വാക്‌സിനേഷന്‍ കവറേജില്‍ ഇന്ത്യ മൂന്നാമത്
1 min readയുഎസ്, യുകെ എന്നീ രാജ്യങ്ങളിലാണ് ഏറ്റവും കൂടുതല്‍ വാക്‌സിനേഷന്‍ കവറേജ്
ന്യൂഡല്‍ഹി: ജനങ്ങള്‍ക്കിടയില്‍ കോവിഡ്-19 പകര്‍ച്ചവ്യാധിക്കെതിരായ വാക്‌സിനേഷന്‍ കവേറജില്‍ ലോകത്ത് യുഎസ്, യുകെ എന്നീ രാജ്യങ്ങള്‍ക്ക് ശേഷം ഇന്ത്യ മൂന്നാമത്. ഏതാണ്ട് അറുപത് ലക്ഷത്തിലധികം ഇന്ത്യക്കാരാണ് ഇതിനോടകം കോവിഡ്-19 വാക്‌സിന്‍ സ്വീകരിച്ചിരിക്കുന്നതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇതില്‍ 53,05,546 പേര്‍ ആരോഗ്യ പ്രവര്‍ത്തകരും 4,70776 പേര്‍ മുന്നണി പോരാളികളുമാണ്.
ശനിയാഴ്ച വരെയുള്ള കണക്കനുസരിച്ച് രാജ്യത്തെ 55 ശതമാനം ആരോഗ്യപ്രവര്‍ത്തകര്‍്ക്കും അഞ്ച് ശതമാനം മുന്നണി പോരാളികള്‍ക്കും വാക്‌സിന്‍ നല്‍കിയതായി ആരോഗ്യ മന്ത്രാലയം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. വാക്‌സിനേഷന്‍ യജ്ഞത്തിന്റെ ഭാഗമായി പതിമൂന്ന് സംസ്ഥാനങ്ങളില്‍ അറുപത് ശതമാനം ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വാക്‌സിന്‍ ലഭ്യമാക്കി. ബീഹാര്‍ (76.6 ശതമാനം), മധ്യപ്രദേശ് (76.1 ശതമാനം), ഉത്തരാഖണ്ഡ് (71.5 ശതമാനം), മിസോറാം(69.7 ശതമാനം), ഉത്തര്‍പ്രദേശ് (69 ശതമാനം), കേരളം (68.1 ശതമാനം), ഒഡീഷ (67.6 ശതമാനം), രാജസ്ഥാന്‍ (67.3 ശതമാനം), ഹിമാചല്‍ പ്രദേശ് (66.8 ശതമാനം), ലക്ഷ്വദ്വീപ് (64.5 ശതമാനം), ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ (62.9 ശതമാനം), ഛത്തീസ്ഖഢ് (60.5 ശതമാനം) എന്നിവയാണ് ആ സംസ്ഥാനങ്ങള്‍.
അതേസമയം തലസ്ഥാനമായ ഡെല്‍ഹി ഉള്‍പ്പടെ പന്ത്രണ്ടോളം സംസ്ഥാനങ്ങള്‍ ആരോഗ്യപ്രവര്‍ത്തകരുടെ വാക്‌സിനേഷനില്‍ വളരെ പിന്നിലാണ്. ഡെല്‍ഹിയില്‍ 37.1 ശതമാനം ആേേരാഗ്യപ്രവര്‍ത്തര്‍ മാത്രമാണ് കോവിഡ്-19 വാക്‌സിന്‍ എടുത്തത്. പുതുച്ചേരിയിലാണ് ഏറ്റവും കുറഞ്ഞ വാക്‌സിനേഷന്‍ നിരക്ക്-13.1 ശതമാനം.
ജനുവരി 16നാണ് രാജ്യത്ത് ആരോഗ്യപ്രവര്‍ത്തകരുടെ വാക്‌സിനേഷന്‍ ആരംഭിച്ചത്. കോവിഡ്-19 മുന്‍നിര പോരാളികള്‍ക്കുള്ള വാക്‌സിനേഷന്‍ ഈ മാസം രണ്ടിനും ആരംഭിച്ചു. രണ്ടു ഡോസുള്ള വാക്‌സിന്റെ ആദ്യ ഡോസാണ് ഇപ്പോള്‍ നല്‍കുന്നത്. ഫെബ്രുവരി 13 മുതല്‍ രണ്ടാമത്തെ ഡോസ് നല്‍കിത്തുടങ്ങുമെന്നാണ് നീതി അയോഗ് അംഗവും ദേശീയ കോവിഡ് ദൗത്യ സേന മേധാവിയുമായ ഡോ.വി കെ പോള്‍ കഴിഞ്ഞ ആഴ്ച വ്യക്തമാക്കിയത്. ഈ മാസം ഇരുപതിനകം മുഴുവന്‍ ആരോഗ്യപ്രവര്‍ത്തര്‍ക്കും ആദ്യ ഡോസ് നല്‍കണമെന്നാണ് സംസ്ഥാനങ്ങള്‍ക്ക് ആരോഗ്യ മന്ത്രാലയം നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.