മോഷണശ്രമത്തിൽ നിന്നും പള്ളിക്ക് തുണയായത് സ്റ്റീൽ വാതിൽ !
മോഷണശ്രമത്തിൽ നിന്നും പള്ളിക്ക് തുണയായത് സ്റ്റീൽ വാതിൽ. അടുത്തിടെ പെരുമ്പാവൂരിനടുത്ത് വെങ്ങോല മാര്‍ ബഹനാം സഹദ വലിയപള്ളിയിൽ മോഷണശ്രമം നടന്നു. ചെറുപ്പക്കാരായ മൂന്നു പേർ ചേർന്നാണ് മോഷണം നടത്താൻ എത്തിയത്.മോഷ്ടിച്ചു കിട്ടുന്ന പണം കൊണ്ട് ആഡംബര ജീവിതമായിരുന്നു ലക്ഷ്യം. വീടുകളിൽ കയറിയുള്ള മോഷണത്തെക്കാൾ എളുപ്പം ആരാധനാലയങ്ങളിലെ മോഷണമാണ് എന്ന് മനസിലാക്കിയാണ് സംഘം വെങ്ങോല മാര്‍ ബഹനാം സഹദ വലിയപള്ളിയിൽ മോഷ്ടിക്കാനെത്തിയത്.
പള്ളിയുടെ പ്രധാന വാതിലും കമ്മിറ്റി റൂമിന്റെ വാതിലുമെല്ലാം കമ്പിപ്പാരയും മറ്റ് മാരക ആയുധങ്ങളുംകൊണ്ട് പൊളിച്ചു. എന്നാൽ പൂട്ടുപൊട്ടിച്ചു വാതിലുകൾ തുറന്നെങ്കിലും മോഷ്ടിക്കാൻ പര്യാപ്തമായ ഒന്നും അവിടെ ഉണ്ടായിരുന്നില്ല . പിന്നീട് വിലയേറിയ വസ്തുക്കളുള്ള ഓഫീസ് മുറിയുടെ വാതിൽ കുത്തിത്തുറക്കാൻ ശ്രമിച്ചു. എന്നാൽ അവിടെ വച്ച് മോഷണശ്രമം പാളി, മോഷ്ടാകൾക്ക്പണി കിട്ടി.
സാധാരണ വാതിലുകളിൽ നിന്നും വ്യത്യസ്തമായി സ്റ്റീലിന്റെ വാതിലായിരുന്നു ഓഫീസ് മുറിക്ക് പിടിപ്പിച്ചിരുന്നത്. മരം കൊണ്ടുള്ള വാതിലിന്റെ പൂട്ട് കമ്പിപ്പാരകൊണ്ട് പൊട്ടിച്ചു തുറക്കുന്ന പോലെ എളുപ്പമല്ല സ്റ്റീൽ ഡോർ പൊളിക്കുന്നത്. ഏറെ പണിപ്പെട്ടു പലകുറി വാതിൽ പൊളിക്കാൻ ശ്രമിച്ചെങ്കിലും മോഷ്ടാക്കൾ ക്ഷീണിച്ചതല്ലാതെ വാതിൽ തുറക്കാൻ കഴിഞ്ഞില്ല.
തുടർന്ന് വെങ്ങോല മാര്‍ ബഹനാം സഹദ വലിയപള്ളിയിലെ മോഷണശ്രമം പൂർണമായി ഉപേക്ഷിച്ച മോഷ്ടാക്കൾ അടുത്തുള്ള പെരുമാനി സെന്റ് ജോര്‍ജ് യാക്കോബാ പള്ളിയിൽ മോഷ്ടിക്കാൻ കയറി അവിടെ നിന്നും വിലപിടിപ്പുള്ള വസ്തുക്കൾ മോഷ്ടിച്ചു. നാട്ടിലെങ്ങും കള്ളന്മാരുടെ ശല്യം വർധിച്ചു വരികയാണ് എന്നതിലേക്കാണ് ഈ സംഭവം വിരൽ ചൂണ്ടുന്നത്. വീടുകൾ കേന്ദ്രീകരിച്ചല്ല ആരാധനാലയങ്ങൾ കേന്ദ്രീകരിച്ചാണ് മോഷണം നടക്കുന്നതെന്നതാണ് ശ്രദ്ധേയമായ കാര്യം.
”വീട്ടിൽ സ്റ്റീൽ ഡോർ വച്ച ഓർമയിലാണ് പള്ളിയിലും ഓഫീസ് മുറിക്ക് ഐലീഫ് സ്റ്റീല്‍ ഡോർ വയ്ക്കാൻ പറഞ്ഞത്. എന്നാൽ അതിപ്പോൾ ഗുണമായി. ഈ ഒരൊറ്റ വാതിലിന്റെ ബലം കൊണ്ടാണ് ഞങ്ങളുടെ പള്ളിയിൽ നിന്നും പണം നഷ്ടപ്പെടാതിരുന്നത്. പണം മുഴുവൻ ഈ മുറിയിൽ ആയിരുന്നു. പ്രധാനമായും കമ്പിപ്പാരയും കോടാലിയുമാണ് മോഷ്ടാക്കൾ വാതിൽ തുറക്കാൻ ഉപയോഗിച്ചത്. മറ്റ് വാതിലുകൾ തുറന്നത് പോലെ ഈ സ്റ്റീൽ വാതിൽ തകർത്ത് തുറക്കാൻ കഴിഞ്ഞില്ല എന്നത് കൊണ്ട് മാത്രമാണ് പണം നഷ്ടമാകാഞ്ഞത്. അത് വലിയൊരു അനുഗ്രഹമായി തോന്നി” പള്ളിയുടെ ട്രസ്റ്റി ശ്രീ അനീഷ് ജേക്കബ് വെളിപ്പെടുത്തുന്നു.
മോഷ്ടാക്കളെ പോലീസ് തെളിവുകൾ കണ്ടെത്തി അറസ്റ്റ് ചെയ്തു. കേരളത്തിൽ മോഷണം മുൻകാലങ്ങളിൽ നിന്നും വിഭിന്നമായി വർധിച്ചു വരികയാണ്. മരം മുറിക്കുന്ന ശബ്ദരഹിതമായ ഉപകരണങ്ങൾ, പൂട്ടുകൾ തകർക്കുന്ന ഉപകരണങ്ങൾ എന്നിവ മോഷ്ടാക്കളുടെ കയ്യിൽ സുലഭമായ സമയത്ത് മരം കൊണ്ടുള്ള വാതിലുകൾ , ജനലുകൾ എന്നിവയുടെ ഉറപ്പ് ചോദ്യം ചെയ്യപ്പെടുകയാണ്. പ്രത്യേകിച്ചും പ്രായമായ ആളുകൾ , സ്ത്രീകൾ എന്നിവർ ഒറ്റക്ക് താമസിക്കുന്ന വീടുകളിൽ സുരക്ഷയെ മുൻനിർത്തി സ്റ്റീൽ വാതിലുകൾ തെരെഞ്ഞെടുക്കുകയാണ് ജനങ്ങൾ. ബലം, ഗുണമേന്മ, ഈട് എന്നിവതന്നെയാണ് പ്രധാന സവിശേഷത. ഏത് കാലാവസ്ഥയെയും പ്രതിരോധിക്കും എന്നതും ശ്രദ്ധേയമാണ്.