ഐസിഐസിഐ ബാങ്ക് ‘പോക്കറ്റ്സ്’ ഡിജിറ്റല്‍ വാലറ്റിനെ യുപിഐ ഐഡിയുമായി ലിങ്ക് ചെയ്തു
1 min readകൊച്ചി: ഐസിഐസിഐ ബാങ്ക് തങ്ങളുടെ ‘പോക്കറ്റ്സ്’ ഡിജിറ്റല്‍ വാലറ്റുമായി യുപിഐ ഐഡി ലിങ്ക് ചെയ്യാവുന്ന നൂതന സൗകര്യം അവതരിപ്പിച്ചു. ഏതെങ്കിലും സേവിംഗ്സ് എക്കൗണ്ടുമായി ഇത്തരം ഐഡികള്‍ ലിങ്ക് ചെയ്യണമെന്ന നിലവിലെ വ്യവസ്ഥ ഇതോടെ മാറുകയാണ്. ഐസിഐസിഐ ബാങ്ക് ഉപഭോക്താക്കളല്ലാത്ത പുതിയ ഉപയോക്താക്കള്‍ക്കും ഇനി ‘പോക്കറ്റുമായി’ ലിങ്ക് ചെയ്ത യുപിഐ ഐഡി ഉടന്‍ ലഭ്യമാകും.
നിലവില്‍ യുപിഐ ഐഡിയുള്ള ഉപഭോക്താക്കള്‍ക്ക് ‘പോക്കറ്റില്‍’ ലോഗ് ചെയ്യുമ്പോള്‍ പുതിയ ഐഡി ലഭിക്കും. ഇതുവഴി നിത്യേന ചെറിയ മൂല്യമുള്ള ഇടപാടുകള്‍ നേരിട്ട് പോക്കറ്റ് വാലറ്റ് ഉപയോഗിച്ച് സുരക്ഷിതമായി നടത്താം. സേവിങ്സ് എക്കൗണ്ട് സ്റ്റേറ്റ്മെന്‍റില്‍ ഒരുപാട് എന്‍ട്രികള്‍ വരുന്നത് ഇതുവഴി ഒഴിവാക്കാം. സേവിങ്സ് അക്കൗണ്ട് ഇല്ലാത്ത കോളജ് വിദ്യാര്‍ത്ഥികളെ പോലുള്ളവര്‍ക്കും ഇത് സൗകര്യ പ്രദമാണ്.
സേവിങ്സ് ബാങ്ക് എക്കൗണ്ടിലൂടെയല്ലാതെ വാലറ്റിലൂടെ യുപിഐ ഇടപാടു നടത്താന്‍ ഉപഭോക്താക്കള്‍ക്ക് സൗകര്യമൊരുക്കുന്ന ആദ്യ ബാങ്കാണ് ഐസിഐസിഐ. വാലറ്റ് ഉപയോഗിച്ചുള്ള ഓരോ ഇടപാടിനും ആവേശകരമായ റിവാര്‍ഡുകളും ഉപയോക്താവിന് ലഭ്യമാക്കുന്നുണ്ടെന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.