ് സമ്മാനിക്കുന്നത്. ഒട്ടനവധി വർഷങ്ങൾ നീണ്ടുനിന്ന ഗവേഷണങ്ങളുടെയും പഠനങ്ങളുടെയും ഫലമാണ് ഹണ്ടർ 350.വലിയ നഗരങ്ങളുടെ വാഹനമായി ഇതിനെ കാണുന്നു. ഭാരക്കുറവും, മികച്ച നിർമ്മാണ ശൈലിയും, ചെറിയ വീൽ ബേസും ഒക്കെത്തന്നെ നഗര പാതകളിലെ റൈഡിന് ഹണ്ടർ 350 യെ കൂടുതൽ സജ്ജമാക്കുന്നുവെന്ന് റോയൽ എൻഫീൽഡ് സീ ഇ ഒ, ബി ഗോവിന്ദരാജൻ അഭിപ്രായപ്പെട്ടു.

റെട്രോ ഹണ്ടർ, മെട്രോ ഹണ്ടർ എന്നിങ്ങനെ രണ്ടു വ്യത്യസ്ത എഡിഷനുകളിലാണ് റോയൽ എൻഫീൽഡ് ഹണ്ടർ 350 അവതരിപ്പിക്കുന്നത്. റെട്രോ ഹണ്ടർ 17 ഇഞ്ച് സ്പോക്ക് വീലുകൾ, 300 എംഎം ഫ്രണ്ട് ഡിസ്ക് ബ്രെക്ക്, 6 ഇഞ്ച് റിയർ ഡ്രം ബ്രെക്ക് , റെട്രോ സ്റ്റൈലിൽ ഉള്ള ഡിജിറ്റൽ അനലോഗ് ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവയോടെ എത്തുമ്പോൾ, പുതുയുഗ സൗകര്യങ്ങൾ വിളിച്ചോതിയാണ് മെട്രോ ഹണ്ടർ വരുന്നത്. കാസ്റ്റ് അലോയ് വീലുകൾ, വിശാലമായ ട്യൂബ് ലെസ്സ് ടയറുകൾ, വൃത്താകൃതിയിലുള്ള പിൻഭാഗ ലൈറ്റുകൾ എന്നിവ മെട്രോ ഹണ്ടറിനെ വ്യത്യസ്തമാക്കുന്നു. മെട്രോ ഹണ്ടറിന്റെ രണ്ടു പതിപ്പുകൾ അഞ്ചോളം നിറങ്ങളിലാണ് അവതരിപ്പിക്കുന്നത്. കൂടാതെ, 300 എംഎം ഫ്രണ്ട് ഡിസ്ക്ക് ബ്രേക്ക്, 270 എംഎം റിയർ ഡിസ്ക്ക് ബ്രേക്ക്, ഡ്യൂവൽ ചാനൽ എ ബി എസ്, എൽ ഇ ഡി ടെയിൽ ലാംപ്, മുൻ നിര ഡിജിറ്റൽ-അനലോഗ് ഇൻസ്ട്രുമെൻറ്റ് ക്ലസ്റ്റർ , യു എസ് ബി ചാർജിങ് പോർട്ട് തുടങ്ങി നവയുഗ സവിശേഷതകളും മെട്രോ ഹണ്ടറിനു സ്വന്തം.

  കീര്‍ത്തിലാലിന്റെ ഗ്ലോ ഡയമണ്ട് ജ്വല്ലറി ഷോറൂം തൃശൂരില്‍

കൂടുതൽ ആനന്ദദായകവും, ഭാരം കുറഞ്ഞതും, ഏറെ ചടുലവുമായ ഒരു റോയൽ എൻഫീൽഡ് മോട്ടോർസൈക്കിൾ ഡിസൈൻ ചെയ്യുക എന്നത് സ്വാഭാവികമായ കാര്യമായിരുന്നു. യുവത്വം ഉദ്‌ഘോഷിക്കുന്ന, ആനന്ദവേളകൾ ആസ്വദിക്കുന്ന ചെറുപ്പമാണ് ഇപ്പോൾ പുറത്തിറങ്ങുന്ന ഹണ്ടർ 350 മുന്നിൽ നിർത്തുന്നതെന്ന് റോയൽ എൻഫീൽഡ് ഡിസൈൻ മേധാവി മാർക്ക് വെൽസ് പറഞ്ഞു. ഇന്ത്യയിലെയും യു കെയിലെയും റോയൽ എൻഫീൽഡ് ടെക്നോളജി കേന്ദ്രങ്ങളിലെ മികവുറ്റ ഡിസൈനർമാരും എഞ്ചിനിയർമാരുമാണ് പുതിയ മോട്ടോർ സൈക്കിൾ രൂപകല്പന ചെയ്തത്.

ആഗോളതലത്തിൽ റോയൽ എൻഫീൽഡ് ഉപഭോക്താക്കളെ ലക്ഷ്യമിട്ടു പുറത്തിറങ്ങുന്ന ഹണ്ടർ 350 ന്റെ ബുക്കിങ്ങുകൾ ഇന്ത്യയിൽ ആരംഭിച്ചു. 1,49,900 രൂപ (എക്സ് ഷോറൂം ചെന്നൈ) ആണ് വില. റോയൽ എൻഫീൽഡ് ആപ്പിലോ royalenfield.com വെബ്സൈറ്റിലോ ബുക്ക് ചെയ്യാവുന്നതാണ്.

  എന്‍ആര്‍ഐ ഉപഭോക്താക്കള്‍ക്ക് യുപിഐ സംവിധാനവുമായി ഐസിഐസിഐ
Maintained By : Studio3